രാത്രിയിൽ മരങ്ങൾ ഓക്സിജൻ പുറന്തള്ളുന്നുവെന്ന വാദവുമായി ഇമ്രാൻഖാൻ; നൊബേൽ പുരസ്കാരം നൽകണമെന്ന് സോഷ്യൽമീഡിയ

ഇമ്രാന്റെ പിഴവ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാകിസ്ഥാന്‍ സ്വദേശികള്‍ തന്നെ രംഗത്തെത്തി

News18 Malayalam | news18-malayalam
Updated: November 27, 2019, 11:17 PM IST
രാത്രിയിൽ മരങ്ങൾ ഓക്സിജൻ പുറന്തള്ളുന്നുവെന്ന വാദവുമായി ഇമ്രാൻഖാൻ; നൊബേൽ പുരസ്കാരം നൽകണമെന്ന് സോഷ്യൽമീഡിയ
Imran Khan
  • Share this:
ഇസ്ലാമാബാദ്: രാത്രിയില്‍ മരങ്ങള്‍ ഓക്‌സിജന്‍ പുറന്തള്ളുമെന്ന വാദവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന് അമളി പറ്റിയത്. മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജന്‍ വലിച്ചെടുക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം. എന്നാല്‍ രാത്രിയില്‍ മരങ്ങള്‍ ഓക്‌സിജന്‍ പുറന്തുള്ളുന്നുവെന്നാണ് ഇമ്രാന്‍ഖാന്റെ പുതിയ പ്രസ്താവന.

Also Read- സാമ്പത്തിക മാന്ദ്യമില്ലെന്ന് നിർമ്മല സിതാരാമൻ; തൊട്ടടുത്ത് സുഖമായുറങ്ങി മറ്റൊരു മന്ത്രി

ഇമ്രാന്റെ പിഴവ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാകിസ്ഥാന്‍ സ്വദേശികള്‍ തന്നെ രംഗത്തെത്തി. പാകിസ്ഥാനിലെ മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജനാണോ പുറന്തള്ളുന്നതെന്ന ചോദ്യവുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇമ്രാന്‍ ഖാന്‍ ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരി തന്നെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇമ്രാനില്‍ നിന്നും ചില പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന അടക്കമുള്ള ട്വീറ്റുകളും ഉണ്ട്. നൊബേൽ പുരസ്കാരം നൽകണമെന്ന പരിഹാസവും ഉയരുന്നുണ്ട്.അടുത്തിടെ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യന്‍ പ്രസിഡന്റ് എന്ന് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചിരുന്നു. ജര്‍മ്മനിയും ജപ്പാനും അതിര്‍ത്തി പങ്കിടുന്നുവെന്നു പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ ഇമ്രാനെതിരെ ട്രോളന്മാർ ആഘോഷമാക്കിയിരുന്നു.


First published: November 27, 2019, 11:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading