ചിലപ്പോഴൊക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഭാഗ്യം (luck) നിങ്ങളെത്തേടിയെത്തുക. വജ്ര ഖനികൾക്ക് പേരുകേട്ട മധ്യപ്രദേശിലെ (Madhya Pradesh) പന്നയിൽ അത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ആദിവാസി സ്ത്രീക്കാണ് വിലയേറിയ വജ്രം (diamond) ലഭിച്ചത്. പന്നയിലെ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ പുരുഷോത്തംപൂർ ഗ്രാമവാസിയായ ഗെന്ദാബായി ആണ് 4.39 കാരറ്റ് വജ്രവുമായി മടങ്ങിയെത്തിയത്.
വിറകു ശേഖരിക്കാൻ ഗെന്ദാബായി സ്ഥിരമായി കാട്ടിൽ പോകാറുണ്ടായിരുന്നു. അതു വിറ്റാണ് ഉപജീവനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ബുധനാഴ്ചയും പതിവു പോലെ വിറകു ശേഖരിക്കുന്നതിനായാണ് കാട്ടിലെത്തിയത്. വിറക് പെറുക്കുന്നതിനിടെ ഏതാനും മീറ്റർ അകലെ ഒരു തിളങ്ങുന്ന കല്ല് ഗെന്ദാബായിയുടെ ശ്രദ്ധയിൽ പെട്ടു. അവൾ അത് എടുത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഓഫീസിൽ ചെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കാണിച്ചു. കാട്ടിൽ നിന്നു കിട്ടിയത് വെറുമൊരു കല്ല് അല്ലെന്നും അതൊരു വിലയേറിയ വജ്രമാണെന്നും ഗെന്ദാബായിയെ ഉദ്യോഗസ്ഥർ അറിയിച്ചു.
''ഗെന്ദാബായി കണ്ടെത്തിയ വജ്രം ഞങ്ങൾക്ക് ലഭിച്ചതായി സ്ഥിരീകരിക്കുന്നു. അത് ലേലം ചെയ്ത് സർക്കാർ റോയൽറ്റിയും നികുതിയും കഴിഞ്ഞുള്ള പണം അവർക്കു നൽകും. ഈ വജ്രത്തിന് ഏകദേശം 20 മുതൽ 25 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് കരുതുന്നത്", ഡയമണ്ട് ഇൻസ്പെക്ടർ അനുപം സിംഗ് പറഞ്ഞു.
Also Read-
വിവാഹവാർഷിക ദിനത്തിൽ കാണാതായ യുവതിയെ തിരയാൻ ഒരു കോടി രൂപ; ഒടുവിൽ ട്വിസ്റ്റ്
ഈ വർഷം ഫെബ്രുവരിയിൽ ഒരു ഇഷ്ടിക ചൂള നടത്തിപ്പുകാരൻ 1.2 കോടി രൂപ വിലമതിക്കുന്ന 26.11 കാരറ്റ് വജ്രം കണ്ടെത്തിയ വാർത്ത പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലും സമാനമായ സംഭവം നടന്നിരുന്നു. നാല് തൊഴിലാളികൾ കുഴിയെടുത്തു കൊണ്ടിരുന്നപ്പോഴാണ് അമൂല്യമായ ഏഴ് വജ്രങ്ങൾ ലഭിച്ചത്.
Also Read-
ഇതാ ഏറ്റവും പഴയ ലിവൈസ് ജീൻസ്; ഗുണമേൻമ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാഴ്ചക്കാർ
മധ്യപ്രദേശിലെ പന്ന ജില്ലയിൽ തന്നെയുള്ള രണ്ട് കർഷകരെയും മുൻപ് ഭാഗ്യം തുണച്ചിരുന്നു. 45-കാരനായ ഖാൻ യാദവിനാണ് കൃഷിയിടത്തിൽ നിന്ന് വജ്രശേഖരം ലഭിച്ചത്. പാട്ടഭൂമിയിലാണ് ലഖാൻ യാദവിന് ഭാഗ്യം കടാക്ഷിച്ചത്. കൃഷി ആവശ്യത്തിനായി കുഴി എടുക്കുമ്പോഴാണ്, തിളങ്ങുന്ന ഒരു കല്ല് കണ്ടത്. അത് ഒരു സാധാരണ കല്ലാണെന്നാണ് ആദ്യം കരുതിയതെങ്കിലും, കൈയിലെടുത്തപ്പോഴാണ് തിളങ്ങുന്നത് കണ്ടത്. സംശയം തോന്നിയ അദ്ദേഹം പട്ടണത്തിലെ ഒരു ജൂവലറിയിൽ കൊണ്ടുപോയി ഇത് കാണിച്ചു. അപ്പോഴാണ് വജ്രമാണെന്ന് മനസിലായത്. തുടർന്ന് ഖാൻ യാദവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച് അത് കൈമാറി. ഇതിന് പിന്നാലെ ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി ഈ വജ്ര കല്ല് ലേലം ചെയ്തു. ലേലത്തിൽ 60.6 ലക്ഷം രൂപയും കർഷകനു ലഭിച്ചു. പന്നയിലെ കൃഷിയിടത്തിൽ നിന്ന് 30 ലക്ഷം മുതൽ 35 ലക്ഷം വരെ വിലവരുന്ന മൂന്ന് വജ്രങ്ങൾ കണ്ടെത്തിയതും ഒരു തൊഴിലാളി ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറിയതും വലിയ വാർത്തയായിരുന്നു.
പിന്നോക്ക മേഖലയിൽ സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ പന്ന വജ്ര ഖനികൾക്ക് ലോകപ്രശസ്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.