HOME » NEWS » Buzz » TWIN SISTERS MARRIED TWIN BROTHERS WELCOME FIRST BABY GH

ഇരട്ട സഹോദരന്മാരെ വിവാഹം ചെയ്‌ത ഇരട്ട സഹോദരിമാർക്ക് ആദ്യ കുഞ്ഞ് പിറന്നു; രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പ്

കഴിഞ്ഞ വർഷം ഏകദേശം ഒരേ സമയത്ത് തന്നെയാണ് സഹോദരിമാർ ഗർഭിണിയായത്.

News18 Malayalam | news18-malayalam
Updated: April 1, 2021, 2:17 PM IST
ഇരട്ട സഹോദരന്മാരെ വിവാഹം ചെയ്‌ത ഇരട്ട സഹോദരിമാർക്ക് ആദ്യ കുഞ്ഞ് പിറന്നു; രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പ്
കഴിഞ്ഞ വർഷം ഏകദേശം ഒരേ സമയത്ത് തന്നെയാണ് സഹോദരിമാർ ഗർഭിണിയായത്.
  • Share this:
ഇരട്ട സഹോദരന്മാരുടേയും സഹോദരിമാരുടേയും ജീവിതം വളരെ രസകരമായിരിക്കും അല്ലേ. ഒരു വീട്ടിലെ ഇരട്ട സഹോദരന്മാർ മറ്റൊരു ഇരട്ട സഹോദരിമാരെ വിവാഹം ചെയ്‌ത വാർത്ത ഏറെ കൗതുകകരമായിരുന്നു. 2018 -ൽ യു എസിലെ ബ്രിട്ടാനിയും ബ്രിയാന ഡീനും ഇരട്ട സഹോദരിമാരായ ജോഷ്, ജെറമി സാലിയേഴ്‌സ് എന്നിവരെ വിവാഹം ചെയ്‌തിരുന്നു.
2017 -ൽ ട്വിൻസിന് വേണ്ടി നടത്തിയ ഒരു ഫെസ്‌റ്റിവെലിലാണ് ദമ്പതികൾ തമ്മിൽ കണ്ടുമുട്ടിയത്.

ആറ് മാസത്തിന് ശേഷം ബ്രിട്ടാനിയും ബ്രിയാന ഡീനും തങ്ങളുടെ ഇഷ്‌ടം തുറന്നു പറയുകയായിരുന്നു. യു എസിലെ വിർജീനിയയിൽ താമസിക്കുന്ന ദമ്പതികൾ 2018 ലാണ് വിവാഹം ചെയ്തത്. രസകരമെന്ന് പറയട്ടെ, കഴിഞ്ഞ വർഷം ഏകദേശം ഒരേ സമയത്ത് തന്നെയാണ് സഹോദരിമാർ ഗർഭിണിയായത്.

ജോഷിനും ബ്രിട്ടാനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നിരിക്കുന്ന വിവരം ജനുവരി 21 -ന് ഇവർ പുറത്തു വിട്ടിരുന്നു. ഈ വിവരം ഇരു ദമ്പതികളും കൈകാര്യം ചെയ്യുന്ന ഇൻസ്‌റ്റാഗ്രാം പേജിലൂടെയാണ് പുറത്ത് വിട്ടിരുന്നത്. '#AdoredByFourParents'എന്ന ഹാഷ്‌ടാഗും ഈ പോസ്‌റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ഈ ഇൻസ്‌റ്റാഗ്രാം പേജിൽ ഫെബ്രുവരി 12 -ന് രണ്ട് സഹോദരിമാരുടേയും ഒരു കൊളാഷ് ചിത്രവും പങ്കിട്ടിരുന്നു. അത് ബ്രിട്ടാനി കുഞ്ഞിനെ കൈകളിൽ പിടിച്ച് നിൽക്കുന്നതും നിറവയറുമായി നിൽക്കുന്ന ബ്രിയാനും ആയിരുന്നു. പോസ്‌റ്റിൽ ബ്രിയാനയുടെ കുഞ്ഞിന് പേര് നിർദ്ദേശിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഗർഭിണികൾ ആയിരുന്നപ്പോൾ ഉള്ള നിരവധി ഫോട്ടോകൾ ഇവർ ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ടിട്ടുണ്ട്.



ഒരു വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചും ഒരുമിച്ച് കുട്ടികളെ വളർത്തുന്നതിലും ഇവർ ആവേശഭരിതരാണെന്ന് ബ്രിട്ടാനി പറഞ്ഞിട്ടുണ്ട്. ''ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ, എന്റേയും ജോഷിന്റേയും കുട്ടികൾ ബ്രിയാനയുടെയും ജെറമിയുടേയും മക്കളുടെ ജനിതക സഹോദരങ്ങൾ ആയിരിക്കും. അവർ കസിൻസ് ആണെങ്കിലും , സാങ്കേതികമായി ജനിതക സഹോദരങ്ങൾ തന്നെയാണ്. അവർക്ക് രണ്ട് അച്ഛൻമാരും രണ്ട് അമ്മമാരും ആയിരിക്കും, അത് ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നയിക്കുകയും ചെയ്യും'' അവർ പറഞ്ഞു.



കഴിഞ്ഞ വർഷം ഓഗസ്‌റ്റിലായിരുന്നു കുഞ്ഞുണ്ടാകുന്നു എന്ന സന്തോഷവാർത്ത ഇവർ ഇൻസ്‌റ്റാഗ്രാമിലൂടെ പുറത്തു വിട്ടത്. നേരത്തെ ടിഎൽസി ഡോക്യുമെന്ററി 'ട്വിൻസെയ്ൻ വെഡ്ഡിംഗി'ൽ ഒരേസമയം ഗർഭിണിമാരാകാൻ താത്‌പ്പര്യമുണ്ടെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. ''ഞങ്ങൾക്ക് ഇരട്ട കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ട്, അവർ ഒരേ ദിവസം തന്നെ ജനിക്കണമെന്നും ഞങ്ങളുടെ കുടുംബം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നും ആഗ്രഹിക്കുന്നു'' ടിഎൽസി ഡോക്യുമെന്ററിയിൽ ജെർമി പറഞ്ഞു.

വിവാഹ ശേഷം ഇരു ദമ്പതികളേയും ഓൺലൈനിലും അവരുടെ ജന്മസ്ഥലത്തും താരങ്ങളെപ്പോലെയാണ് കാണുന്നത്. ഇരു ദമ്പതികളേയും കുറിച്ചുള്ള ഓരോ വാർത്തകളും സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഇനി ബ്രിയാനയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കുഞ്ഞുങ്ങൾ തമ്മിൽ ഇവരേപ്പോലെ സാമ്യതകൾ ഉണ്ടോ എന്നറിയാനാണ് എല്ലാവർക്കും ആകാംക്ഷ കൂടുതൽ.
Published by: Naseeba TC
First published: April 1, 2021, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories