ശ്രീക്കുട്ടൻ ഹീറോയാടാ.. ഹീറോ; രണ്ടുമാസം മുൻപ് കിണറിൽ നിന്ന് പുറത്തെത്തിച്ചത് രാജവെമ്പാലയെ

ഇപ്പോൾ പെരുമ്പാമ്പിനെ... മാസങ്ങൾക്ക് മുൻപ് രാജവെമ്പാലയെ... ശ്രീക്കുട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

News18 Malayalam | news18-malayalam
Updated: December 11, 2019, 7:34 PM IST
  • Share this:
കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസികമായി പിടികൂടിയ വനംവകുപ്പ് ജീവനക്കാരൻ ശ്രീക്കുട്ടൻ സോഷ്യൽമീഡിയയിൽ താരമായിക്കഴിഞ്ഞു. കിണറ്റിൽ അകപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടിവിടാതെ വീണ്ടും കയറിൽ കരക്ക് കയറുകയായിരുന്നു തൃശ്ശൂർ പട്ടിക്കാട് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ പേരാമംഗലം സ്വദേശി ശ്രീക്കുട്ടൻ. ശ്രീക്കുട്ടൻ പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മൂന്ന് മാസങ്ങൾക്ക് മുമ്പ് മാന്ദാമംഗലം മരോട്ടിച്ചാലിൽ നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാലയേയും ശ്രീക്കുട്ടൻ പിടികൂടിയിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടതും ശ്രീക്കുട്ടനെ വിവരം അറിയിച്ചതും. ഒരു കൈയിൽ രാജവെമ്പാലയും മറുകയ്യിൽ കയറും പിടിച്ച് കിണറ്റിൽ നിന്ന് അതിസാഹസികമായാണ് ശ്രീക്കുട്ടൻ കയറിയത്. ഒന്നര വർഷം മുമ്പാണ് വനം വകുപ്പിലെ റസ്ക്യൂ വാച്ചറായ ശ്രീക്കുട്ടൻ പാമ്പുപിടിക്കാൻ തുടങ്ങുന്നത്.
First published: December 11, 2019, 7:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading