• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉത്തരവാദിത്തമുള്ളവരായി പെരുമാറുക; നാളെ അവധിയുണ്ടോയെന്നു ചോദിക്കുന്നവരോട് അനുപമയ്ക്ക് പറയാനുള്ളത് ഇതാണ്


Updated: July 22, 2018, 12:37 PM IST
ഉത്തരവാദിത്തമുള്ളവരായി പെരുമാറുക; നാളെ അവധിയുണ്ടോയെന്നു ചോദിക്കുന്നവരോട് അനുപമയ്ക്ക് പറയാനുള്ളത് ഇതാണ്

Updated: July 22, 2018, 12:37 PM IST
തൃശൂര്‍: രണ്ടാഴ്ചയോളമായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശക്തമായ മഴയായിരുന്നു. ഇതോടെ തുടര്‍ച്ചയായ പല ദിവസങ്ങളിലും ജില്ലാ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അവധി കിട്ടാത്ത ജില്ലയിലുള്ള ചില വിരുതന്‍മാര്‍ തങ്ങളുടെ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ പരിഭവം അറിയിക്കുകയും ചെയ്തു. അവധി കിട്ടിയവരാകട്ടെ വീണ്ടും വീണ്ടും അവധി ചോദിച്ചു പോസ്റ്റുകളിട്ടും. ചിലര്‍ അവധി ഉണ്ടെയെന്ന് ഉറപ്പിക്കാന്‍ കളക്ടര്‍മാരുടെ ഫോണിലേക്ക് നേരിട്ടു വിളിക്കുകയും ചെയ്തു.
ഏതായാലും അവധി തേടിയെത്തുന്നവരെക്കൊണ്ടു പൊറുതി മുട്ടിയ ജില്ലാ കളക്ടര്‍മാര്‍ ഈ മഴ എങ്ങനെയെങ്കിലും ഒന്നു തോര്‍ന്നു കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ.് ഇതിനിടെ സ്ഥിരം അവധി കിട്ടുമോയെന്ന് അന്വേഷിച്ച് ഫോണില്‍ വിളിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ.

'ഇനിമുതല്‍ അവധിക്കായി വിളിക്കുമ്പോള്‍ ജീവന്‍രക്ഷയ്ക്കായി വിളിക്കുന്നവര്‍ക്ക് തടസമായി വരാതിരിക്കത്തക്കവിധം ഉത്തരവാദിത്വമുള്ളവരായി പെരുമാറുക. അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതുമായി ചേരുമ്പോള്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. ഞങ്ങളെ വിശ്വസിക്കൂ. ആരേയും അപകടത്തിലേക്ക് തള്ളിവിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.' - ഇങ്ങനെയാണ് അനുപമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയ സഹോദരീ സഹോദരന്മാര,

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ധാരാളം ഫോണ്‍കോളുകളാണ് അടുത്ത ദിവസങ്ങളിലായി ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതുമായി ചേരുമ്പോള്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. ഞങ്ങളെ വിശ്വസിക്കൂ. ആരേയും അപകടത്തിലേക്ക് തള്ളിവിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

പക്ഷേ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ വിളിക്കുമ്പോള്‍, ഫോണ്‍ലൈനുകളെല്ലാം തിരക്കിലാകുന്നു. അതുകാരണം ജലാശയങ്ങളിലും മറ്റും ആളുകളെ കാണാതാകുന്നപോലുള്ള സാഹചര്യങ്ങളില്‍ അത്യാവശ്യക്കാര്‍ക്ക് ബന്ധപ്പെടാനാകാതെ പോകുന്നു. ചിലപ്പോള്‍ കേവലം മുപ്പത് സെക്കന്‍ഡ് പോലും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള പാലമായി മാറും. നിങ്ങള്‍ക്കൊരു ആവശ്യം വരുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്.

ഇനിമുതല്‍ അവധിക്കായി വിളിക്കുമ്പോള്‍ ജീവന്‍രക്ഷയ്ക്കായി വിളിക്കുന്നവര്‍ക്ക് തടസമായി വരാതിരിക്കത്തക്കവിധം ഉത്തരവാദിത്വമുള്ളവരായി പെരുമാറുക. സുരക്ഷിതമായൊരു മഴക്കാലമാവട്ടെ ഇത്

എന്ന്,

ജില്ലാ കളക്ടര്‍ ടിവി അനുപമ

 
First published: July 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍