ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ റോഡ് അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് യാത്രികരായ രണ്ടു പേർ ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്ന് തെറിച്ചു വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രാജ്‌കോട്ടിൽ ഒരു പോലീസ് സ്റ്റേഷന്റെ അരികിലായാണ് സംഭവം നടന്നത്.
കാർ ഒരു വളവു തിരിയാൻ ശ്രമിക്കുമ്പോഴാണ് വേഗത്തിൽ ഓടിച്ചു വന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചത്. ഇസ്കോൺ ക്ഷേത്രത്തിനു സമീപത്തു നിന്നും വരികയായിരുന്ന ബൈക്കാണ് ഇടിച്ചു തെറിച്ചത്.
അപകടം കണ്ടയുടനെ നാട്ടുകാർ ഓടിക്കൂടുകയും പോലീസിനെയും 108 ആംബുലന്സിനെയും വിവരം അറിയിക്കുകയും ചെയ്തു. ഇരു കൂട്ടരും അധികം വൈകാതെ തന്നെ സ്ഥലത്തെത്തി. അപകടം പറ്റിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദർശൻ മക്വാനാ എന്നയാളും സുഹൃത്തുമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇരുവരെയും രാജ്കോട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ദർശന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സുഹൃത്തിന്റെ കാലുകൾക്ക് ഒട്ടേറെ ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. (വീഡിയോ ദൃശ്യം ചുവടെ)
રાજકોટમાં બાઈક અને કાર વચ્ચે ભયંકર અકસ્માત CCTVમાં થયો કેદ #Rajkot #Accident #Car #cctv pic.twitter.com/iJcC1VKNTQ
— News18Gujarati (@News18Guj) March 11, 2021
ത്രികോണഭാഗ് എന്ന സ്ഥലത്തിനടുത്താണ് ഈ അപകടം. കഴിഞ്ഞ ദിവസം ഒരു ടെമ്പോ വാഹനം ഉൾപ്പെട്ട അപകടത്തിൽ യുവതി മരിച്ചത് ഇതേസ്ഥലത്താണ്.
അപകടത്തിൽ പരിക്കേറ്റ യുവതിയുടെ തലയിൽ 52 സ്റ്റിച്ച്
ഓട്ടോ ഡ്രൈവർ പറന്ന് വന്ന് ഇടിച്ചിട്ട യുവതിയുടെ തലയിൽ 52 സ്റ്റിച്ച് ഇടേണ്ടി വന്ന വാർത്ത വൈറലായിരുന്നു. സംഭവം നടക്കുന്നത് ബംഗളുരു ടി.സി. പാല്യ റോഡിലാണ്. റെഡ് ലൈൻ ലംഘനം കണ്ടെത്താൻ വച്ചിരിക്കുന്ന ക്യാമറയുടെ കേബിളാണ് കഥയിലെ വില്ലൻ.
നിലത്തു വീണു കിടന്ന കേബിൾ ഓട്ടോ ചക്രങ്ങളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത് വിടുവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്. കേബിൾ മാറ്റുന്നതിനിടെ വണ്ടിയുടെ ചക്രങ്ങൾ കേബിളിന് മുകളിലൂടെ നീങ്ങി ഡ്രൈവർ ശക്തിയായി വായുവിലൂടെ പറന്ന് പൊന്തുകയായിരുന്നു.
കേബിളിൽ പൊന്തിയ ഡ്രൈവർ അതുവഴി നടന്ന് പോവുകയായിരുന്ന സുനിത എന്ന യുവതിയെ ഇടിച്ചിട്ടുകൊണ്ടു കുതിച്ചു. ലോക്ക്ഡൗണിനിടെ 2020 ജൂലൈ 16ന് നടന്ന സംഭവത്തിൽ നിലത്തു വീണ സുനിതയുടെ തലയിലൂടെ ചോരയൊലിച്ചു. തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന സുനിതയുടെ ഭർത്താവ് കൃഷ്ണമൂർത്തി സുനിതയെ ആശുപത്രിയിലെത്തിച്ചു.
Summary: Two men riding on a bike were blown up in the air after an accident occured in Rajkot. The two have been identified and CCTV visuals of the incident had gone viral all over social media. The rider sustained grave injuries whereas the pillion-rider had several fractures in his leg
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident CCTV, Cctv, Cctv visual, Road accidents