അതിസാഹസിക വിനോദമായ ബംഗീ ജംപിനിടെ കയർ പൊട്ടി വെള്ളത്തിലേക്ക് പതിച്ച് വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. ഹോംങ്കോങ്ങിലാണ് ബംഗീ ജംപിനിടെ വിനോദസഞ്ചാരി അപകടത്തിൽപ്പെട്ടത്. ചാംഗ്തായ് താപ്രായ സഫാരി ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ വച്ചായിരുന്നു അപകടം നടന്നത്.
പത്ത് നില കെട്ടിടത്തിന്റെ ഉയരമുള്ള പ്ലാറ്റ്ഫോമിൽ നിന്ന് ചാടിയപ്പോഴാണ് കാലിൽ ബന്ധിപ്പിച്ച കയര്‍ പൊട്ടിപ്പോയത്. 39 കാരനായ വിനോദ സഞ്ചാരി അപകടത്തിൽപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടതു തോൾ വെള്ളിത്തിലിടിച്ചാണ് താഴേക്ക് പതിച്ചത്.
Also Read-സിസിടിവി മോഷ്ടിച്ചു; ക്യാമറ ഓഫാക്കാൻ മറന്ന കവർച്ചാ സംഘം പിടിയിൽ
പാർക്കിൽ ഫയറിങ് റേഞ്ച് പരിശീലനത്തിനായെത്തിയ വിനോദ സഞ്ചാരിയെ ഒപ്പമുണ്ടായിരുന്ന സൂഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് ബംഗീ ബംപ് പരീക്ഷിക്കുകയായിരുന്നു. കയർ പൊട്ടി വെള്ളത്തിലേക്ക് പതിച്ചെങ്കിലും കാലുകൾ കൂട്ടിക്കെട്ടിയതിനാൽ നീന്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
Also read-‘കല്യാണം കഴിക്കുന്നില്ലേ’ എന്ന ചോദ്യവുമായി എത്തുന്നവര്‍ക്ക് കൊടുക്കാന്‍ ‘സ്പൈസി ടീ’
സുഹൃത്തുക്കള്‍ പൂളിലേക്ക് ചാടി മൈക്കിനെ കരയ്ക്ക് എത്തിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് ചികിത്സയുടെ പണവും ബംഗീ ജംപിനായി ചെലവാക്കിയ തുകയും പാര്‍ക്ക് അധികൃതർ നൽകിയതായി വിനോദ സഞ്ചാരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Adventure riding, Hong kong