മുംബൈ: ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ച് മുംബൈയിലെ ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാര്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിൽ വച്ച് ഒരേ പുരുഷനെ വിവാഹം കഴിച്ചത്.
ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുൽ എന്ന യുവാവിനെ വിവാഹം കഴിച്ചത്.മൽഷിറാസ് താലൂക്കിൽ നിന്നുമുള്ള അതുൽ എന്ന വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ അച്ഛൻ മരിച്ചത്. അതേ തുടർന്ന് യുവതികൾ അമ്മയ്ക്കൊപ്പമായിരുന്നു താമസം.
Also Read-വധുവിന്റെ വീട്ടുകാര്‍ നല്കിയ ‘ സ്ത്രീധനം’വരന് മണ്ഡപത്തില്‍ വെച്ച് തിരിച്ചു നല്കി
ഒരിക്കൽ സഹോദരിമാർക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോൾ അവർ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ഈ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓൺലൈൻ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.