• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കഴിഞ്ഞ ജൂൺ അഞ്ചിന് നട്ട തൈയ്ക്ക് എന്ത് സംഭവിച്ചു?


Updated: June 7, 2018, 1:36 PM IST
കഴിഞ്ഞ ജൂൺ അഞ്ചിന് നട്ട തൈയ്ക്ക് എന്ത് സംഭവിച്ചു?

Updated: June 7, 2018, 1:36 PM IST
ഓരോ പരിസ്ഥിതി ദിനത്തിനും വൃക്ഷത്തൈ നടീൽ മുറപോലെ നടക്കാറുണ്ട്. വിവിധ സംഘടനകളും വ്യക്തികളുമൊക്കെ ആഘോഷമായി നടത്താറുള്ള വൃക്ഷത്തൈ നടീൽ മിക്കയിടത്തും ഒരു ദുരന്തമായി പര്യവസാനിക്കാറാണ് പതിവ്. ശരിയായ രീതിയിൽ പരിചരിക്കാതെയും വെള്ളമൊഴിക്കാതെയും ചെയ്യുമ്പോൾ കൂടുതൽ തൈകളും ഉണങ്ങി പോകുകയാണ് പതിവ്. ഇക്കാര്യം തെളിവ് സഹിതം നിരത്തുകയാണ് ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്‍റ് എം എസ് അനീഷ് കുമാർ. കഴിഞ്ഞ പരിസ്ഥിതിദിനത്തിന് കേരള സർക്കാർ ആഹ്വാനപ്രകാരം അനീഷും വൃക്ഷത്തൈ നട്ടു. മാന്നാനം കെ ഇ സ്കൂളിന് മുന്നിലായിരുന്നു ഇത്. സർക്കാർ പ്രഖ്യാപനം പോലെ ഒരുകോടി തൈകളിലൊന്ന് താനും നടുന്നതായി ഫോട്ടോ സഹിതം എം എസ് അനീഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. എന്നാൽ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ തന്‍റെ വൃക്ഷത്തൈയ്ക്ക് എന്തു സംഭവിച്ചുവെന്ന് കാട്ടി അനീഷ് കുമാറിന്‍റെ പോസ്റ്റ് ഇട്ടു. അന്ന് വൃക്ഷത്തൈ നടാനും, വെള്ളമൊഴിക്കാനും സഹായിച്ച വൈദികൻ തന്നെ അത് വെട്ടിക്കളഞ്ഞുവത്രെ. കൂടാതെ സ്കൂൾ അധികൃതർ അവിടെ ടൈലും പാകി വെടിപ്പാക്കി. മിക്ക സ്ഥലങ്ങളിലെയും പരിസ്ഥിതി ദിനാഘോഷം ഇങ്ങനെ പര്യവസാനിക്കുകയാണ് പതിവെന്നതിന്‍റെ ഉദാഹരണമാണ് അനീഷിന്‍റെ പോസ്റ്റ്.
First published: June 6, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍