നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എവറസ്റ്റ് കൊടുമുടി കീഴടക്കി രണ്ട് കശ്മീരി യുവാക്കൾ; റെക്കോർഡ് നേട്ടം കൈവരിച്ചവർക്ക് സ്വീകരണമൊരുക്കി അധികൃതർ

  എവറസ്റ്റ് കൊടുമുടി കീഴടക്കി രണ്ട് കശ്മീരി യുവാക്കൾ; റെക്കോർഡ് നേട്ടം കൈവരിച്ചവർക്ക് സ്വീകരണമൊരുക്കി അധികൃതർ

  രണ്ട് കശ്മീരി യുവാക്കൾ ചേർന്ന് സ്വന്തമാക്കിയ ഈ നേട്ടം ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്

  News18

  News18

  • Share this:
   ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ എവറസ്റ്റ് കൊടുമുടി കീഴടക്കിക്കൊണ്ട് കശ്മീരിൽ നിന്നുള്ള രണ്ട് യുവാക്കൾ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് വിന്റർ സ്പോർട്സും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങും സംയുക്തമായി സംഘടിപ്പിച്ച എവറസ്റ്റ് പര്യവേക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

   കുൽഗാമിൽ നിന്നുള്ള മെഹ്ഫൂസ് ഇലാഹി, കുപ്‌വാരയിൽ നിന്നുള്ള സൈനികൻ കൂടിയായ ഹവൽദാർ ഇഖ്ബാൽ ഖാൻ എന്നീ രണ്ട് കശ്മീരി യുവാക്കൾ ചേർന്ന് സ്വന്തമാക്കിയ ഈ നേട്ടം ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറാനും ലോകത്തിന്റെ മുനമ്പിൽ എത്തിപ്പെടാനും സ്വപ്നം കാണാത്തവരായി ചുരുക്കം പേരെ ഉണ്ടാവുകയുള്ളൂ. പക്ഷേ, ആ സ്വപ്നം സാക്ഷാത്കരിച്ചവർ വളരെ കുറച്ചു പേർ മാത്രമാണ്.

   കുപ്‍വാരയിലെ സൈനികൻ ഹവൽദാർ മുഹമ്മദ് ഇഖ്ബാൽ ഖാനെക്കൂടാതെ മറ്റ് അഞ്ച് പർവതാരോഹകരോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കിയതോടെ ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്നുള്ള മഹ്ഫൂസ് ആലം പുതിയ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. എവറസ്റ്റ് കൊടുമുടി താണ്ടിയതോടെ പഹൽഗാമിലെ ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ കശ്മീരി സിവിലിയൻ ഇൻസ്ട്രക്റ്റർ ആയി മഹ്ഫൂസ് ഇലാഹി മാറി.

   Also Read-കള്ളന്മാർക്ക് ഇത്ര ധൈര്യമോ? മെഡിക്കൽ ഷോപ്പിൽ കയറി പട്ടാപ്പകൽ മോഷണം; വൈറലായി വീഡിയോ

   2021 ഏപ്രിൽ 1-നാണ് ഈ സംഘം ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. പിന്നീട് വിജയകരമായി എവറസ്റ്റ് കീഴടക്കിയ ശേഷം 2021 ജൂൺ 1-ന് സംഘം ബെയ്‌സ് ക്യാമ്പിലേക്ക് തിരിച്ചെത്തി. ചരിത്ര ദൗത്യത്തിന് ശേഷം മടങ്ങിയെത്തിയ സംഘത്തിന് പഹൽഗാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.

   എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് എക്കാലത്തെയും സ്വപ്നമായിരുന്നു എന്നും ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങും ചേർന്ന് ആ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കുകയായിരുന്നു എന്നും ന്യൂസ് 18-നോട് സംസാരിക്കവെ മഹ്ഫൂസ് പറഞ്ഞു. കുട്ടിക്കാലം മുതൽ തന്നെ പർവതാരോഹണത്തിൽ താത്പര്യം ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് പ്രൊഫഷണൽ പർവതാരോഹകൻ ആവുന്നതിനായി മൗണ്ടനീറിങ്, ട്രെക്കിങ് എന്നിവ സംബന്ധിച്ച ഉന്നത കോഴ്‌സുകൾ പഠിച്ചതെന്നും മെഹ്ഫൂസ് പറയുന്നു. പഠനത്തിന് ശേഷം മഹ്ഫൂസ് ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങിൽ ഇൻസ്ട്രക്റ്റർ ആയി നിയമിതനാവുകയായിരുന്നു. തുടർന്ന്, എവറസ്റ്റ് കീഴടക്കാൻ യാത്ര തിരിച്ച സംഘത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ജമ്മു കശ്മീരിലെ യുവാക്കൾക്കിടയിൽ പ്രതിഭകൾക്ക് കുറവൊന്നുമില്ലെന്നും എന്നാൽ ഈ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾക്കൊത്ത് ഉയരാനുള്ള അവസരങ്ങൾ അടിയന്തിരമായി ലഭ്യമാക്കണമെന്നും മഹ്ഫൂസ് ആവശ്യപ്പെടുന്നു.   കുപ്‌വാരയിൽ സൈനികനായി പ്രവർത്തിച്ചിരുന്ന ഹവൽദാർ ഇഖ്ബാൽ ഖാനോടും മറ്റ് അഞ്ച് അംഗങ്ങളോടുമൊപ്പമാണ് മഹ്ഫൂസ് എവറസ്റ്റ് പര്യടനം പൂർത്തിയാക്കിയത്. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു ഈ യാത്രയെന്ന് ഇഖ്ബാൽ ഖാൻ തുറന്നു പറയുന്നു. എന്നാൽ ജമ്മു കശ്മീരിന്റെ പേരും പ്രബുദ്ധതയും ഈ കഷ്ടതകൾ അതിജീവിക്കാനുള്ള പ്രചോദനമായി മാറിയെന്നും അങ്ങനെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സംഘാംഗങ്ങളുമായി ആരംഭിച്ച ഈ യാത്ര വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇഖ്ബാൽ ഖാൻ പറഞ്ഞു.

   കേണൽ ഒ എസ് ഥാപ്പ, കേണൽ അമിത് ബിഷ്ത് എന്നിവരും മറ്റ് അംഗങ്ങളും ചേർന്ന് നയിക്കുന്ന ഈ രണ്ട് ദേശീയ സ്ഥാപനങ്ങൾ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്‌ഷ്യം ഈ പര്യടനത്തിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ്. വിഷമകരമായ ഈ യാത്രയ്ക്കിടയിൽ രണ്ടു വട്ടം ചുഴലിക്കാറ്റും പലവട്ടം ശക്തമായ മഞ്ഞു വീഴ്ചയും ഈ സംഘത്തിന് നേരിടേണ്ടി വന്നതായി ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങിന്റെ പ്രിൻസിപ്പൽ കൂടിയായ കേണൽ ഥാപ്പ പ്രതികരിച്ചു. എന്നാൽ, ആ പ്രതിസന്ധികളിൽ തളരാതെ സംഘം ലക്‌ഷ്യം പൂർത്തിയാക്കുകയായിരുന്നു. ആദ്യമായി ദേശീയ പതാകയും രണ്ട് ദേശീയ സ്ഥാപനങ്ങളുടെ പതാകയും ഒരു അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പാറിപ്പറന്നു.   6 അംഗങ്ങൾ ഉൾപ്പെട്ട സംഘത്തിൽ മഹ്ഫൂസ് ഇലാഹി ഒഴിച്ച് മറ്റുള്ളവരെല്ലാം സൈനികരായിരുന്നു എന്ന് കേണൽ ഥാപ്പ വെളിപ്പെടുത്തുന്നു. മഹ്ഫൂസ് ഈ വെല്ലുവിളിയെ നേരിട്ട അനുഭവം സൂചിപ്പിക്കുന്നത് ജമ്മു കശ്മീരിൽ പ്രതിഭാ ദാരിദ്ര്യം ഇല്ല എന്നാണ്. എന്നാൽ, യുവാക്കളിൽ വളരെ കുറച്ചു പേർ മാത്രമേ പർവ്വതാരോഹണത്തിൽ താത്പര്യം കാണിക്കുന്നുള്ളൂ എന്നും അവരിൽ ചുരുക്കം ചിലർക്ക് മാത്രമേ ഈ സ്ഥാപനങ്ങളെക്കുറിച്ച് അറിയൂ എന്നും കേണൽ ഥാപ്പ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ കശ്മീരിനെ ശ്രദ്ധിക്കപ്പെടുന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരാൻ കൂടുതൽ യുവാക്കൾ പർവ്വതാരോഹണ മേഖലയിലേക്ക് കടന്നു വരണമെന്നും ഥാപ്പ പറയുന്നു.

   ഈ പര്യവേക്ഷക സംഘത്തിന്റെ ഭാഗമായിരുന്ന ഉത്തരാഖണ്ഡ് സൈനികൻ ഹവൽദാർ ചന്ദ്ര നെഗി കശ്മീരി പർവതാരോഹകരുമായി നടത്തിയ ഈ പര്യടനം മറക്കാനാകാത്ത അനുഭവമായിരുന്നു എന്ന് പ്രതികരിച്ചു. ധൈര്യവും ഔത്സുക്യവും കൈമുതലാക്കിക്കൊണ്ട് സംഘം നടത്തിയ പ്രയത്നമാണ് ഈ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ഒത്തൊരുമയും ഐക്യവും ബോധ്യപ്പെടാൻ ഈ യാത്ര ഉപകരിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

   ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരും സി പി ഐ (എം) നേതാവ് യൂസഫ് തരിഗാമിയും മഹ്ഫൂസിനെയും ഇഖ്ബാൽ ഖാനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നു. അവരുടെ നേട്ടം യഥാർത്ഥ കശ്മീരി സ്വത്വത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ളതാണെന്നും അവർ അഭിപ്രായപ്പെട്ടു. മഹ്ഫൂസ് ഇലാഹിയ്ക്ക് മുമ്പ് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ കശ്മീരി വനിത എന്ന നേട്ടം നഹിദ മൻസൂർ സ്വന്തമാക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}