മൂക്കടപ്പ് ചികിത്സിക്കാൻ പോയി; യുവാവിന്റെ മൂക്കിൽ പല്ല് മുളച്ചതായി കണ്ടെത്തി

Tooth Found Growing inside Man's Nostrils for Years after He Complains of Blocked Nose | മൂക്കിൽ പല്ല് വളരുന്ന പ്രതിഭാസവുമായി 30കാരൻ

News18 Malayalam | news18-malayalam
Updated: November 15, 2019, 7:44 AM IST
മൂക്കടപ്പ് ചികിത്സിക്കാൻ പോയി; യുവാവിന്റെ മൂക്കിൽ പല്ല് മുളച്ചതായി കണ്ടെത്തി
പ്രതീകാത്മക ചിത്രം
  • Share this:
വൈറൽ പനിയും, ചുമയും, ജലദോഷവും വീണ്ടും തലപൊക്കുന്ന സീസൺ അതിക്രമിച്ചിരിക്കുന്നു. അസുഖം ബാധിച്ചാൽ അത് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. മൂക്കിലും തൊണ്ടയിലുമുള്ള നിരന്തരമായ പ്രശ്നം മാത്രം മതി നിമിഷങ്ങൾക്കുള്ളിൽ ആരെയും പ്രകോപിതരാക്കാൻ.

എന്നാൽ അടഞ്ഞ മൂക്കുമായി 20 വർഷത്തോളം ജീവിക്കേണ്ട അവസ്ഥയെപ്പറ്റി സങ്കൽപ്പിക്കുക. ഈ പരാതിയുമായി എത്തിയതാണ് ഷാങ് ബിൻഷെംഗ് എന്ന ചൈനീസ് വ്യക്തി. മൂന്നുമാസമായി അനുഭവിക്കുന്ന മൂക്കടപ്പിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇയാൾ ആശുപത്രിയിലെത്തി.

30 കാരനായ ബിൻ‌ഷെംഗ് ശ്വസിക്കാൻ പാടുപെട്ടതിനെ തുടർന്ന് വൈദ്യസഹായം തേടാൻ തീരുമാനിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ മൂക്കിലെ നിരന്തരമായ ‘അഴുകൽ’ ഗന്ധത്തെക്കുറിച്ചും ഇയാൾ പരാതിപ്പെട്ടു. എക്സ്-റേയ്ക്ക് വിധേയനാകാൻ ഡോക്റ്റർമാർ ഇയാളെ ഉപദേശിച്ചു. റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം, അദ്ദേഹത്തിന്റെ മൂക്കിലെ ഒരു പ്രത്യേക 'നിഴൽ' ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടു.

എന്നാൽ ഇത് തന്റെ തന്നെ കാണാതായ പല്ലെന്നു അറിഞ്ഞ ഇയാൾ അത്ഭുതപ്പെട്ടു. 10 വയസ്സുള്ളപ്പോൾ ഇയാളുടെ വായിൽ നിന്ന് ഒരു പല്ല് വിലക്കിയിരുന്നു. ഈ പല്ല് മൂക്കിൽ വേരുറപ്പിച്ച് വളർന്നു വരികയായിരുന്നു.

ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഫോർത്ത് അഫിലിയേറ്റഡ് ഹോസ്പിറ്റലാണ് അപൂർവമായ രോഗാവസ്ഥ റിപ്പോർട്ട് ചെയ്തത്. പല്ലിന് ഒരു സെന്റീമീറ്റർ (0.4 ഇഞ്ച്) നീളമുണ്ട്‌. കഴിഞ്ഞ വെള്ളിയാഴ്ച 30 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇത് പുറത്തെടുത്തത്. ബിൻ‌ഷെംഗ് സുഖം പ്രാപിച്ച്‌ വരുന്നു.

First published: November 15, 2019, 7:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading