ക്ഷയരോഗി മരുന്ന് കഴിക്കുന്നില്ല; നിർബന്ധിച്ച് കഴിപ്പിക്കണമെന്ന് പൊലീസിനോട് മെഡിക്കൽ ഓഫീസർ; സോഷ്യൽ മീഡിയയിൽ ട്രോൾ
ക്ഷയരോഗി മരുന്ന് കഴിക്കുന്നില്ല; നിർബന്ധിച്ച് കഴിപ്പിക്കണമെന്ന് പൊലീസിനോട് മെഡിക്കൽ ഓഫീസർ; സോഷ്യൽ മീഡിയയിൽ ട്രോൾ
ഇപ്പോൾ തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് ലഭിച്ചിരിക്കുന്ന കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്ഷയ രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് കുന്നംകുളം എസ് ഐക്ക് കത്ത് എഴുതിയത്.
തൃശൂര്‍: ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ നിവിൻ പോളിയുടെ കഥാപാത്രമായ എസ് ഐ ബിജു പൗലോസ് പറയുന്ന ഒരു ഡയലോഗുണ്ട്. ''പാവങ്ങളുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും എല്ലാം പൊലീസ് സ്റ്റേഷനാണ്. ഇവിടെ എന്തു കേസിനും പരിഹാരമുണ്ടാകും. എന്തു തരം ക്വട്ടേഷനും നമ്മൾ എടുക്കും''. സംഗതി ഏറെ കുറെ സാധ്യമാണ്. എല്ലാ പ്രശ്നങ്ങൾക്കും പൊലീസ് സ്റ്റേഷനിൽ പരിഹാരമുണ്ടാകുമെന്നാണ് വയ്പ്പ്.
ഇപ്പോൾ തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് ലഭിച്ചിരിക്കുന്ന കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്ഷയ രോഗമുള്ളയാള്‍ മരുന്ന് കഴിക്കുന്നില്ലന്നും കഴിപ്പിക്കാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് കുന്നംകുളം എസ് ഐക്ക് കത്ത് എഴുതിയത്. വിവാദ നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടിബി രോഗി മരുന്ന് കഴിക്കാത്തതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം ഇയാളെക്കൊണ്ട് മരുന്ന് കഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
കോവിഡ് ഡ്യൂട്ടിയും, വി ഐ പി ഡ്യൂട്ടിയും, നാടൊട്ടുക്ക് നടക്കുന്ന മോഷണവും പിടിച്ചുപറിയും അന്വേഷിക്കേണ്ട ചുമതലയ്ക്ക് പുറമേയാണ് രോഗികളെ മരുന്ന് കഴിപ്പിക്കേണ്ട ചുമതലയും ഇപ്പോള്‍ പൊലീസുകാരുടെ ചുമലിൽ വന്നുചേർന്നിരിക്കുന്നത്. ഇനി കുടുംബാസൂത്രണം നടത്താത്തവരേയും കണ്ടു പിടിക്കേണ്ട പണി കൂടി പൊലീസിന്റെ തലയില്‍ വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍.
അതേ സമയം ഗൂഗിൾ നോക്കി ഞങ്ങൾ തന്നെ മരുന്ന് കുറിച്ചോളാമെന്നും, അതിന് വേണ്ടി ഡോക്ടർമാർ മെനക്കെടേണ്ടന്നും പൊലീസുകാർ പോലും പറഞ്ഞു തുടങ്ങിയെന്നാണ് അണിയറയിലെ സംസാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.