• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കളയാണ് ഈ പുര തന്നത്'; ടൊവിനോയെ വരവേറ്റ് പ്രമോദ് വെളിയനാട്, താരസമ്പന്നമായി ​ഗൃഹപ്രവേശം

'കളയാണ് ഈ പുര തന്നത്'; ടൊവിനോയെ വരവേറ്റ് പ്രമോദ് വെളിയനാട്, താരസമ്പന്നമായി ​ഗൃഹപ്രവേശം

വീടിന്റെ  പേരിൽ പ്രമോദ് ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആർപ്പുവിളിക്കുകയായിരുന്നു.

  • Share this:

    കള എന്ന ഒറ്റ സിനിമയിലൂടെ മലയാളി മനസ്സിൽ തന്റെതായ സ്ഥാനം നേടിയ നടനാണ് പ്രമോദ് വെളിയനാട്. തുടർന്ന് നിരവധി സിനിമകളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പ്രമോദിന്റെ പുതിയ വീടിന്റെ ​ഗൃഹപ്രവേശത്തിൽ നിന്നുള്ള വിഡിയോ ആണ്. വൻ താരനിരയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്. നടന്മാരായ ടൊവിനോ തോമസ്, റോഷൻ മാത്യു, സംവിധായകൻ ആഷിഖ് അബു എന്നിവരാണ് ഗൃഹപ്രവേശനത്തിന് എത്തിയത്.

    ഗൃഹപ്രവേശനത്തിന് എത്തിയ താരങ്ങൾക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. ചെണ്ടമേളത്തിന്റെ അടമ്പടിയോടെ വൻ ജനാവലിയോടെയാണ് താരങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നത്. താരങ്ങളെ കാണാൻ‌ നാട്ടുകാർ വഴികളിൽ കാത്തു നിൽക്കുന്നതും വിഡിയോയിലുണ്ട് . വീടിന്റെ  പേരിൽ പ്രമോദ് ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. പേര് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് ടൊവിനോ ആയിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്. ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആർപ്പുവിളിക്കുകയായിരുന്നു.

    Also read-Chef Pillai | കണ്ണൂരിലെ കൂട്ടുകാരന്റെ വീട്ടിലെ വേറിട്ട സദ്യ, ആദ്യമായാണ് ഇങ്ങനെ; വൈവിധ്യത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള

    ‘കള’യാണ് എനിക്കീ ‘പുര’ നൽകിയത്, എന്നായിരുന്നു പേരിനെക്കുറിച്ച് പ്രമോദ് പറഞ്ഞത്. പ്രമോദിനെ നിർത്തി വീടിന്റെ നെയിം പ്ലേറ്റിന്റെ ചിത്രവും ടൊവിനോ പകർത്തി. നാടകത്തിൽ ശ്രദ്ധേയനായ പ്രമോദ് സിനിമയുടെ പേരെടുക്കുന്നത് കളയിലെ മണിയാശാൻ എന്ന കഥാപാത്രത്തിലൂടെയാണ്. ഗൃഹപ്രവേശനത്തിനു വിളിച്ചപ്പോൾ ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് ടൊവീനോ പറഞ്ഞു. ആരാധകരോട് സംവദിച്ചും അവർക്കൊപ്പം ഫോട്ടോ എടുത്തുമാണ് താരങ്ങൾ മടങ്ങിയത്.

    ആഷിഖ് അബു, ടൊവീനോ തോമസ്, റോഷൻ മാത്യു എന്നിവർ ഒന്നിക്കുന്ന നീലവെളിച്ചം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ പ്രമോദ് ഉണ്ട്. ഭാർഗവിനിലയത്തിൽ അടൂർ ഭാസി അവതരിപ്പിച്ച കഥാപാത്രമാണ് നീലവെളിച്ചത്തിൽ പ്രമോദ് അവതരിപ്പിക്കുന്നത്.

    Published by:Sarika KP
    First published: