നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മരക്കാര്‍' ഒടിടിയിലോ തിയറ്ററിലോ? 'സിംഹം' പിടിച്ച പുലിവാല്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

  'മരക്കാര്‍' ഒടിടിയിലോ തിയറ്ററിലോ? 'സിംഹം' പിടിച്ച പുലിവാല്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

  ചിത്രം തിയറ്ററില്‍ റിലീസിനാണോ ഒടിടി റിലീസിനാണോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം എത്താതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്

  • Share this:
   പുലിവാല്‍ കല്യാണം എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ (Jagathy Sreekumar) അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മയുണ്ടോ? മകന്റെ കല്യാണമോതിരം സാഹചര്യത്തിനനുസരിച്ച് വധുവിനെ അണിയിക്കുകയും എടുക്കുകയും ചെയ്യുന്ന പരമാനന്ദം എന്ന പണക്കാരനെ? പലതവണ ആവർത്തിക്കുന്ന ആ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ‍ മോഹന്‍ലാലിന്റെ (Mohanlal) ഏറ്റവും പുതിയ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം(Marakkar Arabikadalinte Simham) റിലീസ് സംബന്ധിച്ച് സോഷ്യൽ മീഡിയ ചര്‍ച്ചകളും.

   ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. ചിത്രം തിയറ്റര്‍ റിലീസിനാണോ ഒടിടി റിലീസിനാണോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം എത്താതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. ഇനി റിലീസ് ചെയ്ത് കഴിഞ്ഞ് പറഞ്ഞാല്‍ മതിയെന്നും എല്ലാ ദിവസവും മാറ്റി പറയണമെന്നില്ലെന്നും ആണ് സോഷ്യല്‍ മീഡിയിയിലെ അഭിപ്രായം.

   Image: Facebook


   അതേസമയം ഇത്തരം വാര്‍ത്തകള്‍ സിനിമയുടെ പ്രൊമോഷനുവേണ്ടിയാണെന്നും പറയുന്നവരുണ്ട്. അഞ്ച് ഇഞ്ച് സ്‌ക്രീനില്‍ തന്നെ കാണേണ്ട അവസ്ഥ വന്നല്ലോ എന്ന രോധനങ്ങളും കേള്‍ക്കാവുന്നതാണ്.

   Image: Facebook


   എന്നാല്‍ ശനിയാഴ്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായും ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരജായപ്പെട്ടിരുന്നു. ഇതോടെ ചിത്രം ഒടിടി റിലീസിന് എന്നു തന്നെയാണ് അവസാനം പുറത്തെത്തിയ റിപ്പോര്‍ട്ട്.

   Image: Facebook


   വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു.സിനിമക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് ഉറച്ച തീരുമാനം എടുക്കുമ്പോള്‍ മരക്കാറിന്റെ തിയറ്ററിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

   Image: Facebook


   ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം. തിയറ്റര്‍ റിലീസിനായാണ് ആരാധകര്‍ ഉള്‍പ്പെടെ കാത്തിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}