• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭാര്യ കാമുകനൊപ്പം നാടുവിട്ടു; ആദ്യത്തെ രണ്ടു ഭര്‍ത്താക്കന്മാര്‍ പരാതിയുമായി പൊലീസില്‍

ഭാര്യ കാമുകനൊപ്പം നാടുവിട്ടു; ആദ്യത്തെ രണ്ടു ഭര്‍ത്താക്കന്മാര്‍ പരാതിയുമായി പൊലീസില്‍

സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് ഇവര്‍ പോയതെന്ന വിവരം മാത്രമാണ് ഭര്‍ത്താക്കന്മാര്‍ക്ക് അറിയുന്നത്.

  • Share this:
    നാഗ്പുര്‍: നാടുവിട്ടുപോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി ആദ്യത്തെ രണ്ടു ഭര്‍ത്താക്കന്മാര്‍. നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. എ്ന്നാല്‍ അന്നു മുതല്‍ ഇവര്‍ എവിടെയാണ് പോയതെന്ന് ഭര്‍ത്താക്കന്മാര്‍ക്ക് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് ഇവര്‍ പോയതെന്ന വിവരം മാത്രമാണ് ഭര്‍ത്താക്കന്മാര്‍ക്ക് അറിയുന്നത്.

    തുടര്‍ന്നാണ് ഭര്‍ത്താക്കന്മാര്‍ ഭര്യയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട ഒരു സുഹൃത്തുമായി പ്രണയത്തിലാകുകയും അയാളെ വിവാഹം ചെയ്യുകയും ചെയ്തു.

    Also Read-തൂണും ചാരി നിന്നവൻ ഫോണും കൊണ്ട് പോയി; ഓടുന്ന ട്രെയിനിൽ നിന്നും ഫോൺ മോഷ്‌ടിച്ച സംഭവത്തിന്റെ വീഡിയോ വൈറൽ

    ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവിനെ കണ്ടെത്തി ഇക്കാര്യം ഇയാളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആയിരുന്നു.

    Also Read-Monkey | ക്ലിനിക്കിൽ ചികിൽസ തേടിയെത്തി മുറിവേറ്റ അമ്മക്കുരങ്ങ്; ഒപ്പം കുട്ടിക്കുരങ്ങും; വീഡിയോ വൈറൽ

    ഇവരുടെ ആദ്യ ഭര്‍ത്താവ് കല്‍പ്പണിക്കാരനാണ്. രണ്ടാമത്തെയാള്‍ ഒപ്റ്റിക് ഫൈബര്‍ വിരിക്കുന്ന ജോലിയാണ് ചെയ്യുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് രണ്ടാമത്തെ ഭര്‍ത്താവിനെ വിവാഹം ചെയ്യുന്നത്. ഇവരുടെ പരാതിയില്‍ സൊനഗോന്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: