• HOME
 • »
 • NEWS
 • »
 • buzz
 • »
 • മുടിതിന്നു; പതിനേഴുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 2 കിലോ മുടി

മുടിതിന്നു; പതിനേഴുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 2 കിലോ മുടി

ഇത്തരത്തില്‍ സമാനമായ, മറ്റൊരു വിചിത്രമായ കേസില്‍, 4 വയസുള്ള ഒരു ഇന്ത്യന്‍ കുട്ടിക്ക് 'വിസിലടിക്കുന്നതുപോലുള്ള ചുമ' ബാധിച്ചു.

 • Share this:
  പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ രണ്ട് കിലോഗ്രാം ഭാരമുള്ള ഒരു ഹെയര്‍ബോള്‍ (തലമുടി കട്ടപിടിച്ച് പന്തായത് ) പുറത്തെടുത്തു. ലക്നൗവിലെ ബല്‍റാംപൂര്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് വ്യാഴാഴ്ച ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

  ബല്‍റാംപൂര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി വയറുവേദനയും ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായിട്ടാണ് ആശുപത്രിയെ സമീപിച്ചത്. അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ എന്നിവ ഉപയോഗിച്ചുള്ള പ്രാഥമിക നിര്‍ണയത്തില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ എന്താണെന്നറിയാത്ത ഒരു മുഴ ഉള്ളതായി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ''സംശയനിവാരണത്തിനായി ഞാന്‍ ഒരു എന്‍ഡോസ്‌കോപ്പി നടത്തിനോക്കിയപ്പോഴാണ് ഹെയര്‍ബോള്‍ കണ്ടെത്തിയത്,'' ശസ്ത്രക്രിയാ സംഘത്തെ നയിച്ച ഡോ.എസ്.ആര്‍. സമദ്ദര്‍ പറഞ്ഞു.

  ചോദ്യംചെയ്യലില്‍ രോഗി അവളുടെ മുടി വലിച്ചു പറിക്കുന്ന കാര്യം ആദ്യം നിഷേധിക്കുകയുണ്ടായി. പക്ഷേ വാസ്തവത്തില്‍ അവളത് കഴിക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ഒരു വ്യക്തിയിലാണ് ഇത്തരത്തിലുള്ള അപൂര്‍വ അവസ്ഥ ഉണ്ടാകുന്നത്. ഒരുപാട് നേരത്തെ ഒളിച്ചു കളിക്കുശേഷം താന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മുടി കഴിക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നുണ്ടെന്ന് രോഗി ഒടുവില്‍ സമ്മതിച്ചു.

  ട്രൈക്കോബെസോവാര്‍ എന്ന ഈ അപൂര്‍വ അസ്വാസ്ഥ്യം ഉണ്ടാകുന്ന മാനസിക അസ്വാസ്ഥ്യമുള്ള ഒരു വ്യക്തി തന്റെ സ്വന്തം തലമുടി വലിച്ചു പറിച്ചെടുക്കുകയും അത് കഴിക്കുന്നതിലും ആസ്വാദ്യത കണ്ടെത്തുമ്പോള്‍ അത് വയറ്റില്‍ ഒരു പന്തുപോലെ അടിഞ്ഞുകൂടി ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറുന്നു.

  രണ്ട് കിലോഗ്രാം ഭാരവും 20 × 15 സെന്റിമീറ്റര്‍ വ്യാസവുമുള്ള മുടിയുടെ ഈ പന്ത് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നര മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയ ആവശ്യമായി വന്നു. 'ഈ രോഗിക്ക് കൗണ്‍സിലിംഗ് ആവശ്യമാണ്, അതിനാല്‍ ഞങ്ങള്‍ അവള്‍ക്ക് മാനസികരോഗ ചികില്‍സാ സഹായത്തിനു വേണ്ട ഉപദേശം നല്‍കി. അവള്‍ക്ക് കുറഞ്ഞത് 10 ദിവസത്തെ വിശ്രമവും അഞ്ച് ദിവസത്തെ ആശുപത്രി നിരീക്ഷണവും ആവശ്യമാണ്,'' ഡോക്ടര്‍ സമദ്ദര്‍ കൂട്ടിച്ചേര്‍ത്തു.

  ഇത്തരത്തില്‍ സമാനമായ, മറ്റൊരു വിചിത്രമായ  കേസില്‍, 4 വയസുള്ള ഒരു ഇന്ത്യന്‍ കുട്ടിക്ക് 'വിസിലടിക്കുന്നതുപോലുള്ള ചുമ' ബാധിച്ചു. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 'ഇടവിട്ടുള്ള വിസിലടിക്കുന്നതുപോലുള്ള' ചുമ രണ്ട് ദിവസം തുടര്‍ച്ചയായി ഉണ്ടായതിനെത്തുടര്‍ന്ന് ആണ്‍കുട്ടിയെ ഓട്ടോറൈനോളറിംഗോളജി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിലേക്ക് കൊണ്ടുവന്നു.

  'രോഗിക്ക് അപ്പര്‍ ശ്വാസകോശ നാളിയില്‍ വൈറല്‍ അണുബാധയുടെ ഹിസ്റ്ററിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല, ഇതൊഴിച്ച് അവന്‍ വളരെ ആരോഗ്യവാനായി ആണ് കാണപ്പെട്ടത്. 'തുടര്‍ന്ന് കുട്ടിയുടെ നെഞ്ചിന്റെ ഒരു എക്‌സറെ എടുക്കുകയുണ്ടായി. അതില്‍ അവന്റെ ഇടത്തേ ശ്വാസകോശം എപ്രകാരമാണ് വളരെ നന്നായി വീര്‍ത്തുവരുന്നതെന്നും അല്ലെങ്കില്‍ ഒരു ബലൂണ്‍ പോലെ വലുതാകുന്നതെന്നും വെളിപ്പെടുകയുണ്ടായി. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ഒരു ബ്രോങ്കോസ്‌കോപ്പി നടത്തിനോക്കി. ഉടന്‍ തന്നെ അവര്‍ ഈ വിചിത്രമായ ചുമ ഉണ്ടാകുന്നതിനുള്ള കാരണവും കണ്ടെത്തി. ഒരു വിസില്‍ ആയിരുന്നു ഇതിനു കാരണമായത്. തുടര്‍ന്ന് അവര്‍ ആ ബാലന്റെ ശ്വാസകോശത്തില്‍ നിന്നും ആ വിസില്‍ വീണ്ടെടുക്കുകയും ചെയ്തു.

  ചുമ ഉണ്ടാകുന്നതിനുമുമ്പ് അവന്‍ ഒരു വിസില്‍ മുഴക്കി കളിച്ചിരുന്നതായി മാതാപിതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ആ കുട്ടി അബദ്ധവശാല്‍ അത് വിഴുങ്ങുകയും അത് അവന്റെ ശ്വാസകോശത്തില്‍ കുടുങ്ങുകയും ചെയ്തു. ഒരു വര്‍ഷം നീണ്ടുനിന്ന ഫോളോ അപ്പ് സന്ദര്‍ശനത്തില്‍ കുട്ടി വളരെ ആരോഗ്യവാനായി കാണപ്പെടുകയും സുഖം പ്രാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
  Published by:Jayashankar AV
  First published: