പരിശീലന വിമാനം ക്ഷേത്രത്തിൽ ഇടിച്ചുകയറി പൈലറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോട് കൂടിയാണ് സംഭവം. പരിശീലനപ്പറക്കൽ നടത്തിയ സെസ്ന ട്രെയ്നർ എയർക്രാഫ്റ്റ് ആണ് അപകടത്തിൽപ്പെട്ടത്. ട്രെയിനി പൈലറ്റിന് പരിക്കുകളുണ്ട്. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം.
ഒരു സ്വകാര്യ ഏവിയേഷൻ പരിശീലന കേന്ദ്രത്തിന്റേതായിരുന്നു വിമാനം. രാത്രിയിലെ കടുത്ത മൂടൽ മഞ്ഞിൽ ഇറക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെ ഗോപുരത്തിലും വൈദ്യുത കമ്പികളിലും വിമാനം ഇടിച്ചു. ചോർഹട്ട എയർസ്ട്രിപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അപകടസ്ഥലമെന്ന് ചോർഹട്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജെ.പി. പട്ടേൽ പറഞ്ഞു. ചുവടെയുള്ള ട്വിറ്റർ വീഡിയോയിൽ അപകടദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
मध्य प्रदेश के रीवा में विमान हादसा
मंदिर से टकराया विमान, ट्रेनी पायलट की मौत
दूसरे पायलट की हालत गंभीर, इलाज जारी
रुटिन ट्रेनिंग के दौरान मंदिर के शिखर से टकराया विमान #plane_crash_rewa #rewaplanecrash pic.twitter.com/2dqPUYgvRJ— Simran Kaur (@simrankaur1965) January 6, 2023
50 വയസുള്ള ക്യാപ്റ്റൻ വിമൽ കുമാറാണ് മരിച്ചത്. പട്ന സ്വദേശിയാണ്. 23 വയസുള്ള പരിശീലന പൈലറ്റ് സോനു കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാൾ ജയ്പൂർ സ്വദേശിയാണ്.
ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രേവ കളക്ടർ മനോജ് പുഷ്പ് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുംബൈയിൽ നിന്നുള്ള വ്യോമയാന വിദഗ്ധർ അപകടസ്ഥലത്തേക്ക് പോകുകയാണെന്നും മന്ത്രി മിശ്ര ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫാൽക്കൺ ഏവിയേഷൻ അക്കാദമിയുടേതാണ് വിമാനമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കെ.പി. വെങ്കിടേശ്വര റാവു പറഞ്ഞു. മൂടൽമഞ്ഞിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന് മുമ്പ് സെസ്ന ട്രെയ്നർ വിമാനം നിരവധി തവണ വൃത്താകൃതിയിൽ പറന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: In an incident where training aircraft rammed into a temple in Madhya Pradesh, a pilot died while the trainee sustained injuries. Video of the tragic incident surfaced online
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.