• HOME
 • »
 • NEWS
 • »
 • buzz
 • »
 • നാടകവണ്ടിക്ക് പിഴ ഈടാക്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കുമോ? ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു

നാടകവണ്ടിക്ക് പിഴ ഈടാക്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കുമോ? ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു

Drama Troop Vehicle Issue | അനധികൃതമായി പരസ്യ ബോര്‍ഡ് വെച്ചു എന്നതില്‍ 24000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥയ്ക്കെതിരെ വ്യാപക വിമർശനവും ട്രോളുകളുമുണ്ടായി

നാടക സംഘത്തിന്റെ വണ്ടി

നാടക സംഘത്തിന്റെ വണ്ടി

 • Share this:
  തിരുവനന്തപുരം: നാടക വണ്ടി തടഞ്ഞു പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. ശ്രീരേഖ IPS രംഗത്ത്. അന്യായമായ പരിശോധനകളും ആവശ്യമില്ലാത്ത ചെക്ക് റിപ്പോര്‍ട്ടുകളും ഒഴിവാക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. വെറും 'ഈഗോ' യുടെ പുറത്തല്ല ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യേണ്ടത്. കൂടാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മെമ്മോ നല്‍കി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് ചെയ്തു എന്ന് ബോധ്യമായാല്‍ ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും മടിയില്ല. പക്ഷെ ഇനിയും തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമപരമായ രീതില്‍ ജോലി ചെയ്യാന്‍ അനുവദിക്കുകയും പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തുകൂടെയെന്നും ശ്രീരേഖ ചോദിക്കുന്നു.

  വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നെങ്കിലും അതിന് വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനാലാണ് വീണ്ടും കാര്യങ്ങൾ പറയുന്നതെന്ന് അവർ വിശദീകരിച്ചു. അനുമതി ഇല്ലാതെ പരസ്യബോർഡ് വെച്ചതിനാണ് അതിന്‍റെ അളവെടുത്തത്. അളവ് രേഖപ്പെടുത്തി 24000 സ്‌ക്വയര്‍ സെന്റിമീറ്ററിന്റെ പിഴ എന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കുകയാണുണ്ടായതെന്നു തൃശൂര്‍ RTO നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. എന്നാൽ 24000 രൂപ പിഴ ഈടാക്കി എന്ന വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇക്കാര്യം തിരുത്തി വിശദീകരണം നൽകിയിരുന്നെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്ന് ശ്രീരേഖ ചൂണ്ടിക്കാട്ടുന്നു.

  വാഹനത്തിൽ ബോർഡ് വച്ച നാടക ട്രൂപ്പിന് ഉയർന്ന തുക പിഴ; മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി വിവാദത്തിൽ

  ഈ മാസം അഞ്ചാം തീയതിയാണ് തൃപ്രയാര്‍ AMVI ഷീബ 'അശ്വതി' നാടക കമ്പനിയുടെ വാഹനം പരിശോധിക്കുകയും അതില്‍ അനധികൃതമായി പരസ്യ ബോര്‍ഡ് വെച്ചു എന്നതില്‍ 24000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥയ്ക്കെതിരെ വ്യാപക വിമർശനവും ട്രോളുകളുമുണ്ടായി. അവരുടെ ഭർത്താവിനെക്കുറിച്ചുള്ള പ്രചരണങ്ങളും വ്യാപകമായിരുന്നു.

  എന്നാൽ ഇക്കാര്യത്തിൽ ആറാം തീയതി തന്നെ തിരുത്തുകള്‍ മാധ്യമങ്ങളിലൂടെ നല്‍കിയിരുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. ഒരു കോണ്‍ട്രാക്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്ന കുറ്റത്തിന് 500 രൂപ പിഴ മാത്രമാണ് AMVI ഈടാക്കിയത്. രസീത് നല്‍കിയ ശേഷം വാഹനത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പരസ്യമാണെങ്കില്‍ അനുവാദം വാങ്ങണം എന്ന് AMVI പറഞ്ഞതായാണ് അന്വേഷണത്തില്‍ അറിഞ്ഞത്. 'എന്നാല്‍ അതിനു കൂടി പിഴ ഈടാക്കൂ,' എന്ന് യാത്രക്കാരില്‍ ആരോ ഒരാള്‍ പറഞ്ഞതാണത്രേ AMVI യെ പ്രകോപിപ്പിച്ചതെന്നും പരസ്യ ബോര്‍ഡിന്റെ അളവനുസരിച്ചു മാത്രമേ പിഴ ഈടാക്കാനാകൂ എന്നതിനാല്‍ അതിന്റെ അളവ് രേഖപ്പെടുത്തി 24000 സ്‌ക്വയര്‍ സെന്റിമീറ്ററിന്റെ പിഴ എന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കുകയാണുണ്ടായതെന്നു തൃശൂര്‍ RTO നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ഈ വിവരം അറിഞ്ഞയുടന്‍ തന്നെ ഞാന്‍ തൃശൂര്‍ RTO യോട് പിഴ ഒന്നും ഈടാക്കണ്ട എന്നും AMVI തയ്യാറാക്കിയ ചെക്ക് റിപ്പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ഈ കാര്യവും വേണ്ടപ്പെട്ടവരെ എല്ലാം അറിയിച്ചിരുന്നതുമാണ്. അശ്വതി നാടകകമ്പനിക്കും വാഹന ഉടമസ്ഥര്‍ക്കും അറിയാം പിഴ റദ്ദാക്കിയ കാര്യം. ഈ വിവരങ്ങള്‍ എല്ലാ മാധ്യമങ്ങളുമായും പങ്കു വെച്ചിരുന്നു.
  You may also like:സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 12 ആയി: മുഖ്യമന്ത്രി [NEWS]കോവിഡ് സംശയിക്കുന്നയാൾ എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി [NEWS]മലപ്പുറം കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരിയ്ക്ക് ലൈംഗികചൂഷണം; 1000 രൂപ വീതം നൽകി പീഡിപ്പിച്ചത് പത്തിലേറെ പേർ [PHOTO]
  എന്നാല്‍ കാര്യങ്ങള്‍ വേണ്ടത്ര രീതിയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ ഇപ്പോഴും, അതായത് 5 ദിവസത്തിന് ശേഷവും പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു. നാടക കമ്പനികള്‍, സാംസ്‌കാരിക സംഘടനകള്‍, പൊതുജനങ്ങള്‍ ഒക്കെ ഇപ്പോഴും ഉറക്കെ പറയുന്നു അന്യായമായി 24000 രൂപ AMVI അശ്വതി നാടക സംഘത്തില്‍ നിന്ന് ഈടാക്കി എന്ന്! പ്രതിഷേധിക്കാന്‍ എന്തെങ്കിലും കാരണം വേണമെന്നതു കൊണ്ടാണോ എന്നറിയില്ല. ഇപ്പോള്‍ ആവശ്യം ആ AMVIയെ ഉടന്‍ സ്ഥലം മാറ്റുക, മേലില്‍ നാടക വാഹനങ്ങളെ പരിശോധിക്കാതെയിരിക്കുക എന്നൊക്കെയാണെന്നു പറഞ്ഞു കേൾക്കുന്നുണ്ടെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.
  First published: