'ബിജെപി തോൽക്കട്ടെ'; ഡൽഹി വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച ഡിവൈഎഫ്ഐയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ

ഡൽഹിയിലെ സിപിഎമ്മിന്റെ ദയനീയ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രോളുകൾ.

News18 Malayalam | news18-malayalam
Updated: February 12, 2020, 2:29 PM IST
'ബിജെപി തോൽക്കട്ടെ'; ഡൽഹി വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച ഡിവൈഎഫ്ഐയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
dyfi
  • Share this:
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എഎപിക്കും അരവിന്ദ് കെജ്രിവാളിനും അഭിനന്ദന പ്രവാഹമാണ്. ഡൽഹിയിൽ ബിജെപിയെ തോൽപ്പിച്ച ഡൽഹിയിലെ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐയും എത്തി. ഡിവൈഎഫ്ഐ കേരള എന്ന പേജിൽ ബിജെപി തോൽക്കട്ടെ, ഇന്ത്യ ജയിക്കട്ടെ, ഡൽഹി വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ ആശംസ.

also read:സ്വന്തം പാർട്ടിയുടെ നാണംകെട്ട തോൽവിയിൽ ശ്രദ്ധിക്കാതെ AAPയുടെ വിജയം ആഘോഷിക്കുന്ന കോൺഗ്രസിനെ ചോദ്യം ചെയ്ത് മഹിളാ കോൺഗ്രസ്

എന്നാൽ ഇതിനു പിന്നാലെ ഡിവൈഎഫ്ഐക്കെതിരെ ട്രോൾമഴയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി നേതാവ് സന്ദീപ് വാര്യരടക്കം ഡിവൈഎഫ്ഐയെ പരിഹസിച്ചിട്ടുണ്ട്. ഡൽഹിയിലെ സിപിഎമ്മിന്റെ ദയനീയ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രോളുകൾ. രണ്ടായിരത്തിലധികം കമന്റുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ഡൽഹിയിൽ ദയനീയ പ്രകടനം നടത്തിയ സിപിഎമ്മിന് വിമർശിക്കാൻ എന്ത് അവകാശം എന്നതാണ് ട്രോളുകളുടെ ഉള്ളടക്കം. വോട്ടെടുപ്പ് നടന്നത് വോട്ടിംഗ് മെഷീനിൽ ആയിപോയി, വാഷിംഗ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ- എന്നാണ് സന്ദീപ് വാര്യരുടെ പരിഹാസം.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനമാണ്. സിപിഐക്ക് 0.02 സതമാനവും നോട്ടയ്ക്ക് 0.46 ശതമാനവും വോട്ടുകൾ ലഭിച്ചു. ആറ് മണ്ഡലങ്ങളില്‍നിന്നായി ഇരുപാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് ആകെ 3,190 വോട്ടുകളാണ്. എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി.
First published: February 12, 2020, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading