ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും ഇത് സ്വപ്നസാക്ഷാത്കാരം. കുഞ്ഞിക്കാതില്‍ സഹദും സിയയും പേര് ചൊല്ലി വിളിച്ചു. ഇതാ ഞങ്ങളുടെ കുഞ്ഞെന്ന് അഭിമാനത്തോടെ അവര്‍ പറഞ്ഞുകൊണ്ട് വനിതാ ദിനത്തില്‍ ആഘോഷമാക്കിയിരിക്കുകയാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. ‘പ്രകാശിക്കുന്നവള്‍’ എന്നാർഥം വരുന്ന സബിയ സഹദ് എന്നാണ് കുഞ്ഞിന് പേരിട്ടത്.
Also read-ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സഹദിനും സിയയ്ക്കും സ്വപ്ന സാക്ഷാത്കാരം
തങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറച്ചവള്‍ക്ക് ഇതിനേക്കാള്‍ മനോഹരമായൊരു പേരില്ലെന്ന് സിയയും സഹദും പറഞ്ഞു. കുഞ്ഞ് ജനിച്ചതിന്റെ ഇരുപെത്തിയെട്ടാം ദിവസവും വനിതാ ദിനവും ഒരുമിച്ച് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റില്‍ സിയ കുഞ്ഞിന്റെ അമ്മയും സഹദ് അച്ഛനും ആകാന്‍ പോകുന്നതിന്റെ സന്തോഷവും ഇരുവരും ചടങ്ങില്‍ പങ്കുവെച്ചു. രണ്ടു പേര്‍ക്കും സര്‍ക്കാരിന്റെ ട്രാന്‍സ് ജന്‍ഡര്‍ ഐഡന്റി കാര്‍ഡ് ഉള്ളതിനാല്‍ ആഗ്രഹിച്ചതു പോലെ തന്നെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.