'കാർക്കശ്യം' വിട്ട് ട്വിറ്ററും; പോസ്റ്റ് ചെയ്ത ട്വീറ്റ് തിരുത്താൻ സമ്മതിക്കും; പക്ഷേ ഒരു നിബന്ധനയുണ്ട്

കോവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുകയാണ് ട്വിറ്റർ.

News18 Malayalam | news18
Updated: July 3, 2020, 8:35 PM IST
'കാർക്കശ്യം' വിട്ട് ട്വിറ്ററും; പോസ്റ്റ് ചെയ്ത ട്വീറ്റ് തിരുത്താൻ സമ്മതിക്കും; പക്ഷേ ഒരു നിബന്ധനയുണ്ട്
NEWS 18
  • News18
  • Last Updated: July 3, 2020, 8:35 PM IST
  • Share this:
പതിനാലു വർഷമായി ട്വിറ്റർ ലോഞ്ച് ചെയ്തിട്ട്. എന്നാൽ, വർഷം ഇത്രയൊക്കെ ആയെങ്കിലും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് ഒരു എഡിറ്റ് ബട്ടണില്ല. ഒന്ന് ട്വീറ്റ് ചെയ്തിട്ട് അതൊന്ന് തിരുത്തണമെന്ന് വിചാരിച്ചാൽ നടക്കില്ല. പകരം, അത് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുകയേ നിവൃത്തിയുള്ളൂ.

ട്വിറ്റർ എല്ലാ സമയത്തും ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് ഒരു എഡിറ്റ് ബട്ടൺ വേണമെന്ന് ട്വിറ്റർ ഉപയോക്താക്കൾ എല്ലാ കാലത്തും ആവശ്യപ്പെട്ടിട്ടുണ്ട്. നിരന്തരം ആവശ്യങ്ങൾ ഉണ്ടെങ്കിലും ട്വിറ്റർ അതിൽ നിന്ന് ഒഴിഞ്ഞു നടക്കുകയാണ്.

 എന്നാൽ, ഉപയോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയെ പരിഗണിച്ചിരിക്കുകയാണ് ട്വിറ്റർ ഇപ്പോൾ. ട്വീറ്റിന് എഡിറ്റ് ബട്ടൺ നൽകാമെന്നാണ് ട്വിറ്റർ പറയുന്നത്. പക്ഷേ, ഒരു നിബന്ധനയുണ്ട്. എല്ലാവരും മാസ്ക് ധരിക്കുന്ന ഒരു കാലത്ത് എഡിറ്റ് ബട്ടൺ നൽകാമെന്നാണ് ട്വിറ്റർ പറയുന്നത്.

കോവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുകയാണ് ട്വിറ്റർ.
First published: July 3, 2020, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading