ഇ- റിക്ഷയിൽ നിന്ന് ബസിന് മുന്നിലേക്ക് വീണ കുഞ്ഞിനെ ട്രാഫിക് പൊലീസുകാരൻ (Traffic police) രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തരാഖണണ്ഡ് കാശിപൂരിലെ ചീമ ചൗരഹയിലാണ് സംഭവം. സിറ്റി പട്രോൾ യൂണിറ്റ് (സി.പി.യു) ഉദ്യോഗസ്ഥനായ സുന്ദർ ശർമ്മയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ച് ഹീറോയായത്. പൊലീസുകാരനെ അഭിനന്ദിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി.
Also Read- One Lakh Reward |ഒരുലക്ഷം രൂപ പാരിതോഷികം; കാണാതെ പോയ നായക്കുട്ടിയെ കണ്ടുകിട്ടുന്നവർക്ക്
സമീപത്തെ സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചീമ ചൗരഹയി ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു സുന്ദർ ശർമ്മ. ഈ സമയം പ്രധാന റോഡിലേക്ക് പ്രവേശിക്കാനായി ഒരു കാറിനെ മറികടന്ന് ഇ-റിക്ഷ വളച്ചപ്പോൾ ഇതിൽ യാത്ര ചെയ്യുകയായിരുന്ന പെൺ കുഞ്ഞ് അമ്മയുടെ മടിയിൽ നിന്ന് തിരക്കുള്ള റോഡിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ट्रैफ़िक पुलिस के जवान सुंदर लाल.🙏 pic.twitter.com/ulmX48a5ki
— Awanish Sharan (@AwanishSharan) June 12, 2022
Great job sir 👍 Hats off 🫡 https://t.co/gLrGkm621c
— Santhosh K (@BSY__Fan) June 13, 2022
കുട്ടി വീണയുടനെ ശർമ അവിടേക്ക് ഓടുന്നതും കുഞ്ഞിന്റെ ദേഹത്ത്കൂടി കയറുമായിരുന്ന ബസ് അദ്ദേഹം തടയുന്നതും വിഡിയോയിൽ കാണാം. കുഞ്ഞിനെ റോഡിൽ നിന്നെടുത്ത് അമ്മക്ക് കൈമാറിയ ശേഷം അദ്ദേഹം തന്റെ ജോലി തുടർന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ കണ്ടതും ഷെയർ ചെയ്തതും.
English Summary: A traffic cop has been receiving appreciation on social media for acting swiftly to save a toddler from a near fatal accident. In the video that has now caught everyone’s attention on the internet shows a cop quickly rushing to save the little one who was about to get hit by a bus on the road. The traffic cop named Sunder Lal was hailed as a hero after the video of the incident was shared by IAS officer Awanish Sharan on Twitter.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.