നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹെൽമെറ്റ് വയ്ക്കാതെ ലോറി ഓടിച്ച ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തി

  ഹെൽമെറ്റ് വയ്ക്കാതെ ലോറി ഓടിച്ച ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തി

  പ്രമോദ് എന്ന ലോറി ഡ്രൈവർക്കാണ് ഈ അപൂർവ അവസ്ഥ നേരിടേണ്ടതായി വന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിന് പോലീസ് പിഴ ചുമത്തി. ഈ വാർത്തയിൽ എന്ത് പുതുമ എന്ന് തോന്നിയെങ്കിൽ തുടർന്ന് വായിക്കുക. പിഴ ചുമത്തിയത്, ഹെൽമെറ്റ് ധരിക്കാതെ ലോറി ഓടിച്ചതിനാണ്. ലോറി ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തിയ വാർത്ത നെറ്റിസൺസ് അത്ഭുതത്തോടെയാണ് കാണുന്നത്.

   ഇക്കാര്യം കെട്ടിച്ചമച്ചതല്ല, തനിക്കു ലഭിച്ച സ്ലിപ് ഉൾപ്പെടെയാണ് ഇയാൾ അവതരിപ്പിച്ചിരിക്കുന്നത്. സംഗതി ആർ.ടി. ഓഫീസിൽ വച്ച് സംഭവിച്ചതാണ്. ഗഞ്ചം ജില്ലയിലെ ആർ.ടി. ഓഫീസിൽ തന്റെ വാഹനത്തിന്റെ പെർമിറ്റ് പുതുക്കാൻ പോയതാണ് പ്രമോദ് കുമാർ എന്ന ഡ്രൈവർ. എന്നാൽ മടങ്ങിയത് ഫൈൻ അടിച്ചു നൽകിയ സ്ലിപ്പുമായാണ്. വാർത്ത ഏജൻസിയായ ANI ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടത്.

   2021 മാർച്ച് 15നുള്ള സ്ലിപ്പിൽ OR-07W / 4593, എന്ന വണ്ടി നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ലോറി ഡ്രൈവർ ആണെന്നും ഓടിക്കുന്ന വാഹനം ലോറി അല്ലാതെ മറ്റൊന്നുമല്ല എന്ന് പറയുകയും ചെയ്തായിരുന്നു. എന്നിട്ടും അധികാരികൾ തെറ്റ് തിരുത്താൻ തയാറായില്ല. ഇയാളുടെ ഫോട്ടോയും ലഭിച്ച സ്ലിപ്പും ചുവടെ കാണുന്ന ട്വീറ്റിൽ ഉണ്ട്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.   ഹെൽമെറ്റ് വയ്ക്കാത്ത യാത്രികനെ രക്ഷിച്ചത് പഴുതാര

   ഹെൽമറ്റ് വയ്ക്കാതെ ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടുവന്ന യുവാവിനെ വാഹന പരിശോധന സംഘത്തിന്റെ പിഴയിൽ നിന്ന് രക്ഷിച്ചത് പഴുതാര. കാക്കനാട് ഇൻഫോപാർക്ക് പരിസരത്തായിരുന്നു 2019 ൽ നടന്ന സംഭവം.

   ഇൻഫോപാർക്ക് ജീവനക്കാരനായിരുന്നു ബൈക്ക് യാത്രികന്‍. ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച് വരികയായിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ തടഞ്ഞു. യുവാവിനോട് ഹെൽമെറ്റുണ്ടായിരുന്നിട്ടും ധരിക്കാത്തതിന് കാരണം അന്വേഷിച്ചു. ഹെൽമെറ്റ് വയ്ക്കുമ്പോൾ തലയിൽ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

   ഇത് ശരിയാണോ എന്നറിയാൻ ഉദ്യോഗസ്ഥർ ഹെൽമെറ്റ് പരിശോധിക്കാൻ തീരുമാനിച്ചു. ഹെൽമെറ്റിനുള്ളിൽ എന്തെങ്കിലും ജീവിയെ കണ്ടെത്തിയാൽ പിഴ അടയ്ക്കേണ്ടെന്നും ഇല്ലെങ്കിൽ 1,000 രൂപ പിഴ ഈടാക്കുമെന്ന് യുവാവിന് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി.

   തുടർന്ന് ഹെല്‍മറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അതിനുള്ളിൽ വലിയ പഴുതാരയെ കണ്ടെത്തുകയായിരുന്നു. അതോടെ യാത്രക്കാരനും ഉദ്യോഗസ്ഥരും ഞെട്ടി.

   ഹെൽമെറ്റ് തലയിൽ വയ്ക്കാത്തതിനു യുവാവ് പറഞ്ഞ കാരണം സത്യമാണെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ അയഞ്ഞു. പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു. ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്‍താലുള്ള ഭവിഷ്യത്തുകളെപ്പറ്റി യുവാവിന് ബോധവല്‍ക്കരണം നല്‍കി. കൂടാതെ യാത്രക്ക് തൊട്ടുമുമ്പ് ഹെൽമറ്റ് വിശദമായി പരിശോധിച്ച ശേഷം തലയിൽ ധരിക്കണമെന്ന ഉപദേശം നൽകി വിട്ടയച്ചു.

   Summary: A man was slapped with a fine of Rs 1000 for not wearing a helmet while driving a truck. The story has become news, but authorities are not ready to correct their mistake
   Published by:user_57
   First published:
   )}