HOME /NEWS /Buzz / ഭൂകമ്പ രക്ഷാദൗത്യത്തിൽ ജീവൻ നഷ്ടപ്പെട്ട നായയ്ക്ക് പകരം പുതിയ നായ്ക്കുട്ടി; മെക്സിക്കോയ്ക്ക് തുർക്കിയുടെ സമ്മാനം

ഭൂകമ്പ രക്ഷാദൗത്യത്തിൽ ജീവൻ നഷ്ടപ്പെട്ട നായയ്ക്ക് പകരം പുതിയ നായ്ക്കുട്ടി; മെക്സിക്കോയ്ക്ക് തുർക്കിയുടെ സമ്മാനം

മൂന്ന് മാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ്ക്കുട്ടിയെയാണ് തുർക്കി സമ്മാനമായി നൽകിയത്

മൂന്ന് മാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ്ക്കുട്ടിയെയാണ് തുർക്കി സമ്മാനമായി നൽകിയത്

മൂന്ന് മാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ്ക്കുട്ടിയെയാണ് തുർക്കി സമ്മാനമായി നൽകിയത്

  • Share this:

    തുർക്കിയിൽ സിറിയൻ അതിർത്തിക്കടുത്ത് ഫെബ്രുവരിയിൽ ഉണ്ടായ വൻ ഭൂകമ്പത്തിൽപെട്ടവരെ കണ്ടെത്താൻ സഹായിച്ച മെക്സിക്കൻ റെസ്ക്യൂ നായ ഡ്യൂട്ടിയ്ക്കിടെ മരണമടഞ്ഞിരുന്നു. ഇതിനെ തുടർന്ന് തുർക്കി മെക്സിയ്ക്കോയ്ക്ക് സമ്മാനമായി നൽകിയ പുതിയ നായ്ക്കുട്ടിയെ മെക്സിക്കോ സൈന്യം ബുധനാഴ്ച ഏറ്റുവാങ്ങി. മൂന്ന് മാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ്ക്കുട്ടി മെക്‌സിക്കോയിലെ പ്രശസ്തമായ നായ്ക്കളുടെ യൂണിറ്റിൽ ചേരും. ഭൂകമ്പങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന സ്ഥലങ്ങളിൽ ആളുകളെ കണ്ടെത്താൻ സഹായിക്കുന്നതിൽ ഈ നായ്ക്കുട്ടി പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. തുർക്കി ഭാഷയിൽ “സുഹൃത്ത്” എന്നർത്ഥം വരുന്ന ‘അർക്കദാസ്’ എന്നാണ് നായ്കുട്ടിയുടെ പേര്. ഓൺ‌ലൈൻ വോട്ടെടുപ്പിലൂടെയാണ് നായ്കുട്ടിയ്ക്ക് പേര് ഇട്ടത്.

    Also read- Trisha | തൃഷയ്ക്കൊപ്പം ജന്മദിനം പങ്കിടുന്ന മലയാളത്തിന്റെ കുഞ്ഞ് താരപുത്രൻ; പിറന്നാളുകാർ നേരിട്ട് കണ്ടപ്പോൾ

    കറുപ്പും ബീജും ഇടകലർന്ന നിറമാണ് ‘അർക്കദാസി’ന്. തുർക്കിയിൽ ദൗത്യത്തിനിടെ മരിച്ച രക്ഷാദൌത്യത്തിൽ ഉൾപ്പെട്ട നായ പ്രോട്ടിയോയെ പരിചരിച്ച അതേ പരിശീലകനാണ് അർക്കദാസിനും പരിശീലനം നൽകുകയെന്ന് സൈന്യം അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിറിയയുടെ തെക്കൻ അതിർത്തിക്കടുത്തുള്ള ഒരു വലിയ പ്രദേശത്തെ മുഴുവൻ ബാധിച്ചതിനെ തുടർന്ന് മെക്‌സിക്കോ തുർക്കിയിലേക്ക് രക്ഷാപ്രവർത്തകരെ വിന്യസിച്ചിരിന്നു. അന്നത്തെ സൈനിക യൂണിറ്റിനോപ്പമുണ്ടായിരുന്ന നായ ആയിരുന്നു മരിച്ച പ്രോട്ടിയോ. എല്ലാവിധ സൈനിക ബഹുമതികളോടും കൂടിയാണ് പ്രോട്ടിയോയുടെ ശവസംസ്ക്കാര ചടങ്ങുകൾ നടത്തിയത്.

    Also read- Hanan Hameed | ‘നീ ലഹരിക്കടിമയാണോ?’ എന്ന് ചോദ്യം; കമന്റ് മുതലാളിക്ക് കണക്കിന് കൊടുത്ത് ഹനാൻ ഹമീദ്

    മെക്‌സിക്കോ സിറ്റിയിലെ ഒരു സൈനിക കേന്ദ്രത്തിൽ ബുധനാഴ്ച നടന്ന ഒരു ഔപചാരിക ചടങ്ങിലാണ് അർക്കദാസിനെ സേനയിലേക്ക് സ്വാഗതം ചെയ്തത്. മെക്‌സിക്കോയുടെ ദേശീയഗാനം സ്‌പീക്കറുകളിൽ മുഴങ്ങിയപ്പോൾ ആവേശഭരിതനായ നായ്ക്കുട്ടി കുരച്ചു. “എന്നെ വളരെ സ്നേഹത്തോടെ സ്വീകരിച്ച മെക്സിക്കോയിലെ എന്റെ സുഹൃത്തുക്കൾക്ക് നന്ദി, ഒരു മികച്ച സെർച്ച് ആൻഡ് റെസ്ക്യൂ നായയാകാൻ ഞാൻ പരമാവധി ശ്രമിക്കും” മെക്സിക്കൻ പ്രതിരോധ മന്ത്രാലയം അർക്കദാസിന് വേണ്ടി ട്വീറ്റ് ചെയ്തു.

    First published:

    Tags: Mexico, Puppy, Turkey