നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് ബാധിച്ച സുമാത്രൻ കടുവകൾ രോഗമുക്തി നേടി; രോഗം ബാധിച്ചത് എങ്ങനെയെന്ന് അന്വേഷണം

  കോവിഡ് ബാധിച്ച സുമാത്രൻ കടുവകൾ രോഗമുക്തി നേടി; രോഗം ബാധിച്ചത് എങ്ങനെയെന്ന് അന്വേഷണം

  ടിനോ എന്ന് പേരുള്ള ഒമ്പത് വയസുള്ള കടുവയ്ക്കും ഹാരി എന്ന് പേരുള്ള 12 വയസുള്ള കടുവയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

  10-12 ദിവസങ്ങളായി ചികിത്സയില്‍ തുടരുന്ന കടുവകളില്‍ രോഗമുക്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി ജക്കാര്‍ത്തയിലെ പാര്‍ക്‌സ് ആന്‍ഡ് സിറ്റി ഫോറസ്റ്റ് ഓഫീസ് മേധാവിയായ സൂസി മാര്‍സിറ്റാവറ്റി അറിയിച്ചു.

  10-12 ദിവസങ്ങളായി ചികിത്സയില്‍ തുടരുന്ന കടുവകളില്‍ രോഗമുക്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി ജക്കാര്‍ത്തയിലെ പാര്‍ക്‌സ് ആന്‍ഡ് സിറ്റി ഫോറസ്റ്റ് ഓഫീസ് മേധാവിയായ സൂസി മാര്‍സിറ്റാവറ്റി അറിയിച്ചു.

  • Share this:
   ജൂലൈ മധ്യത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച ഇന്തോനേഷ്യന്‍ മൃഗശാലയിലെ രണ്ട് സുമാത്രന്‍ കടുവകള്‍ രോഗമുക്തി നേടിയതായി ജക്കാര്‍ത്ത ഗവണ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കടുവകള്‍ക്ക് രോഗബാധ ഉണ്ടായത് എങ്ങനെയാണെന്നത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

   ടിനോ എന്ന് പേരുള്ള ഒമ്പത് വയസുള്ള കടുവയ്ക്കും ഹാരി എന്ന് പേരുള്ള 12 വയസുള്ള കടുവയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇരു കടുവകളെയും ഫ്‌ളൂവിന്റേതിന് സമാനമായ രോഗലക്ഷണങ്ങളും ശ്വാസതടസവും വിശപ്പില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. 10-12 ദിവസങ്ങളായി ചികിത്സയില്‍ തുടരുന്ന കടുവകളില്‍ രോഗമുക്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി ജക്കാര്‍ത്തയിലെ പാര്‍ക്‌സ് ആന്‍ഡ് സിറ്റി ഫോറസ്റ്റ് ഓഫീസ് മേധാവിയായ സൂസി മാര്‍സിറ്റാവറ്റി അറിയിച്ചു.

   'കടുവകളുടെ വിശപ്പില്ലായ്മ പൂര്‍ണമായും മാറിയെന്നും അവര്‍ വീണ്ടും സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയെന്നും സൂസി പറഞ്ഞു. എങ്കിലും രണ്ടു കടുവകളും ഇപ്പോഴും സൂക്ഷ്മ നിരീക്ഷണത്തില്‍ തന്നെയാണ്. കടുവകള്‍ക്ക് കോവിഡ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ എന്നും സൂസി പറഞ്ഞു. 'മൃഗങ്ങളില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയ സമയമായപ്പോഴേക്കും പൊതുവായ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റാഗുനാന്‍ മൃഗശാല അടച്ചിരുന്നു', ജക്കാര്‍ത്ത മൃഗശാലയെ സൂചിപ്പിച്ചുകൊണ്ട് സൂസി പറഞ്ഞു.

   മൃഗങ്ങളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച സമയത്ത് മൃഗശാലയിലെ പരിപാലകര്‍ക്കോ മറ്റു തൊഴിലാളികള്‍ക്കോ ഒന്നും കോവിഡ് ബാധ ഉണ്ടായിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണപൂര്‍വ ഏഷ്യയില്‍ കോവിഡ് രോഗബാധ അനിയന്ത്രിതമാം വിധം ബാധിച്ച രാജ്യമാണ് ഇന്തോനേഷ്യ. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇവിടെ ആകെ 34 ലക്ഷം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 94,000 കോവിഡ് രോഗികളാണ് ഇന്തോനേഷ്യയില്‍ മരണമടഞ്ഞത്.

   ഇതിനിടയില്‍ മൃഗങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വന്നിരുന്നു. പരീക്ഷണാത്മക വാക്‌സിന്‍ ഉപയോഗിച്ച് മൃഗങ്ങളെ സംരക്ഷിക്കാനുള്ള ദേശീയ ശ്രമത്തിന്റെ ഭാഗമായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഒരു മൃഗശാലയാണ് കൊറോണ വൈറസിനെതിരെ കടുവകള്‍ക്കും കരടികള്‍ക്കും വാക്‌സിന്‍ നല്‍കിയത്. സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

   ന്യൂജേഴ്സിയിലെ വെറ്റിനറി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൂയിറ്റിസാണ് മൃഗങ്ങള്‍ക്കായുള്ള ഡോസുകള്‍ വികസിപ്പിച്ചെടുത്തത്. മൃഗങ്ങളെ വൈറസ് ബാധിച്ചിട്ടില്ലെന്നും എന്നാല്‍ അവ ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മൃഗശാലയിലെ വെറ്റിനറി സര്‍വീസസ് വൈസ് പ്രസിഡന്റ് അലക്‌സ് ഹെര്‍മന്‍ പറഞ്ഞു. കടുവകള്‍, കരടികള്‍, സിംഹങ്ങള്‍ എന്നിവയ്ക്കാണ് രണ്ട് ഡോസുകളില്‍ ആദ്യ ഡോസ് നല്‍കിയത്. സാമൂഹ്യ അകലം പാലിക്കാന്‍ മൃഗശാല അധികൃതര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
   Published by:Karthika M
   First published:
   )}