നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | സിഗരറ്റ് രക്ഷിച്ചു; ഒടിഞ്ഞുവീണ മരം ദേഹത്ത് വീഴാതെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  Viral Video | സിഗരറ്റ് രക്ഷിച്ചു; ഒടിഞ്ഞുവീണ മരം ദേഹത്ത് വീഴാതെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  സിഗരറ്റ് വലിക്കാനായി മാറി നിന്നില്ലായിരുന്നെങ്കിൽ മരം തന്റെ മേൽ വീഴുമായിരുന്നു എന്നാണ് യുവതി പറയുന്നത്

  • Share this:
   എല്ലാവരുടെയും ജീവിതത്തിലെ വില്ലനാണ് സിഗരറ്റ് (Cigarette). ഉപയോഗിക്കുന്നവർക്കും അടുത്ത് നിൽക്കുന്നവർക്കും വരെ ഹാനികരമാണ് സിഗരറ്റുകൾ. സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ആരോഗ്യപരമായി ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. ശ്വാസകോശത്തെ നശിപ്പിക്കുന്ന വില്ലനാണ് സിഗരറ്റുകൾ. എന്നാൽ ഇതേ സിഗരറ്റ് ഒരാളുടെ ജീവൻ രക്ഷിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത്ഭുതപ്പെടേണ്ട! ചെറിൽ പൗണ്ട് (Cheryl Pound) എന്ന സ്ത്രീയാണ് തന്റെ ജീവൻ രക്ഷിച്ചത് സിഗരറ്റ് ആണെന്ന് വിശ്വസിക്കുന്നത്.

   സംഭവം ഇങ്ങനെയായിരുന്നു - ചെറിൽ ജോലിക്കിടയിൽ നിന്ന് കുറച്ച് സമയം പബ്ബിന്റെ ഒഴിഞ്ഞ കോണിലേക്ക് ഒരു സിഗരറ്റ് വലിക്കാനായി മാറി നിന്നു. അവിടെ നിന്ന് അവൾ സിഗരറ്റ് കത്തിച്ച് പുകവലിക്കാൻ തുടങ്ങി. പെട്ടെന്ന് എന്തോ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മരം ഒടിഞ്ഞു വീഴുന്നത് കാണുന്നത്. യുവതി മാറി നിന്ന സ്ഥലത്തിന് ഒഴികെ ബാക്കിയുള്ള സ്ഥലത്തേയ്ക്കാണ് ആ മരം ഒടിഞ്ഞു വീണത്. ആ സംഭവം ചെറിലിനെ വല്ലാതെ ഭയപ്പെടുത്തി. ഭയം കാരണം അവൾ വിറയ്ക്കാൻ തുടങ്ങി. ശേഷം എങ്ങനെയോ അവിടെ നിന്ന് പുറത്തുവന്നു.

   റിപ്പോർട്ടുകൾ പ്രകാരം ചെറിൽ നന്ദി പറയുന്നത് സിഗരറ്റിനോടാണ്. സിഗരറ്റ് കാരണമാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് അവൾ പറഞ്ഞു. സിഗരറ്റ് വലിക്കാനായി മാറി നിന്നില്ലായിരുന്നെങ്കിൽ മരം തന്റെ മേൽ വീഴുമായിരുന്നു എന്ന് ചെറിൽ പറയുന്നു. അവിടെ നിന്ന് മാറിയില്ലായിരുന്നു എങ്കിൽ ഒന്നുകിൽ ഗുരുതരമായ പരിക്ക് ഉണ്ടായേനെ അല്ലെങ്കിൽ മരണത്തിന് വരെ കാരണമായേക്കാം എന്നും അതിനാൽ താൻ സിഗരറ്റിനോടാണ് നന്ദി പറയുന്നത് എന്നും ചെറിൽ ദി സണ്ണിനോട് (The Sun) പറഞ്ഞു.


   ആ ദിവസം ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നതായും അവർ പറഞ്ഞു. കാറ്റ് കാരണം തകർന്ന മരം ബാറിന്റെ 4 മേശകൾ നശിപ്പിച്ചുവെന്നും ചെറിൽ പറഞ്ഞു. ചെറിൽ മാറി നിന്ന സ്ഥലത്തൊഴികെ ബാക്കി എല്ലായിടത്തേയ്ക്കുമായാണ് മരം വീണത്. അത്ഭുതകരമായാണ് ചെറിൽ രക്ഷപ്പെട്ടത്. അതുകൊണ്ടാണ് കുറഞ്ഞത് 55 വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന ചെറിൽ പൗണ്ട് തന്റെ ജീവൻ ഒരു സിഗരറ്റ് രക്ഷിച്ചു എന്ന് വിശ്വസിക്കുന്നത്. വെയിൽസിലെ (Wales) ബ്രിഡ്ജൻഡിലുള്ള ( Bridgend) സ്റ്റാർ പബ്ബിലാണ് (The Star Pub) ചെറിൽ ജോലി ചെയ്തു പോന്നിരുന്നത്. എന്നാൽ തന്റെ ജീവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ചെറിൽ സിഗരറ്റിന് നൽകിയതാണ് രസകരമായ ഒരു വാർത്തയായി മാറിയത്.

   വെയിൽസ് ഓണ്ലൈനിന്റെ സീനിയർ റിപ്പോർട്ടർ ആയ കോണോർ ഗോഗാർട്ടി (Conor Gogarty) ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.
   Published by:Naveen
   First published: