നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Lottery Winner | രാവിലെ ലോട്ടറി എടുത്തു, ഉച്ചയ്ക്ക് കോടിപതിയായി; വിജയിയായ ആംബുലൻസ് ഡ്രൈവർ ആദ്യം ഓടിയത് പോലീസ് സ്റ്റേഷനിലേയ്ക്ക്

  Lottery Winner | രാവിലെ ലോട്ടറി എടുത്തു, ഉച്ചയ്ക്ക് കോടിപതിയായി; വിജയിയായ ആംബുലൻസ് ഡ്രൈവർ ആദ്യം ഓടിയത് പോലീസ് സ്റ്റേഷനിലേയ്ക്ക്

  കഷ്ടപ്പാടുകള്‍ക്കിടെ എന്നെങ്കിലും തന്നെ ഭാഗ്യം കടാക്ഷിക്കുമെന്ന് അയാള്‍ക്ക് വിശ്വാസമുണ്ടായിരുന്നു

  • Share this:
   സിദ്ധാര്‍ത്ഥ സര്‍ക്കാര്‍

   ഒരാള്‍ക്ക് ഭാഗ്യം (Fortune) വന്ന് ചേരുന്നത് എപ്പോഴെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് പശ്ചിമ ബംഗാളിലെ (West Bengal) ഈസ്റ്റ് ബര്‍ധമാന്‍ ജില്ലയില്‍ താമസിക്കുന്ന ഷെയ്ഖ് ഹീരയുടെ കഥ. ലോട്ടറി നറുക്കെടുപ്പില്‍ വിജയിയായി (Lottery Winner) എന്നറിഞ്ഞ ഇയാള്‍ ആദ്യം ഓടിയത് പോലീസ് സ്റ്റേഷനിലേക്കാണ് (Police Station). ലോട്ടറി അടിച്ചാല്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് പോലും ഷെയ്ഖിന് അറിയില്ലായിരുന്നു.

   രാവിലെ ലോട്ടറി വാങ്ങിയ ഹീര ഉച്ചയോടെ കോടിപതിയായി മാറുകയായിരുന്നു. ഇത് വിശ്വസിക്കാന്‍ കഴിയാതിരുന്ന ഹീര നേരെ ശക്തിഗഢ് പോലീസ് സ്റ്റേഷനിലെത്തി. തന്റെ കൈവശമുള്ള ലോട്ടറി ടിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയവും ഇയാളുടെ മനസ്സിലുണ്ടായിരുന്നു. ഒടുവില്‍ പോലീസ് ഹീരയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇപ്പോള്‍ ഹീരയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

   ആംബുലന്‍സ് ഡ്രൈവറാണ് ഷെയ്ഖ് ഹീര. ഇദ്ദേഹത്തിന്റെ അമ്മ ഒരു രോഗിയാണ്. അവരുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമാണ്. കഷ്ടപ്പാടുകള്‍ക്കിടെ എന്നെങ്കിലും തന്നെ ഭാഗ്യം കടാക്ഷിക്കുമെന്ന് അയാള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. തനിയ്ക്ക് ലോട്ടറി അടിക്കുന്നതായി ഹീര പലപ്പോഴും സ്വപ്നവും കണ്ടിരുന്നു. ഈ പ്രതീക്ഷയില്‍ ഇടയ്ക്കിടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാറുമുണ്ട്.

   വ്യാഴാഴ്ച രാവിലെ 270 രൂപയ്ക്ക് ലോട്ടറി ടിക്കറ്റ് വാങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് താനാണ് ഭാഗ്യക്കുറി വിജയിയെന്ന വിവരം അറിഞ്ഞത്. കൈയിലുണ്ടായിരുന്ന ടിക്കറ്റിലെ നമ്പറുമായി ഒത്തു നോക്കിയപ്പോള്‍ താനാണ് വിജയിയെന്ന് ഹീര തിരിച്ചറിഞ്ഞു. ഒട്ടും വൈകിയില്ല നേരെ പോലീസ് സ്റ്റേഷനിലെത്തി. ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഹീരയ്ക്ക് ലഭിച്ചത്.

   'ഞാന്‍ ഒരു ആംബുലന്‍സ് ഡ്രൈവറാണ്. കുറച്ച് പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നെങ്കിലും എന്നെങ്കിലും ഒരു കോടി രൂപ എന്റെ കൈയില്‍ എത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണ് ഞാന്‍ നേരെ പോലീസ് സ്റ്റേഷനിലെത്തിയത്''ഷെയ്ഖ് ഹീര പറഞ്ഞു.

   താഴ്ന്ന വരുമാനമുള്ള കുടുംബത്തില്‍ പെട്ടയാളാണ് താന്‍. തല്‍ക്കാലം ഈ പണം കൊണ്ട് രോഗിയായ അമ്മയെ നന്നായി ചികിത്സിക്കണം. താമസിക്കാന്‍ നല്ലൊരു വീട് പണിയണം, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കണം. അതില്‍ കൂടുതലൊന്നും ഷെയ്ഖ് ഹീരയ്ക്ക് ഇപ്പോള്‍ പറയാനില്ല.

   ഞാന്‍ വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്നയാളാണ്. പലരും എന്റെ കടയില്‍ നിന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. ചെറിയ ചില സമ്മാനങ്ങള്‍ ഇടയ്ക്കിടെ അടിക്കാറുണ്ട്. എന്നാല്‍ എന്റെ കടയില്‍ നിന്ന് എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഒന്നാം സമ്മാന ജേതാവ് എന്റെ കടയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്'' ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായ ഷെയ്ഖ് ഹനീഫ് പറയുന്നു.

   Keywords:
   Published by:Jayashankar AV
   First published: