ടോള്‍ രോക്ഷത്തില്‍ നിറഞ്ഞ് എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനം. സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയ ആള്‍ക്കൂട്ടമായിരുന്നു മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടപ്പിച്ചത്.
പൊതുമരമാത്ത് മന്ത്രി മുഹമ്മദ് റിയാസാണ് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനത്തിന് ശേഷം പാലത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായത്. വലിയ ആള്‍ക്കൂട്ടം കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ് പാലം.
എടപ്പാള്‍ പാലം ഉദ്ഘാടനം ചെയ്യുന്നത് ക്വാറന്റൈനില്‍ ഇരുന്ന് കാണുന്ന ബൂസ്റ്റര്‍ ഡോസ് വാക്സിനും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പ്രവാസി. ഒമിക്രോണിന് ഇനി വേഗത്തില്‍ ഓടാം എന്നിങ്ങനെ വിമര്‍ശനങ്ങളുമായി ട്രോളുകള്‍ നിറഞ്ഞു.
ഉദ്ഘാടനത്തില്‍ മന്ത്രിമാര്‍ അടക്കം കോവിഡ് മാനദണ്ഡം പാലിക്കപ്പെട്ടില്ല എന്ന് പ്രചിപക്ഷം ആരോപിച്ചു. പ്രവാസി എടപ്പാള്‍ പാലം വഴി വന്നാലും 7 ദിവസം ക്വാറന്റന്റെന് ഇരിക്കണം എന്നിങ്ങനെ വിമര്‍ശനങ്ങള്‍ നീളുന്നു. അതേസമയം മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തിയിരുന്നു.
13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.
മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മിക്കുന്ന ആദ്യ മേല്‍പ്പാലമാണ് എടപ്പാള്‍ പാലം. ഇതോടെ കുറ്റിപ്പുറം തൃശൂര്‍ പാതയിലെ എടപ്പാള്‍ മേഖലയിലെ ഗതാഗത കുരുക്ക് അഴിയും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി യില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.