• HOME
 • »
 • NEWS
 • »
 • buzz
 • »
 • Padma Awards | പത്മശ്രീ ഏറ്റുവാങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നർത്തകി മഞ്ചമ്മ ജോഗതി; വീഡിയോ വൈറൽ

Padma Awards | പത്മശ്രീ ഏറ്റുവാങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ നാടോടി നർത്തകി മഞ്ചമ്മ ജോഗതി; വീഡിയോ വൈറൽ

ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് അവാര്‍ഡ് സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ ചെയ്ത നൃത്തച്ചുവടുകൾപോലെയുള്ള ആംഗ്യമാണ്

 • Share this:
  ചൊവ്വാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ramnath kovind) പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കലാരംഗത്തെയും സാംസ്‌ക്കാരിക രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും പ്രതിഭകളെയാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. അക്കൂട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) നാടോടി നര്‍ത്തകിയായ (Folk Dancer) മഞ്ചമ്മ ജോഗതിയും (Manjamma Jogati) പുരസ്‌ക്കാരത്തിന് അര്‍ഹയായിരുന്നു.

  കലാരംഗത്ത് നല്‍കിയ സംഭാവനയ്ക്കാണ് ജോഗതിയെ പത്മശ്രീ (Padma Shri) നല്‍കി ആദരിച്ചത്. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്ജോഗതി ആദരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത് അവാര്‍ഡ് സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ ചെയ്ത നൃത്തച്ചുവടുകൾപോലെയുള്ള ആംഗ്യമാണ്.

  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്ത വീഡിയോ ദൃശ്യത്തിൽ മഞ്ചമ്മ ജോഗതി രാഷ്ട്രപതിയുടെ അടുത്തെത്തുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും അഭിവാദ്യം ചെയ്യുന്നതായി കാണാം. എന്നാല്‍ മെഡല്‍ ഏറ്റുവാങ്ങുന്നതിന് മുമ്പ് അവള്‍ ഒരു ആംഗ്യം കാണിക്കുന്നു. മഞ്ചമ്മ തന്റെ സാരിയുടെ തുമ്പ്രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയില്‍ വെയ്ക്കുകയും തുടര്‍ന്ന് രണ്ട് കൈകളും നിലത്ത് സ്പര്‍ശിക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനില്‍ സന്നിഹിതരായ പ്രമുഖര്‍ കരഘോഷത്തോടെയാണ് മഞ്ചമ്മയെ സ്വീകരിച്ചത്. രാഷ്ട്രപതിയും കൈകൂപ്പി അവരെ അഭിവാദ്യം ചെയ്യുന്നുണ്ട്.

  ഈ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷമാകും ആ ആംഗ്യത്തിലൂടെ അവർ പ്രകടിപ്പിച്ചതെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. ട്വിറ്റര്‍ ലോകം അവരെപ്രശംസിക്കുകയും ചെയ്തു.  "ജോഗമ്മയുടെ കണ്ണുകളിലെ സന്തോഷം അമൂല്യമാണ്. ഓരോ ട്രാന്‍സ്‌ജെന്‍ഡറിനും സ്വന്തം ഭാവി കരുപ്പിടിപ്പിക്കാനുള്ള അവസരം നല്‍കണം. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യം ഗൗരവത്തോടെ കാണണം" എന്നായിരുന്നു ഒരു റീട്വീറ്റ്. അഭിമാനത്തോടെയാണ് അവർ അവരുൾപ്പെടുന്ന ജനവിഭാഗത്തെയും സംസ്‌ക്കാരത്തെയും തുറന്നു കാണിക്കുന്നതെന്നാണ് മറ്റൊരു റീട്വീറ്റ്.

  ആ കൈ ആംഗ്യത്തിന് ശേഷം രാഷ്ട്രപതി അവാര്‍ഡ് കൈമാറുമ്പോള്‍ ജോഗതി മുഖത്ത് ഒരു വലിയ പുഞ്ചിരിയുമായി നിവര്‍ന്നു നില്‍ക്കുന്നത് കാണാം. ജോഗതി ഇപ്പോള്‍ കര്‍ണാടക ജനപദ (ഫോക്ലോര്‍) അക്കാദമിയുടെ ചെയര്‍മാനാണ്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നാടോടി കലാരൂപങ്ങളുടെ വ്യാപകമായ ജനപ്രീതിക്ക് പിന്നിലെ ശക്തികളില്‍ ഒരാളായാണ് അവര്‍ അറിയപ്പെടുന്നത്.

  ജോഗതിയുടെ വിജയത്തെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അഭിനന്ദിച്ചു. ബല്ലാരി ജില്ലയിലെ കല്ലുകമ്പ ഗ്രാമവാസിയായ ജോഗതി ഇപ്പോള്‍ കര്‍ണാടക ജനപദ അക്കാദമിയുടെ തലപ്പത്തെത്തുന്ന ആദ്യ ട്രാന്‍സ്വുമണായി മാറി. സംസ്ഥാനം, 2010 ലെ രാജ്യോത്സവ അവാര്‍ഡ് നല്‍കി ജോഗതിയെ ആദരിച്ചിട്ടുണ്ട്. 2006 ല്‍ കര്‍ണാടക ജനപദ അക്കാദമി അവാര്‍ഡ് ലഭിച്ചു, 2019 ല്‍ അവര്‍ സ്ഥാപനത്തിന്റെ പ്രസിഡന്റായി നിയമിതയാകുകയായിരുന്നു.

  ബല്ലാരിയില്‍ മഞ്ജുനാഥ് ഷെട്ടിയായാണ് മഞ്ചമ്മ ജനിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം യാത്രയും നൃത്തവും അവർക്ക് ഇഷ്ടമായിരുന്നു. 1975 ല്‍ ഹോസ്‌പേട്ടിനടുത്തുള്ള ഹുലിഗെമ്മ ക്ഷേത്രത്തിൽ വെച്ചാണ് അവരുടെ പേര് മാറ്റിയത്.
  Published by:Karthika M
  First published: