നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇൻസ്റ്റ​ഗ്രാമിൽ ട്രെൻ‍ഡായി 'ബ്ലാക്ക്ഫേസ്' ഫിൽട്ട‍ർ; പ്രതിഷേധവുമായി ട്വിറ്റർ ഉപയോക്താവ്

  ഇൻസ്റ്റ​ഗ്രാമിൽ ട്രെൻ‍ഡായി 'ബ്ലാക്ക്ഫേസ്' ഫിൽട്ട‍ർ; പ്രതിഷേധവുമായി ട്വിറ്റർ ഉപയോക്താവ്

  ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സിന്റെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിനാൽ, വിപണി എന്നത്തേക്കാളും മത്സരാധിഷ്ഠിതമാണ്. ഇടയ്ക്കിടെ ഇതുപോലുള്ള ഫിൽട്ടറുകൾ ഇൻസ്റ്റഗ്രാം ഇൻഫ്ലുവേഴ്സിനിടയിൽ ട്രെൻഡായി മാറാറുമുണ്ട്

  Instagram_Filters

  Instagram_Filters

  • Share this:
   ഇൻസ്റ്റാഗ്രാം ഫിൽട്ടറുകൾ വീണ്ടും വിവാദത്തിൽ. ഇത്തവണ ഇൻസ്റ്റഗ്രാമിലെ ബ്ലാക്ക്ഫേസ് ഫിൽട്ടറാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ട്വിറ്റർ ഉപയോക്താവായ ‘Valia Babycats’ അടുത്തിടെ ഇത് സംബന്ധിച്ച് ഒരു കുറിപ്പ് ട്വിറ്ററിൽ പോസ്റ്റുചെയ്തിരുന്നു. ഇന്ത്യൻ ഉപയോക്താക്കൾ ‘കളറിസം‘ പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലാക്ക്‌ഫേസ് ഫിൽ‌റ്റർ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്.

   “ഇൻസ്റ്റാഗ്രാം റീലിൽ പലരും ബ്ലാക്ക്ഫേസ് ഫിൽട്ടർ ഉപയോഗിക്കുന്നുണെന്നും ആദ്യം ഫിൽട്ടർ ഉപയോഗിച്ച് കറുത്ത നിറമുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കുകയും പിന്നീട് ഫെയർ ആൻഡ് ലവ്‍ലി പരസ്യം പോലെ മുഖം വെളുത്ത നിറമായി മാറുന്നതുമാണ് പല വീഡിയോ റീലുകളും. ഇത് വർണ വിവേചനത്തെ മഹത്വവത്ക്കരിക്കുകയാണ് ചെയ്യുന്നതെന്ന്“ Valia Babycats കുറിപ്പിൽ വ്യക്തമാക്കി.

   “ഈ ഫിൽട്ട‍ർ ഉപയോ​ഗിക്കുന്ന മിക്ക വീഡിയോകളിലും ആളുകൾ ആദ്യം ഇരുണ്ട നിറവും സങ്കട മുഖഭാവവുമാണ് കാണിക്കുന്നത്. അവർ മുഖത്ത് സ്പർശിക്കുകയും കൈകളിലെ ഇരുണ്ട നിറം നോക്കുകയും ചെയ്യുന്നു. തുടർന്ന് അവരുടെ യഥാർത്ഥ വെളുത്ത നിറത്തിലേക്ക് മാറുന്നു. അപ്പോൾ സന്തോഷത്തോടെയുള്ള മുഖഭാവമാണ് കാണുന്നതെന്നും“ ട്വിറ്റ‍ർ ഉപഭോക്താവ് കൂട്ടിച്ചേർത്തു. ഈ ഫിൽട്ടർ നിരോധിക്കാനും Valia Babycats ആപ്ലിക്കേഷനോട് അഭ്യർത്ഥിച്ചു.

   Also Read- ജയില്‍ തീമില്‍ ഒരു ഹോട്ടല്‍, ഭക്ഷണം കഴിക്കാന്‍ തടവുപുള്ളികളെപ്പോലെ വസ്ത്രം ധരിക്കണം!

   വെളുത്ത ചർമ്മത്തോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം ഒരു പരസ്യമായ രഹസ്യമാണ്. പത്രങ്ങളിലെ മാട്രിമോണിയൽ കോളങ്ങളിലും വെളുത്ത നിറമുള്ള യുവാക്കളെയും യുവതികളെയും തിരയുന്ന പരസ്യം കാണാം. ഹിന്ദുസ്ഥാൻ യുണീലിവറിന്റെ സൗന്ദര്യവർദ്ധക ഉൽ‌പ്പന്നമായ ‘ഫെയർ ആൻഡ് ലവ്‍ലി ആദ്യ കാലങ്ങളിൽ ഇത്തരത്തിൽ ചർമ്മത്തിന്റെ നിറം വ‍‍ർദ്ധിപ്പിക്കുന്നതാണ് എന്നവകാശപ്പെടുന്ന തരത്തിലുള്ള പരസ്യങ്ങൾ നിർമ്മിച്ച ചരിത്രമുണ്ട്. എന്നാൽ പിന്നീട് കമ്പനി ഉത്പന്നത്തിന്റെ പേര് തന്നെ ‘ഗ്ലോ ആൻഡ് ലവ്‍ലി’ എന്ന് മാറ്റിയിരുന്നു. ഇതുപോലുള്ള ഫിൽട്ടറുകളുടെ പേരിൽ ഇൻസ്റ്റ​ഗ്രാം വിവാ​ദത്തിലാകുന്നത് ഇത് ആദ്യമായല്ല.

   ലൈക്കുകൾക്കായുള്ള പോരാട്ടം ഇൻസ്റ്റാഗ്രാമിൽ വ്യാപകമാണ്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസേഴ്സിന്റെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിനാൽ, വിപണി എന്നത്തേക്കാളും മത്സരാധിഷ്ഠിതമാണ്. ഇടയ്ക്കിടെ ഇതുപോലുള്ള ഫിൽട്ടറുകൾ ഇൻസ്റ്റഗ്രാം ഇൻഫ്ലുവേഴ്സിനിടയിൽ ട്രെൻഡായി മാറാറുമുണ്ട്.

   അടുത്തിടെ ഹൈപ്പ് ഓഡിറ്റ‍ർ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസ‍ർമാരുടെ വരുമാനത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന ചില കണക്കുകൾ പുറത്തു വിട്ടിരുന്നു. മികച്ച പോസ്റ്റുകളിടുന്ന ഇൻഫ്ലുവ‍ൻസ‍ർമാർക്ക് വരുമാനമായി ലഭിക്കുന്നത് വൻ തുകയാണ്. 1,865 ഓളം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‍ർമാരിലാണ് ഹൈപ്പ് ഓഡിറ്റർ സർവേ നടത്തിയത്. ഇവരുടെ വരുമാനം, ജോലിഭാരം, ജോലിക്കായി മാറ്റിവയ്ക്കുന്ന സമയം, പ്രധാന വരുമാന സ്രോതസ്സുകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സ‍ർവ്വേ റിപ്പോ‍ർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസ‍ർമാരിൽ 45.74% സ്ത്രീകളും 28% 25നും 34നും ഇടയിൽ പ്രായമുള്ളവരും ആണ്. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പ്രതിമാസം 2,970 ഡോള‍ർ (ഏകദേശം രണ്ടേകാൽ ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട്. 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മെഗാ ഇൻഫ്ലുവൻസർമാർ പ്രതിമാസം, 15,356 ഡോളർ (ഏകദേശം പതിനൊന്ന് ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: