നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങികിടക്കുന്ന അഫ്ഗാന്‍ പൗരന്‍; സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ

  വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങികിടക്കുന്ന അഫ്ഗാന്‍ പൗരന്‍; സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ

  ഗലിസ്ഥാന്‍ ന്യൂസ് ചാനല്‍ എന്ന ഫേസ്ബുക്ക് പേജാണ്'അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കടന്നുകയറ്റത്തെ ഭയന്ന് വിമാനത്തിന്റെ ചിറകുകളില്‍ യാത്ര ചെയ്യുന്ന അഫ്ഗാന്‍ പൗരന്മാര്‍’ എന്ന അടിക്കുറിപ്പോടു കൂടിയ ദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ പങ്കുവച്ചത്.

  News18

  News18

  • Share this:
   അഫ്ഗാന്‍ ഭരണ കേന്ദ്രങ്ങളുടെ കീഴടങ്ങലോടു കൂടി താലിബാന്‍ രാജ്യ തലസ്ഥാനമായ കാബൂളില്‍ തമ്പടിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ ഛിന്നഭിന്നമായ രാജ്യത്ത് നിന്ന് കിട്ടുന്ന വിമാനത്തില്‍ പലായനം ചെയ്യുന്നതിനായി വിമാനത്തിന് പിന്നാലെ ഓടുന്ന അഫ്ഗാന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാബൂളിലെ ഹാമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ക്രാഫ്റ്റിന് പിന്നാലെയുള്ള അവരുടെ പാച്ചില്‍ ഇപ്പോഴും ആളുകൾ ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. അതില്‍ വിമാനം പറക്കുമ്പോള്‍ അതിന്റെ ടര്‍ബൈന്‍ എഞ്ചിനില്‍ തൂങ്ങിക്കിടക്കുന്നയാളുടെ ദൃശ്യങ്ങള്‍ ഒരു ഞെട്ടലോടെയാണ് ഇന്റര്‍നെറ്റ് ഏറ്റുവാങ്ങിയത്. താലിബാന്റെ കീഴിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപെടുന്ന അഫ്ഗാന്‍ പൗരന്‍ എന്ന അടിക്കുറിപ്പോട് കൂടെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു.

   ഗലിസ്ഥാന്‍ ന്യൂസ് ചാനല്‍ എന്ന ഫേസ്ബുക്ക് പേജാണ്'അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കടന്നുകയറ്റത്തെ ഭയന്ന് മരണത്തെ പുണര്‍ന്നു കൊണ്ട് വിമാനത്തിന്റെ ചിറകുകളില്‍ യാത്ര ചെയ്യുന്ന അഫ്ഗാന്‍ പൗരന്മാര്‍’ എന്ന അടിക്കുറിപ്പോടു കൂടിയ ദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ പങ്കുവച്ചത്. അതുപോലെ സമാനമായ മറ്റു അടിക്കുറുപ്പകളോട് കൂടി ഒട്ടേറെ ട്വിറ്റര്‍ ഉപയോക്താക്കളും ആ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരുന്നു. എന്തായാലും ലോജിക്കല്‍ ഇന്ത്യന്‍ നടത്തിയ ഒരു റിവേഴ്‌സ് ഇമേജ് സേര്‍ച്ചില്‍ ദൃശ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പലായനത്തിന്റേതല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.


   ചിത്രത്തിന്റെ വിശ്വാസ്യത തേടിപ്പോയ ലോജിക്കല്‍ ഇന്ത്യന്‍ എത്തിച്ചേര്‍ന്നത് പിന്റെറെസ്റ്റില്‍ പോസ്റ്റ് ചെയ്തിരുന്ന ഒരു വീഡിയോയിലാണ് ഇത് എന്നാണ്. ആ വീഡിയോയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ അതേ ടര്‍ബൈന്‍ എഞ്ചിനില്‍ കസേരയിട്ടിരിക്കുന്ന വ്യക്തിയെ കാണാന്‍ സാധിക്കും. വീഡിയോയില്‍ നല്‍കിയിരിക്കുന്ന വാട്ടര്‍മാര്‍ക്ക് ഇപ്രകാരമാണ്, “Crp: Huy quân hoa.”

   പ്രസ്തുത വാട്ടര്‍മാര്‍ക്ക് തേടിയുള്ള തിരച്ചിലില്‍ അവര്‍ എത്തിച്ചേര്‍ന്നത്, 2020 ഡിസംബര്‍ 17ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിലാണ്. ‘Quân hoa’എന്ന ചാനലായിരുന്നു ആ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. അതില്‍ കുറച്ച് ശ്രമകരമായ ഫോട്ടോഷോപ്പിങ്ങ് കഴിവുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത കുറച്ച് വീഡിയോകള്‍ ഉണ്ടായിരുന്നു. ഒരാള്‍, വിമാനത്തിന്റെ ടര്‍ബൈന്‍ എഞ്ചിനില്‍ ഇരിക്കുന്നതും, ജോലി ചെയ്യുന്നതും, പാചകം ചെയ്യുന്നതുമായ വീഡിയോകളായിരുന്നു ഇവ.

   ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീയിയോയുടെ അടിക്കുറുപ്പ് വിയറ്റ്‌നാം ഭാഷയിലാണ് കൊടുത്തിരിക്കുന്നത്. അത് ഇംഗ്ലീഷിലേക്കുള്ള തര്‍ജ്ജമ ഇങ്ങനെയാണ്, “ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത ദൈനംദിന ജീവിതത്തിലെ രസകരമായ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്‌ലോഗ് വീഡിയോകളാണ് ചാനലിന്റെ പ്രത്യേകത. ഇത് എന്റെ ഔദ്യോഗിക ചാനലാണ്. ഇതിന് മറ്റ് ഉപചാനലുകള്‍ ഇല്ല.”

   ആയതിനാല്‍, അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നതിനായി പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ടര്‍ബൈന്‍ എഞ്ചിനില്‍ അള്ളിപ്പിടിച്ച് കിടക്കുന്ന അഫ്ഗാന്‍ പൗരന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഫോട്ടോഷോപ്പ് കഴിവുകളുടെ ഉത്പന്നമാണന്ന് ഉപസംഹരിക്കാം.
   Published by:Sarath Mohanan
   First published:
   )}