ന്യൂഡല്‍ഹി: ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ പരിഹസിച്ചെന്ന് ആരോപിച്ച് സൈബർ ആക്രമണം. എന്നാൽ യാഥാർഥത്തിൽ പരിഹസിച്ചയാൾക്ക് മാത്രമല്ല അതേ പേരിൽ ഉള്ളവര്‍ക്കൊക്കെ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് പതിവാണ്. ഇത്തവണ അത്തരത്തിൽ ആളുമാറി ആക്രമണത്തിന് ഇരയായത് സാക്ഷൽ 'സ്‌പൈഡര്‍ മാന്‍' ആണ്.
ഇംഗ്ലിഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ തുടങ്ങിയതാണ് 'സ്‌പൈഡര്‍ മാന്‍റെ' കഷ്ടകാലം. ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് കണ്ടതോടെ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനെതിരെ സൈബർ ആക്രമണം ശക്തമായി.
I’m a huge admirer of the modesty Modi showed in naming the world’s largest cricket stadium after himself.
— Tom Holland (@holland_tom) February 24, 2021
ഹോളണ്ട് ടന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 സിനിമ ബാന്‍ ചെയ്യണമെന്നു പറഞ്ഞാണ് പ്രചാരണം നടന്നത്. ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നുമാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഏറെയും പോസ്റ്റ് ചെയ്തിരിക്കുന്നത്.
This is India's internal matter. We will teach you a lesson of lifetime.#boycottspiderman
— Propa Genda Jeevi (@beeing_shah) February 24, 2021
Tom Holland when he saw #BoycottSpiderman trending by bhakts because someone with similar name made a tweet. pic.twitter.com/0dYSUkzDal
— Mucifer Lorningstar (@Farzaynn) February 25, 2021
ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ടോം ഹോളണ്ട് രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ ട്വീറ്റ് ചെയ്ത ഹോളണ്ട് ഇതല്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇപ്പോഴും ആക്രമണത്തിന് ഒരു കുറവുമില്ല.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. തീരുമാനത്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
‘ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പേരുമാറ്റിയിരിക്കുന്നു. ഇത് സർദാർ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമല്ലേ’ – കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ചോദിക്കുന്നു. സർദാർ പട്ടേലിന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ അദ്ദേഹത്തെ ഇപ്പോൾ അപമാനിക്കുകയാണ്. സർദാർ പട്ടേലിനെ അപമാനിക്കുന്നതിനെ ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ലെന്നും ഹർദിക് ട്വീറ്റ് ചെയ്തു.
‘തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്റ്റേഡിയത്തിന്റെ പേര് എന്ന് അവർ മനസ്സിലാക്കിയിരിക്കാം! അല്ലെങ്കിൽ ട്രംപിനെപ്പോലെ അടുത്ത സന്ദർശക രാഷ്ട്രത്തലവൻ ഇവിടെ ഹോസ്റ്റുചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇത് മുൻകൂട്ടി ബുക്കിങ് ആയിരിക്കുമോ? അതോ ഇത് പേരിടല്‍ മഹാമഹത്തിലൂടെ ചരിത്രം സൃഷ്ടിക്കാനുള്ള തുടക്കമാണോ’ – ശശി തരൂർ എംപിയും ചോദിക്കുന്നു.
ന്യൂഡല്‍ഹി∙ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ ചൊല്ലി വിവാദം കനക്കുന്നു. തീരുമാനത്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
‘ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പേരുമാറ്റിയിരിക്കുന്നു. ഇത് സർദാർ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമല്ലേ’ – കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ചോദിക്കുന്നു. സർദാർ പട്ടേലിന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ അദ്ദേഹത്തെ ഇപ്പോൾ അപമാനിക്കുകയാണ്. സർദാർ പട്ടേലിനെ അപമാനിക്കുന്നതിനെ ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ലെന്നും ഹർദിക് ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs England 3rd Test, Motera Cricket Stadium, Narendra Modi Stadium, World's Biggest Cricket Stadium