നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ധനവില വര്‍ധനവിനെതിരെ തൃണമൂല്‍ എംപി; പിന്നിലൂടെ വന്ന് ഞെട്ടിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

  ഇന്ധനവില വര്‍ധനവിനെതിരെ തൃണമൂല്‍ എംപി; പിന്നിലൂടെ വന്ന് ഞെട്ടിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

  നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ രസകരമായ കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്.

  • Share this:
   തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുദീപ് ബന്ധോപാധ്യായും(Sudip-Bandyopadhyay)കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങും (Rajnath Singh) തമ്മിലുള്ള സൗഹ്യത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകായണ്.

   ഇന്ധന വില വര്‍ദ്ധിക്കുന്നതിന് എതിരെ മാധ്യമങ്ങളുമായി സംസാരിച്ചു കൊണ്ടിരുന്ന സുദീപ് ബന്ധോപാധ്യായുടെ പിന്നില്‍ എത്തിയ രാജ്‌നാഥ് സിങ് അദ്ദേഹത്തിന്റെ തോളില്‍ തട്ടിയ ശേഷം ഒരു ഭാഗത്തെക്ക് മാറി നില്‍ക്കുകയും ആരാണ് പിന്നിലെന്ന് നോക്കുവാന്‍ ഒരു വശം തിരിഞ്ഞ എം പിയെ മറുവശത്ത് നിന്ന് രാജ്‌നാഥ് സിങ്ങ് വിളിക്കുന്നത് കാണം. രാഷ്ട്രയത്തിന് അപ്പുറമുള്ള ബന്ധമാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

   നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ രസകരമായ കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. വീഡിയോ കാണാം.   Human Poop | മനുഷ്യവിസർജ്യത്തിൽ നിന്ന് വൈദ്യുതിയുമായി ഇസ്രായേൽ

   ഊർജസ്രോതസുകൾക്കായി രാജ്യങ്ങൾ മത്സരിക്കുമ്പോൾ മനുഷ്യ വിസർജ്യത്തിൽ നിന്നും ഇതിനൊരുമാർഗം കണ്ടെത്താം എന്ന് തെളിയിച്ചിരിക്കുകയാണ് ഇസ്രായേൽ ശാസ്ത്രജ്ഞർ (Israel Scientists). മനുഷ്യമാലിന്യത്തിന്റെ ഗന്ധം പോലും താങ്ങാൻ ആർക്കും കഴിയില്ലെങ്കിലും അവ ശേഖരിച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് ഈ ശാസ്ത്രജ്ഞർ.

   ഇസ്രായേലിലെ ഗവേഷകർ സന്തോഷത്തോടെ "പൂപ്പ് വോളണ്ടിയർമാർ" (poop volunteers) എന്ന് വിളിക്കുന്ന ഇവർ വിസർജ്ജ്യം ശേഖരിക്കുകയും അതിനെ കൽക്കരിക്ക് സമാനമായ ഹൈഡ്രോചാർ (hydrochar) എന്ന പദാർത്ഥമായി മാറ്റുകയും ചെയ്തുവെന്ന്പോപ്പുലർ സയൻസ് (Popular Science) റിപ്പോർട്ട് ചെയ്തു.

   ഇസ്രായേലിലെ ബെൻ-ഗുരിയോൺ ( Ben-Gurion University) സർവകലാശാലയിലെ ശാസ്ത്രജ്ഞർ നെഗെവ് (Negev) മരുഭൂമിയിൽ ഒരു ടോയ്ലറ്റ്സ്ഥാപിച്ചിരുന്നു. അവിടെ നിരവധി ആളുകൾ ദിവസേന മലം നിക്ഷേപിക്കുകയും ഗവേഷകർ ദിവസവും അവ ശേഖരിക്കുകയും ചെയ്താണ് പരീക്ഷണം നടത്തിയത്. ശേഷം രോഗാണുക്കളെ ഇല്ലാതാക്കാൻ ഓട്ടോക്ലേവുകളിൽ (Autoclaves) മാലിന്യം ചൂടാക്കുകയും ചെയ്തു. അതിനുശേഷം ശാസ്ത്രജ്ഞന്മാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് അവ പൊടിച്ചെടുക്കുകയായിരുന്നു.

   "ഇത് ആളുകൾക്ക് തികച്ചും വെറുപ്പുളവാക്കും. എന്നാൽ പൊടിച്ച രൂപത്തിൽ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇക്കാര്യം മറക്കും," ബെൻ-ഗുരിയോണിലെ എൻവയോൺമെന്റ് ഹൈഡ്രോളജി ആൻഡ് മൈക്രോബയോളജി (Environmental Hydrology and Microbiology) ഡിപ്പാർട്ട്മെന്റിന്റെ ചെയർമാൻ അമിത് ഗ്രോസ് (Amit Gross) പറഞ്ഞു.

   അടുത്ത ഘട്ടത്തിൽ ഇരുണ്ട തവിട്ടു നിറത്തിലുള്ള പൊടി വെള്ളത്തിൽ കലർത്തും. തുടർന്ന് ഒൻപത് 50 മില്ലി (nine 50 ml ) ലബോറട്ടറി റിയാക്ടറുകളിലേയ്ക്ക് കയറ്റും. ഈ റിയാക്ടറുകൾ കടുത്ത ചൂടും സമ്മർദ്ദവും കൈകാര്യം ചെയ്യാനും സുരക്ഷിതമായി ഇവ സൂക്ഷിക്കാനും കഴിവുള്ളവയാണ്.

   ഓക്സിജന്റെ സാന്നിധ്യമില്ലാതെ എല്ലാ വിസർജ്യവും വെള്ളത്തിന്റെ മിശ്രിതം ഉപയോഗിച്ച് അവർ പാകം ചെയ്തു. ഈ പാചക രീതി ഹൈഡ്രോതെർമൽ കാർബണൈസേഷൻ (hydrothermal carbonisation) എന്നറിയപ്പെടുന്നു. ഹൈഡ്രോചാർ ഉൽപ്പാദിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കത്തിച്ച ബയോമാസും വെള്ളവും അടങ്ങിയ കട്ടിയുള്ള തവിട്ടു നിറത്തിലുള്ള പദാർത്ഥം എന്നാണ് ഇതിനർത്ഥം.

   കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി പ്ലാന്റുകളുടെ ചൂളകളിൽ ഇന്ധനം പോലെ ഹൈഡ്രോചാർ ഉപയോഗിക്കാം. കൽക്കരി പോലെ ഇവയെ ഉപയോഗിക്കാൻ ജലത്തെ ഹൈഡ്രോച്ചാറിൽ നിന്ന് വേർതിരിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞർ ഇത് തയ്യാറാക്കുന്ന സമയത്ത് കീടാണുക്കളെ നശിപ്പിച്ചുകൊണ്ട് ഹൈഡ്രോചാറാക്കി മാറ്റിയതിന് ശേഷമുള്ള ബാക്കി ഭാഗം നല്ലൊരു ജൈവവളമായും ഉപയോഗിക്കാം.

   ഈ പരീക്ഷണത്തിന് മുൻപ് ബെൻ-ഗുരിയോൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആദ്യം ടർക്കിയുടെയും കോഴിയുടെയും വിസർജ്യങ്ങൾ പരീക്ഷിച്ച് നോക്കി. എന്നാൽ കൂടുതൽ എണ്ണ കഴിക്കുന്ന മനുഷ്യരുടെ വൈവിധ്യമാർന്ന ഭക്ഷണക്രമം മൂലം മനുഷ്യ വിസർജ്യം കൂടുതൽ മൂല്യവത്താണെന്ന് മനസ്സിലാക്കി. അങ്ങനെയാണ് ഊർജം ഉണ്ടാക്കാമെന്ന നിഗമനത്തിൽ എത്തിയത്.

   ടർക്കിയുടെയും കോഴിയുടെയും വിസർജ്യങ്ങൾ ഉപയോഗപ്രദമല്ലെന്നും പറയാൻ സാധിക്കില്ല. വ്യവസായ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ 10 ശതമാനം മാറ്റിസ്ഥാപിക്കാനുള്ള ശേഷി കോഴി വിസർജ്യത്തിന് ഉണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
   Published by:Jayashankar AV
   First published: