• HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ടര ലക്ഷം മുട്ടയുമായി പോയ ലോറി മറിഞ്ഞു; സംഭവം വഴിയരികിലെ തൂണിൽ വണ്ടിയിടിച്ച്

രണ്ടര ലക്ഷം മുട്ടയുമായി പോയ ലോറി മറിഞ്ഞു; സംഭവം വഴിയരികിലെ തൂണിൽ വണ്ടിയിടിച്ച്

13,000 കിലോഗ്രാം ഭാരമുള്ള 2,50,000ലധികം മുട്ടകൾ കയറ്റിയ ലോറിയാണ് മറിഞ്ഞത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിൽപ്പനയ്ക്കായി റോഡ് മാർഗം എത്തിക്കുന്ന ചില വസ്തുക്കൾ പോകുന്ന വഴിയേ അപകടത്തിൽ പെട്ടാൽ ഉണ്ടാവുന്ന ഗുലുമാൽ എത്രത്തോളം ഉണ്ടെന്നു നിങ്ങൾ കണ്ടിട്ടില്ലേ? പെട്രോൾ, തടി, വെള്ളം തുടങ്ങിയവ ഏതെങ്കിലും അപകടത്തിൽപ്പെട്ടാലുണ്ടാവുന്ന പ്രശ്നം അത്ര നിസ്സാരമല്ല. എന്നാലിവിടെ വിൽപ്പനയ്ക്കായി പോകും വഴിയിൽ ലോറി മറിഞ്ഞ് പൊട്ടിച്ചിതറിയതു രണ്ടര ലക്ഷം മുട്ടകളാണ്!

    നിർഭാഗ്യകരമായ സംഭവത്തിൽ ഒരു യുഎസ് ഹൈവേയിൽ ആകെ മൊത്തം നാശം വിതയ്ക്കുന്ന അവസ്ഥയാണ് വന്നുചേർന്നത്. 13,000 കിലോഗ്രാം ഭാരമുള്ള 2,50,000-ലധികം മുട്ടകൾ കയറ്റിയ 18 വീലർ ട്രക്ക്, ഫ്രീവേയിൽ ഇടിച്ചു വീണ് റോഡിലുടനീളം മുട്ടയുടെ വഴുവഴുപ്പ് പടരുകയായിരുന്നു.

    റിപോർട്ടുകൾ പ്രകാരം, ഐ-30 ന് ഡാലസ് നഗരത്തിന് സമീപം പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ (TxDOT) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മാൽക്കം എക്‌സ് ബൊളിവാർഡിലെ പാലത്തിന്റെ തൂണിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് ചോർച്ചയുണ്ടായത്. (സംഭവസ്ഥലത്തെ ചിത്രം ചുവടെ)



    കൂട്ടിയിടിയിൽ മുട്ടയുമായി പോയ ട്രക്ക് പിളർന്ന് 30,000 പൗണ്ട് മുട്ടകൾ ഹൈവേയിലേക്ക് ഒഴുകി. അപകടത്തെത്തുടർന്ന് ഐ-30-ന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പാതകൾ ഡൗണ്ടൗണിനടുത്തുള്ള വഴുവഴുപ്പ് നീക്കം ചെയ്യുന്നതുവരെ അടച്ചു.

    സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടന്ന ഫ്രീവേയിൽ എത്തിയ TxDOT ജീവനക്കാർക്ക് മുട്ട ചോർച്ച നീക്കം ചെയ്യാനും ഇന്ധന ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാനും പാലത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും സാധിച്ചു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

    Summary: A truck carrying 2,50,000 eggs crashed in a US freeway leading to a sticky mess spread all over the road. It took hours to clean up the mess and vehicular traffic was put on halt for several hours until the route was freed of egg scramble. An 18-wheeler truck collided with a pillar causing the accident. The consignment weighed 13,000 kilogram altogether. The incident occurred around 4am
    Published by:user_57
    First published: