• HOME
  • »
  • NEWS
  • »
  • buzz
  • »
  • Asteroid | ബുർജ് ഖലീഫയുടെ ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ മറികടക്കും; തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ലിങ്ക് പങ്കിട്ട് NASA

Asteroid | ബുർജ് ഖലീഫയുടെ ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയെ മറികടക്കും; തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ലിങ്ക് പങ്കിട്ട് NASA

എട്ട് വര്‍ഷം മുന്‍പ് റഷ്യയിലാണ് ഇതുപോലെ ഭൂമിയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഒരു ഛിന്നഗ്രഹം അന്തരീക്ഷത്തിന് മുകളിലൂടെ  കടന്നു പോയത്.

  • Share this:
    ഭീമാകാരമായ ഛിന്നഗ്രഹം (space rock) ഇന്ന് (ജനുവരി 18 ) ഭൂമിയെ (Earth) മറികടക്കുമെന്ന് നാസ (NASA). ബുര്‍ജ് ഖലീഫയുടെ ഇരട്ടി വലുപ്പമുണ്ടെന്ന് പറയപ്പെടുന്ന 1994 പിസി 1 അല്ലെങ്കില്‍ 7482 (1994 PC 1 also known as asteroid 7482 ) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിയെ കടന്നുപോകുമെന്ന് നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (National Aeronautics and Space Administration ) റിപ്പോര്‍ട്ട് ചെയ്തത്. ഇത് 1,230,000 മൈല്‍ അകലെ ഭൂമിയ്ക്ക് അരികിലൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ പറഞ്ഞു.

    എന്നാല്‍ ഭൂമിയെ മറികടന്ന് പോകുമ്പോള്‍ അടുത്ത് വരാന്‍ സാധ്യത ഉള്ളതിനാല്‍ 'അപകടസാധ്യതയുള്ള' (potentially hazardous) ഛിന്നഗ്രഹമായി നാസ ഇതിനെ തരംതിരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഛിന്നഗ്രഹത്തെക്കുറിച്ച് നാസയുടെ പ്ലാനറ്റ് ഡിഫന്‍സ് വിദഗ്ദര്‍ (planet defense experts) പതിറ്റാണ്ടുകളായി പഠനം നടത്തുന്നുണ്ട്. കൂടാതെ നാസ നിരവധി ദശാബ്ദങ്ങളായി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഭൂമിയുടെ അടുത്താണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിയുടെ 1.3 അസ്‌ട്രോണമിക്കല്‍ യൂണിറ്റുകള്‍ (1.3 astronomical units (AU)) അടുത്ത്. ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ് 93 ദശലക്ഷം മൈലിന് (93 million miles) തുല്യമാണ്.

    ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഛിന്നഗ്രഹത്തിന് ഏകദേശം 1.6 കിലോമീറ്റര്‍ വീതിയുണ്ട്. അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ (828 മീറ്റര്‍) ഇരട്ടി വലുപ്പമുണ്ട്. ഇത്രയും വലുപ്പമുള്ള ഒരു ഗ്രഹത്തിന് ഭൂമിയില്‍ വലിയ നാശമുണ്ടാക്കാനുള്ള കഴിവുണ്ട്. സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് 4.6 ദശലക്ഷം മൈലുകള്‍ക്കുള്ളിലുള്ള 140 മീറ്ററിലധികം വലുപ്പമുള്ള ഛിന്നഗ്രഹങ്ങളെ നാസ അപകടസാധ്യതയുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

    എന്തായാലും ഛിന്നഗ്രഹം 1994 പിസി 1 ഭൂമിയിലൂടെ കടന്നു പോകുന്നത് ഇന്ന് വൈകുന്നേരം 4.51 ന് EST (ജനുവരി 19 ന് രാവിലെ 3.21 EST) ആയിരിക്കും. അടുത്ത 200 വര്‍ഷത്തേക്ക് ഉള്ളതില്‍ വച്ച് ഒരു ഛിന്നഗ്രഹത്തിന്റെ ഭൂമിയ്ക്ക് സമീപത്തു കൂടിയുള്ള ഏറ്റവും അടുത്ത കടന്നുപോകലായിരിക്കും ഇത് എന്ന് എര്‍ത്ത് സ്‌കൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് വര്‍ഷം മുന്‍പ് റഷ്യയിലാണ് ഇതുപോലെ ഭൂമിയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഒരു ഛിന്നഗ്രഹം അന്തരീക്ഷത്തിന് മുകളിലൂടെ  കടന്നു പോയത്.

    കല്യാണം Google Meetൽ; Zomato വഴി സദ്യ; മഹാമാരിക്കാലത്ത് വെർച്വൽ വിവാഹവുമായി ദമ്പതികൾ

    അടുത്തിടെ നാസ ഒരു ബഹിരാകാശ പേടകത്തെ ഛിന്നഗ്രഹത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ അയച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഭീമാകാരമായ ഒരു ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ഉള്ള ദൗത്യമായിരുന്നു അത്. 2022 ന്റെ അവസാനത്തില്‍ ഈ ബഹിരാകാശപേടകം ഛിന്നഗ്രഹത്തെ ആക്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    Published by:Jayashankar AV
    First published: