• HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രതീക്ഷകൾ അസ്തമിക്കാത്ത കോവിഡ് കാലം; വൈറലായി ഓടക്കുഴൽ വിൽപ്പനക്കാരന്റെ ഹൃദയസ്പ‍ർശിയായ കഥ

പ്രതീക്ഷകൾ അസ്തമിക്കാത്ത കോവിഡ് കാലം; വൈറലായി ഓടക്കുഴൽ വിൽപ്പനക്കാരന്റെ ഹൃദയസ്പ‍ർശിയായ കഥ

തെരുവിൽ ഓടക്കുഴൽ വിറ്റ് ജീവിക്കുന്ന ഒരു വ്യക്തി പ്രതീക്ഷയുടെയും, സന്തോഷത്തിൻ്റെയും വെളിച്ചമായി മാറിയതിനെക്കുറിച്ചുള്ള കുറിപ്പുമായി മാധ്യമപ്രവർത്തക

  • Share this:
കോവിഡ്-19 എന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യം പകച്ചുനിൽക്കുകയാണ്. അതിരൂക്ഷമായ രോഗവ്യാപനം രാജ്യത്തെ പലയിടങ്ങളും ലോക്ക്ഡൌണിലേക്ക് പോകുന്നതിന് നിർബന്ധിതമാക്കി. പലരും വീണ്ടും വീടുകളിൽത്തന്നെ ഇരിപ്പായി. കോവിഡിനെ ചെറുക്കുക എന്നത് അത്യാവശ്യമാണ്. എങ്കിലും, നിലവിലെ സാഹചര്യം കുറേയധികം പേരെയെങ്കിലും മാനസികമായി തളർത്തിയിട്ടുണ്ടാകും. അത് കൊണ്ട് തന്നെ പ്രതീകഷ നൽകുന്ന ഒരോ കുഞ്ഞ് കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

തെരുവിൽ ഓടക്കുഴൽ വിറ്റ് ജീവിക്കുന്ന ഒരു വ്യക്തി പ്രതീക്ഷയുടെയും, സന്തോഷത്തിൻ്റെയും വെളിച്ചമായി മാറിയതിനെക്കുറിച്ചുള്ള ഒരു കുറിപ്പ്
ഒരു മാധ്യമ പ്രവർത്തക ട്വിറ്ററിൽ പങ്കുവെച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി എല്ലാ ദിവസവും തന്റെ പ്രദേശത്തു കൂടി പോകുന്ന ഒരു ഓടക്കുഴൽ വിൽപ്പനക്കാരന്റെ കഥയാണ് മാധ്യമ പ്രവർത്തക പങ്കുവെച്ചത്. ദിവേസന അതു വഴി കടന്നു പോയിരുന്ന കക്ഷി, പക്ഷേ ഒരുദിവസം ആ തെരുവിൽ കുറച്ചു നേരം നിന്നു. ലോക്ക്ഡൌൺ കാരണം ഇരുണ്ട നിശബ്ദതയിൽ മൂടിപ്പോയ ആ തെരുവിൽ കുറച്ച് നേരം നിന്നതിന് ശേഷം തന്റെ പുല്ലാങ്കുഴലിൽ മനോഹരമായ ഈണത്തിൽ ഒരു പാട്ട് വായിച്ചു.

അദ്ദേഹത്തിന്റെ സംഗീതം ഭീകരമായിരുന്ന ആ നിശബ്ദതയെ മാന്ത്രികമാക്കി മാറ്റി എന്നാണ് മാധ്യമ പ്രവർത്തക കുറിച്ചിരിക്കുന്നത്. കൂടാതെ ഒരു ഓടക്കുഴലും അയാളിൽ നിന്ന് വാങ്ങിച്ചു. “മാസങ്ങൾക്ക് ശേഷം അനുഭവപ്പെട്ട ഏറ്റവും സന്തോഷം തോന്നിയ നിമിഷം ” എന്നാണ് അവർ ഈ വികാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓടക്കുഴലും മറ്റും പിടിച്ചു നിഷ്കളങ്കനായി നിക്കുന്ന വിൽപനക്കാന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.ഹൃദയസ്പർശിയായ ഈ സംഭവം ഇന്റർനെറ്റിൽ വളരെയധികം ചർച്ചകൾക്ക് കാരണമായി. നിരവധി ആളുകളാണ് ട്വിറ്ററിലെ കുറിപ്പ് പങ്കുവെയ്ക്കുന്നത്. സംഭവത്തെ ആസ്പദമാക്കി മാധ്യമപ്രവർത്തക എഴുതിയ മനോഹരമായ കുറിപ്പിനെയും, വിൽപനക്കാരനോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റത്തെയും നിരവധിപേർ പ്രശംസിക്കുന്നുണ്ട്. ഒപ്പം പകർച്ചവ്യാധി കാരണം ബുദ്ധിമുട്ടുന്ന ഇത്തരം ചെറുകിട കച്ചവടക്കാരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക പോലും ട്വിറ്ററിലെ ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

കൊറോണക്കെതിരായുള്ള പോരട്ടവും, ആരോഗ്യ പ്രതിസന്ധിയും നമ്മൾ കൈകാര്യം ചെയ്യുമ്പോൾ, ഇത് മൂലം ഉപജീവന മാർഗം നഷ്ടപ്പെട്ട
നിരവധി പേരുണ്ട്. രാജ്യത്തുടനീളമുള്ള ലോക്ക്ഡൌണുകളും നിയന്ത്രണങ്ങളും കാരണം തെരുവ് കച്ചവടക്കാരും ചെറുകിട വിൽപ്പനക്കാരും നേരിടുന്നത് അതിദാരുണമായ അവസ്ഥയാണ്. ദിവസങ്ങളും മാസങ്ങളും നീണ്ട ലോക്ക്ഡൌണുകൾ ഉള്ളതിനാൽ, ഇത്തരം ചെറുകിട കച്ചവടക്കാർക്ക് കൈയ്യിൽ പണമില്ലാതെ ആകുന്നു. അവരുടെ പോരാട്ടം മാരകമായ കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷിക്കുക മാത്രമല്ല, അവരുടെ കുടുംബത്തിന്റെ നിലനിൽപ്പിനായുള്ള ഭക്ഷണം കണ്ടെത്തുക എന്നതും കൂടിയാണ്.

വിവിധ എൻ‌ജി‌ഒകളും സർക്കാർ സംവിധാനങ്ങളും ഇത്തരക്കാരെ സഹായിക്കാനായി ഉണ്ടെങ്കിലും സാധാരണക്കാർ കൈകോർക്കുന്നത് വലിയൊരു മാറ്റത്തിന് കാരണമാകും.

Keywords: Covid 19, Flute, Lockdown, Music, കോവിഡ് 19, ഓടക്കുഴൽ, സംഗീതം
Published by:user_57
First published: