• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആദ്യ ശമ്പളം എത്രയെന്ന് ഓർമ്മയുണ്ടോ? എങ്കിൽ നേരെ വിട്ടോ ട്വിറ്ററിലേക്ക്

ആദ്യ ശമ്പളം എത്രയെന്ന് ഓർമ്മയുണ്ടോ? എങ്കിൽ നേരെ വിട്ടോ ട്വിറ്ററിലേക്ക്

Twitter Moments India celebrates #FirstSalary | #FirstSalary എന്ന ടാഗോടുകൂടി ഷെയർ ചെയ്യുക

News18

News18

  • Last Updated :
  • Share this:
    ഓരോ ദിവസവും പല മൊമെന്റുകളുമായി എത്തുകയാണ് ട്വിറ്റർ മൊമെന്റ്‌സ്‌ ഇന്ത്യ. ഇന്ന് വളരെ രസകരമായ ഒരു ഹാഷ്ടാഗ് ആണ് ട്വിറ്ററിന്റെ മോമെന്റ്റ്. ഒരു ചോദ്യം മാത്രം. പങ്കെടുക്കുന്നവർ അതിനുത്തരം നൽകുക. ചോദ്യം ഇതാണ്. നിങ്ങളുടെ ആദ്യ ശമ്പളം എത്രയാണ്? ശേഷം #FirstSalary എന്ന ടാഗോടുകൂടി ഷെയർ ചെയ്യുക. അനവധിപേരാണ് ഈ ഹാഷ്ടാഗുമായി ട്വിറ്ററിന്റെ ഒപ്പം കൂടിയിരിക്കുന്നത്.



    രസകരമായ മറുപടിയാണ് പലരും നൽകുന്നത്. ചിലർ മണിക്കൂറുകൾ മാത്രം ചെയ്ത ചെറിയ പണിക്കു കിട്ടി തുടങ്ങിയ ശമ്പളം പങ്ക് വയ്ക്കുമ്പോൾ മറ്റുള്ളവർ ആദ്യമായി ബാങ്ക് അക്കൗണ്ടിൽ വീണ തുകയാണ് ട്വിറ്ററിൽ കുറിക്കുന്നത്. എന്നാൽ രസകരമായ മറുപടി നൽകുന്നവരാണ് ഏറെയും. ഫോണിൽ വരുന്ന തട്ടിപ്പ് ഓഫറുകളുടെ കാര്യം, കൂട്ടുകാരുമായി മത്സരിച്ചു കിട്ടിയ സംഖ്യ ഒക്കെയാണ് ഇവർ പങ്ക് വച്ചിരിക്കുന്നത്.

    കേരളത്തിനും മലയാളികൾക്കും ചേർന്ന് നിൽക്കുന്ന ചില വിഷയങ്ങളും ട്വിറ്റർ മൊമെന്റ്‌സ്‌ ഇന്ത്യ ആഘോഷിച്ചിട്ടുണ്ട്. ഇതിൽ ആലപ്പാട് ഖനന വിഷയവും മോഹൻലാലിൻറെ പിറന്നാൾ ആശംസയുമൊക്കെ ഇടം നേടിയിട്ടുണ്ട്.

    First published: