HOME » NEWS » Buzz » TRIPURA RESIDENTS MARRY FROGS FOR RAIN VIRAL VIDEO GH

മഴ പെയ്യാന്‍ വേണ്ടി തവളകളെ വിവാഹം കഴിപ്പിച്ച് ത്രിപുര നിവാസികൾ; വൈറൽ വീഡിയോ

ഇത്തരം വിവാഹം വഴി മഴ ദേവനായ ഇന്ദ്ര ഭഗവാനെ പ്രീതപ്പെടുത്താ൯ കഴിയുമെന്നും അതുവഴി മഴ ലഭിക്കുമെന്നുമാണ് പ്രദേശ വാസികളുടെ വിശ്വാസം.

News18 Malayalam | news18-malayalam
Updated: May 6, 2021, 4:46 PM IST
മഴ പെയ്യാന്‍ വേണ്ടി തവളകളെ വിവാഹം കഴിപ്പിച്ച് ത്രിപുര നിവാസികൾ; വൈറൽ വീഡിയോ
Frogs
  • Share this:
കോവിഡ് പ്രതിസന്ധി കാരണം കല്യാണം നീട്ടി വെക്കാ൯ കഴിയാത്ത സാഹചര്യങ്ങളുണ്ടായിരുന്ന പലരും സൂം മീറ്റിംഗ്, അല്ലെങ്കിൽ വളരെ ലളിതമായ ചടങ്ങുകളൊക്കെ നടത്തിയാണ് ഈ മഹാമാരിക്കാലത്ത് വിവാഹിതരായത്. തങ്ങളുടെ സന്തോഷ മുഹൂർത്തത്തിലും മറ്റുള്ളവർക്ക് എങ്ങനെ സുരക്ഷിതത്വം ഉറപ്പു വരുത്താം എന്ന ചിന്തയിൽ നിന്നാണ് ഇത്തരം ആശയങ്ങൾ ഉടലെടുക്കുന്നത്. എന്നാൽ, വളരെ ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരു ചടങ്ങിൽ രണ്ട് തവളകൾ വിവാഹം ചെയ്യുന്നതായിരിക്കും ഈയടുത്ത് ഇന്റർനെറ്റിൽ കണ്ട ഏറ്റവും പാരമ്പര്യേതര രീതിയിൽ നടന്ന വിവാഹം.

വാർത്താ വിതരണ ഏജ൯സിയായ എ എ൯ ഐയാണ് സംവഭത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. വടക്കു കിഴക്ക൯ സംസ്ഥാനമായ ത്രിപുരയിലാണ് വിചിത്രമായ സംഭവം നടന്നത്. ഇത്തരം വിവാഹം വഴി മഴ ദേവനായ ഇന്ദ്ര ഭഗവാനെ പ്രീതപ്പെടുത്താ൯ കഴിയുമെന്നും അതുവഴി മഴ ലഭിക്കുമെന്നുമാണ് പ്രദേശ വാസികളുടെ വിശ്വാസം. വീഡിയോയിൽ തവളകൾ പരന്പരാഗത രീതിയിൽ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതും കാണം. ഹിന്ദു മത ആചാരങ്ങൾ പ്രകാരമാണ് രണ്ടു തവളകളുടെയും വിവാഹം നടത്തിയത്.

വീഡിയോയിൽ ഒരു സ്ത്രീ പെൺ തവളയെ തന്റെ കൈയിൽ പിടിക്കുന്നതും മറ്റൊരു സ്ത്രീ ആൺ തവളയെ കൈയിൽ പിടിക്കുന്നതും കാണാം. ആൺ തവളയെ പിടിച്ച സ്ത്രീ വധുവിന് വരമാല (അല്ലെങ്കിൽ സിന്ദൂർ) ചാർത്തുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇരു തവളകളെയും ചടങ്ങിനും മുമ്പ് അടുത്തുള്ള ഒരു കുളത്തിൽ കൊണ്ടു പോയി കുളിപ്പിച്ചുവെന്നും പിന്നീട് മാലകൾ കൈമാറിയെന്നും പറയുന്നു. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിട്ടുണ്ട്. നിരവധി പേരാണ് ലൈക്കും റീട്വീറ്റുമൊക്കെയായി രംഗത്തെത്തിയത്.

ഇതാദ്യമായിട്ടല്ല ഇന്ത്യയിൽ മഴ ലഭിക്കാ൯ തവളകളെ വിവാഹം കഴിപ്പിക്കുന്നത്. 2019 ജൂലൈയിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ രണ്ട് തവളകളെ വിവാഹം ചെയ്യിപ്പിച്ചിരുന്നു. മഴ ദേവനെ പ്രീതിപ്പെടുത്താനായിരുന്നു ഇതും. എന്നാൽ പിന്നീട് അതിശക്തമായ മഴ സംസ്ഥാനത്ത് നാശം വിതച്ചപ്പോൾ സെപ്തംബറിൽ ഇരുവരുടെയും വിവാഹ മോചനം നടത്തിയിരുന്നു.

നാഗരിക സമിതിയും പഞ്ചരത്ന സേവ ട്രസ്റ്റുമാണ് തവള കല്യാണം നടത്തിയത്. ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്. മഴ തോരാതായതോടെ പല ഭാഗത്തും ജാഗ്രത നിര്‍ദേശം നൽകുകയും ചെയ്തിരുന്നു. വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. സംസ്ഥാനത്താകമാനമുള്ള ശക്തമായ മഴ വലിയ നാശ നഷ്ടമാണ് ഇവിടെയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹ മോചനമാണ് പരിഹാരമെന്ന് നിർദേശിക്കുകയായിരുന്നു.

Tags: tripura, wedding, frogs wedding, lord indra, bhopal, madhya pradesh, viral video, wedding during covid, കോവിഡ് കാലത്തെ കല്യാണം, മഴ, തവള, മധ്യപ്രദേശ്, ത്രിപുര, തവളെ വിവാഹം
Published by: Anuraj GR
First published: May 6, 2021, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories