• HOME
  • »
  • NEWS
  • »
  • buzz
  • »
  • മീനുമായി പോയ വണ്ടി മറിഞ്ഞു; റോഡിൽ നിന്നും മീൻ വാരിക്കൂട്ടി നാട്ടുകാർ, വീഡിയോ

മീനുമായി പോയ വണ്ടി മറിഞ്ഞു; റോഡിൽ നിന്നും മീൻ വാരിക്കൂട്ടി നാട്ടുകാർ, വീഡിയോ

നാട്ടുകാർ സാരിയിലും, ബക്കറ്റിലും, കൈയിലും പോലും മത്സ്യം ശേഖരിക്കുന്നത് വീഡിയോയിൽ കാണാം

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഈ ലോകത്തിൽ പലരും സൗജന്യമായി കിട്ടുന്ന വസ്തുക്കൾ (freebies) ആഗ്രഹിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ നമ്മുടെ നാട്ടിൽ മറ്റാരെക്കാളും 'ഫ്രീ' എന്ന വാക്കിനെ സ്നേഹിക്കുന്നവർ ഏറെയാണ്. അടുത്തിടെ ബിഹാറിൽ ട്രക്കിൽ നിന്ന് വീണ മത്സ്യങ്ങൾ വാരിപ്പെറുക്കിയെടുക്കാൻ ആളുകൾ ഓടിക്കൂടിയ ഒരു സാഹചര്യം ഉണ്ടായി. ബീഹാറിലെ ഗയ ജില്ലയിലെ അമാസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

    മത്സ്യം കയറ്റി വന്ന ട്രക്ക് (truck laden with fish) മറിഞ്ഞ് ഭൂരിഭാഗവും റോഡിൽ വീണു. 'മത്സ്യമഴ' കണ്ടയുടൻ ആളുകൾ അത് സ്വന്തമാക്കാൻ പാഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ ആളുകൾ തുണിയിലും ബക്കറ്റിലും കൈയിലും പോലും മത്സ്യം ശേഖരിക്കുന്നത് കാണിക്കുന്നു. ലോട്ടറി അടിച്ചവരെപ്പോലെയാണ് ആളുകൾ പെരുമാറിയത്. ഒരു സ്ത്രീ മീൻ പെറുക്കിയെടുത്ത് സാരിയിൽ സൂക്ഷിക്കുക പോലും ഉണ്ടായി.

    ഹരി കൃഷ്ണൻ എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോ ചുവടെ കാണാം:



    വീഡിയോ വൈറലാകുകയും സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുകായും ചെയ്തു. പലരും സംഭവം രസകരമാണെന്ന് കണ്ടെത്തിയപ്പോൾ, അത്തരം അനിയന്ത്രിതമായ പെരുമാറ്റം പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മറ്റുള്ളവർ പ്രതികരിച്ചു.

    "സൗജന്യങ്ങൾ ശേഖരിക്കാൻ ആളുകൾ ഒത്തുകൂടുന്നു, എന്നാൽ ഒരാളെ സഹായിക്കാൻ ഒരിക്കലും ഇതുപോലെ കാണാറില്ല. ആരെങ്കിലും റോഡിൽ അപകടത്തിൽ പെട്ടാൽ, അവനെ കണ്ടതിനുശേഷം ആളുകൾ കടന്നുപോകുന്നു, പക്ഷേ ആരും അവനെ സഹായിക്കാൻ മുന്നോട്ട് പോകുന്നില്ല," ഒരു ഉപയോക്താവ് എഴുതി.

    നിങ്ങൾ എന്ത് ചിന്തിക്കുന്നു?

    Summary: A video surfaced on Twitter is showing people coming together to pick up fish fallen from an overturned truck. Locals are in a hurry to make the most out of it, not missing a beat. Some are seen collecting fish into clothes, buckets and packets
    Published by:user_57
    First published: