നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒറ്റവാക്കിൽ 2020നെപ്പറ്റി പറയണമെന്ന് ട്വിറ്റർ; 'ഡിലീറ്റ്' എന്ന് വിൻഡോസ്, 'അൺസബ്സ്ക്രൈബ്' എന്ന് യുട്യൂബ് - രസകരമായ മറുപടികൾ

  ഒറ്റവാക്കിൽ 2020നെപ്പറ്റി പറയണമെന്ന് ട്വിറ്റർ; 'ഡിലീറ്റ്' എന്ന് വിൻഡോസ്, 'അൺസബ്സ്ക്രൈബ്' എന്ന് യുട്യൂബ് - രസകരമായ മറുപടികൾ

  'അൺസബ്സ്ക്രൈബ്' എന്ന വാക്കാണ് യുട്യൂബ് നൽകിയത്. വൈ എന്ന ചോദ്യം മറുപടിയായി നെറ്റ്ഫ്ലിക്സ് കുറിച്ചപ്പോൾ അൺസ്റ്റേബിൾ എന്ന വാക്കാണ് സൂം നൽകിയത്.

  Twitter

  Twitter

  • News18
  • Last Updated :
  • Share this:
   മഹാമാരി മനുഷ്യനെ വീട്ടിലിരുത്തിയ ഒരു വർഷം അവസാനിക്കാൻ പോകുകയാണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ 2020 അവസാനിക്കും. 2019 അവസാനം ചൈനയിലെ വുഹാനിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. മാർച്ച് മാസത്തോടെ ലോകത്ത് വിവിധയിടങ്ങളിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ ലോകം ലോക്ക് ഡൗണിലേക്ക് പോകുകയായിരുന്നു. കൊറോണ എന്ന വളരെ ചെറിയ വൈറസിനെ പേടിച്ച് ആളുകൾ വീട്ടിലിരുന്നു. ലോക്ക് ഡൗൺ വ്യവസായങ്ങളെ ബാധിച്ചു. നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. സാമ്പത്തികഞെരുക്കം ആളുകളെ വലച്ചു.

   2020 അവസാനത്തിലേക്ക് എത്തുമ്പോൾ കോവിഡ് വാക്സിൻ വിപണിയിലേക്ക് എത്തുന്നു എന്ന ശുഭകരമായ വാർത്തയാണ് എത്തിയിരിക്കുന്നത്. ബ്രിട്ടൺ ആണ് കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് ആദ്യമായി എത്തിക്കുന്ന രാജ്യം. ഏതായാലും മഹാമാരി ആളുകളെ ദുരിതത്തിലാക്കിയ ഈ വർഷത്തിൽ ഒറ്റ വാചകത്തിൽ ആളുകളോട് അഭിപ്രായം ആരായുകയാണ് ട്വിറ്റർ.

   You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

   '2020നെക്കുറിച്ച് ഒറ്റ വാക്കിൽ അഭിപ്രായം രേഖപ്പെടുത്തണം' എന്നാണ് ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ട്വിറ്ററിന്‌റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. യുട്യൂബ്, വിൻഡോസ്, സൂം, ഗ്രാമർലി, അഡോബി, എന്നിവരൊക്കെ വളരെ രസകരമായ മറുപടിയാണ് നൽകിയത്.

   2020 in one word   രസകരമായ ചില മറുപടികൾ ഇതാ...

   Unsubscribe

   404

   pain.   Unverified   'അൺസബ്സ്ക്രൈബ്' എന്ന വാക്കാണ് യുട്യൂബ് നൽകിയത്. വൈ എന്ന ചോദ്യം മറുപടിയായി നെറ്റ്ഫ്ലിക്സ് കുറിച്ചപ്പോൾ അൺസ്റ്റേബിൾ എന്ന വാക്കാണ് സൂം നൽകിയത്. എഡിറ്റ് എന്ന് ഗ്രാമർലിയും 404 എന്ന് മൈക്രോസോഫ്റ്റ് എഡ്ജും മറുപടി നൽകി. വിൻഡോസ് ഡിലീറ്റ് എന്നാണ് മറുപടി നൽകിയത്.
   Published by:Joys Joy
   First published:
   )}