• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴ പെയ്തപ്പോൾ അവധി നൽകി പുലിവാലു പിടിച്ച് കളക്ടര്‍മാര്‍


Updated: July 12, 2018, 6:24 PM IST
മഴ പെയ്തപ്പോൾ അവധി നൽകി പുലിവാലു പിടിച്ച് കളക്ടര്‍മാര്‍

Updated: July 12, 2018, 6:24 PM IST
തിരുവനന്തപുരം: മഴ ശക്തമായതാടെ അവധി നല്‍കി പുലിവാലു പിടിച്ച് ജില്ലാ കളക്ടര്‍മാര്‍. സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ എല്ലാ ജില്ലാ കളക്ടര്‍മാരും തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയാണ് അവധി വാര്‍ത്ത ജനങ്ങളെ അറിയിച്ചത്. എന്നാല്‍ ചെറിയൊരു മഴ വന്നാല്‍പ്പോലും അവധി ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ കമന്റ് ചെയ്യുന്ന വിരുതന്‍മാരെക്കൊണ്ട് ഈ കളക്ടര്‍മാരെല്ലാം പൊറുതി മുട്ടിയിരിക്കുകയാണ്.

അവധി നല്‍കാത്ത ജില്ലകളിലെ കളക്ടര്‍മാക്കും ഇരിക്കപ്പൊറുതിയില്ല. അവധി നല്‍കുന്ന ജില്ലകളിലെ കളക്ടര്‍മാരെ കണ്ട് പഠിക്കണമെന്നാണ് അവധി കിട്ടാത്ത ജില്ലകളിലുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'എന്റെ പൊന്നു സാറെ... എനിക്കും സാറിനെ പോലെ ഒരു കളക്ടര്‍ ആകാന്‍ ആണ് ആഗ്രഹം...പക്ഷെ എന്ത് ചെയ്യാനാ ഇത് പോലെ മഴ പെയ്താല്‍ കോളേജില്‍ പോകാന്‍ ബസ് ഒന്നും കിട്ടില്ല..അവസാനം കിട്ടുന്ന ബസ്സില്‍ കോളേജില്‍ എത്തുമ്പോള്‍ വൈകിയിട്ടുണ്ടാകും അപ്പൊ പിന്നെ അറ്റന്‍ഡന്‍സ് ഒന്നും കിട്ടില്ല. അവസാനം എന്റെ ലൈഫ് മൊത്തം ശോകം ആവും...അത് കൊണ്ട് നാളെ ഒരു അവധി തന്നൂടെ.' എന്നാണ് ഒരാള്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ചോദിച്ചിരിക്കുന്നത്.



അവധി നല്‍കാത്ത കൊല്ലം ജില്ലാ കളക്ടര്‍ക്കു കിട്ടിയ കമന്റ് അതിനേക്കാള്‍ രസകരമാണ്.
'കളക്ടര്‍ സാറെ നല്ലോണം പഠിച്ചു സാറിനെ പോലെ വല്ല്യ ആളായി തീരണം എന്നാണ് എന്റെ ആഗ്രഹം. രാവിലെ മുതല്‍ തുടങ്ങിയ മഴ ആണ്. ഇനി ഞാന്‍ നാളെ കോളേജില്‍ പോകുന്ന വഴിക്ക് അബദ്ധത്തില്‍ വല്ല തോട്ടിലോ കുളത്തിലോ വീണു മരിച്ചാല്‍ ഈ സമൂഹത്തിനു കിട്ടേണ്ട വല്ല്യൊരു മുത്തിനെ നിങ്ങള്‍ക്കു നഷ്ടമാകും! ഒരു അവധി തരുവോ...??'

ഏതായാലും അവധി നല്‍കിയവരും നല്‍കാത്തവരുമായ കളക്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് തുറക്കാനാകാത്ത അവസ്ഥയാണ്. ശരിക്കും പറഞ്ഞാല്‍ പൊങ്കാല.



 
First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍