• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജകീയ വിവാഹം ആഘോഷമാക്കി ട്വിറ്ററും; 60 ലക്ഷത്തിലധികം ആശംസ ട്വീറ്റുകൾ

news18india
Updated: May 21, 2018, 4:03 PM IST
രാജകീയ വിവാഹം ആഘോഷമാക്കി ട്വിറ്ററും; 60 ലക്ഷത്തിലധികം ആശംസ ട്വീറ്റുകൾ
news18india
Updated: May 21, 2018, 4:03 PM IST
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ചെറുമകൻ ഹാരി രാജ കുമാരനും താരസുന്ദരി മേഗൻ മാർക്കലും തമ്മിലുള്ള വിവാഹാഘോഷങ്ങൾ ലണ്ടനിൽ മാത്രമല്ല നടന്നത്. സോഷ്യൽ മീഡിയയായ ട്വിറ്ററും രാജകീയ വിവാഹം നന്നായി ആഘോഷിച്ചു. ഇരുവ‍ർക്കും ആശംസ അറിയിച്ച് 60 ലക്ഷത്തിലധികം ട്വീറ്റുകളാണ് എത്തിയത്. 6,604,498 ട്വീറ്റുകളാണ് ശനിയാഴ്ചവരെ പോസ്റ്റ് ചെയ്യപ്പെട്ടത്.

ഹാരിയുടെ സഹോദരൻ വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽടണിന്റെയും വിവാഹത്തിന് ലഭിച്ച ആശംസകളുടെ മൂന്നിരട്ടിയാണ് ഇത്. 2011ൽ നടന്ന വില്യം കേറ്റ് വിവാഹത്തിന് 1,821,669 ആശംസകളാണ് ട്വിറ്ററിൽ ലഭിച്ചത്.

മെയ് 19ന് വിൻസർ കൊട്ടാരത്തിലെ സെന്റർ ജോർജ് ചാപ്പലിൽ വച്ചായിരുന്നു വിവാഹം. എലിസബത്ത് രാജ്ഞിയുട മൂത്തമകൻ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് ഹാരി. മേഗൻ മർക്കലും ഹാരിയും ദീർഘനാളായി പ്രണയത്തിലായിരുന്നു.
First published: May 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍