നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Partition Reunion | ഇന്ത്യാ വിഭജന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടി; അപൂർവസംഗമം 74 വർഷത്തിന് ശേഷം

  Partition Reunion | ഇന്ത്യാ വിഭജന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടി; അപൂർവസംഗമം 74 വർഷത്തിന് ശേഷം

  1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ വേർപിരിഞ്ഞ ഈ സുഹൃത്തുക്കൾ 74 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും കണ്ടുമുട്ടിയത്.

  Photo credit: Twitter/@SinghLions

  Photo credit: Twitter/@SinghLions

  • Share this:
   1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ (Partition) വേർപിരിഞ്ഞ ഈ സുഹൃത്തുക്കൾ 74 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ, അങ്ങനെയൊരു അപൂർവ സംഗമത്തിന് കർത്താർപൂരിലെ (Kartarpur) ഗുരുദ്വാര ദർബാർ സാഹിബ് (Gurudwara Darbar Sahib) സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇന്ത്യക്കാരനായ 91 വയസുകാരൻ സർദാർ ഗോപാൽ സിങ് മതപരമായ ചടങ്ങുകൾക്ക് വേണ്ടിയാണ് അവിടെ എത്തിയത്. എന്നാൽ, പാകിസ്ഥാനിലെ നരോവൾ നഗരത്തിൽ നിന്ന് തന്റെ പഴയ സുഹൃത്ത് 91 കാരൻ മുഹമ്മദ് ബഷീറും അവിടെയെത്തുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇരുവരുടെയും അപൂർവസംഗമത്തെക്കുറിച്ച് പാകിസ്ഥാനിലെ വാർത്താ മാധ്യമം 'ഡോൺ' റിപ്പോർട്ട് ചെയ്തു, പഴയകാല സുഹൃത്തുക്കൾ തങ്ങളുടെ ബാല്യകാല അനുഭവങ്ങൾ ഓർത്തെടുക്കുകയും പരസ്പരം പങ്കുവെയ്ക്കുകയും ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

   ഇന്ത്യാ വിഭജനത്തിനും പാകിസ്ഥാന്റെ രൂപീകരണത്തിനും മുമ്പ് ഗോപാൽ സിങ്ങും മുഹമ്മദ് ബഷീറും ബാബ ഗുരു നാനാക്കിന്റെ ഗുരുദ്വാര സന്ദർശിക്കുകയും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചായ കുടിക്കുകയും ചെയ്യുമായിരുന്നു എന്നും ഡോണിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. വൈകാതെ ഈ വാർത്ത സമൂഹ മാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങി. പഴയ രണ്ടു സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടിയ മധുരതരമായ അനുഭവം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു എന്നുതന്നെ പറയാം. ഒരു സിനിമയുടേതിന് സമാനമാണ് ഈ ജീവിതകഥയെന്ന് പലരും അഭിപ്രായപ്പെടുന്നു.


   "മതവും തീർത്ഥാടനവുമെല്ലാം ഒരു നിമിഷത്തേക്ക് മാറ്റിവെയ്ക്കാം... കർത്തർപൂർ സാഹിബിൽ നിന്നുള്ള ഹൃദയഹാരിയായ ഒരു കഥയാണിത്. ഇന്ത്യയിൽ നിന്നുള്ള സർദാർ ഗോപാൽ സിങ്ങിന്റെയും പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ബഷീറിന്റെയും പുനഃസമാഗമത്തിന് കർത്താർപൂർ ഇടനാഴി സാക്ഷ്യം വഹിച്ചു. 1947 ലാണ് ഇരുവരും വേർപിരിഞ്ഞത്", ഈ വാർത്ത പങ്കുവെച്ചുകൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. "ഒരു ദശകത്തിനുള്ളിൽ ഇവരുടെ തലമുറ ഇല്ലാതാകുമെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്. അവർക്ക് കടന്നുപോകേണ്ടിവന്ന വേദനഅവർക്ക് മാത്രം മനസിലാകുന്ന ഒന്നാണ്", മറ്റൊരു ഉപയോക്താവ് ട്വിറ്ററിൽ എഴുതി.

   സിഖ് ഗുരുവര്യൻ ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാർഷികത്തിന് രണ്ടു ദിവസം മുമ്പാണ് കർത്താർപൂർ ഇടനാഴി വീണ്ടും തുറന്നത്. സിഖ് മത പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽകണ്ട് ആവശ്യം ഉന്നയിച്ചതിന്റെ ഭാഗമായാണ് ഈ ഇടനാഴി വീണ്ടും തുറക്കാൻ സർക്കാർ തീരുമാനിച്ചത്. പഞ്ചാബിലെ ഗുർദാസ്പൂരിലെ ദേര ബാബ നാനാക്ക് സാഹിബിനെ പാകിസ്ഥാനിലെ ദർബാർ സിങ് സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് അടച്ചത്. വിസ ഇല്ലാതെ തന്നെ ഈ ഇടനാഴിയിലൂടെ സിഖ് തീർത്ഥാടകർക്ക് പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ കഴിയും.
   Published by:Sarath Mohanan
   First published:
   )}