നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്റ്റെപ്പ് ഇറങ്ങുന്നതിനിടയിൽ ബാൽക്കണി തകർന്ന് വീണു; യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  സ്റ്റെപ്പ് ഇറങ്ങുന്നതിനിടയിൽ ബാൽക്കണി തകർന്ന് വീണു; യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  രണ്ട് സ്ത്രീകൾ കെട്ടിടത്തിന് മുന്നിലെ പടികളിലൂടെ മുകളിലേക്ക് നടക്കുന്നത് ഫൂട്ടേജിൽ കാണാം

  Screengrab youtube

  Screengrab youtube

  • Share this:
   റഷ്യയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ബാൽക്കണിയുടെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്ന് രണ്ട് യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇസെവ്സ്ക് നഗരത്തിൽ നടന്ന ഈ സംഭവം സിസിടിവി ദൃശ്യത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. രണ്ട് സ്ത്രീകൾ കെട്ടിടത്തിന് മുന്നിലെ പടികളിലൂടെ മുകളിലേക്ക് നടക്കുന്നത് ഫൂട്ടേജിൽ കാണാം. ഇതിനിടെ ഉയരമുള്ള കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് ബാൽക്കണിയുടെ ഭാഗങ്ങൾ തകർന്ന് താഴേയ്ക്ക് വീണു. യുവതികൾ ഒരു സ്റ്റെപ് കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ അപകടത്തിൽ പെടുമായിരുന്നു. ഇരുവരും മനസ്സാന്നിധ്യം കൈവിടാതെ ഓടി രക്ഷപ്പെട്ടു.

   പടിക്കെട്ടിലൂടെ ഓടി ഇറങ്ങുമ്പോൾ ഒരു വലിയ സ്ലാബിന്റെ ഭാഗം കാലിൽ തട്ടിയതിനെ തുടർന്ന് ഒരാളുടെ കണങ്കാലിന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ബാൽക്കണി ക്ലാഡിംഗ് അപ്പാർട്ട്മെന്റിന്റെ ഉടമയുടെ ഉടമസ്ഥതതയിൽ ഉള്ളതായതിനാൽ സംഭവത്തിന് മാനേജ്‌മെന്റ് കമ്പനിയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് അസോസിയേഷൻ ഓഫ് കൗൺസിൽ ഓഫ് ഹൗസ് ഓഫ് ഉഡ്മൂർത്തിയ ചെയർമാൻ അലക്സാണ്ടർ എവ്സീവ് പറഞ്ഞു. ഏപ്രിൽ 23 നാണ് ഈ സംഭവം നടക്കുന്നത്.

   വ്‌ളാഡിവോസ്റ്റോക്കിൽ സമാനമായ ഒരു അപകടം ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. ഒരാൾ തന്റെ കാറിന്റെ വിൻഡ്‌സ്ക്രീനിൽ നിന്ന് ഐസ് നീക്കം ചെയ്യുന്നതിനിടെ 100 അടി ഉയരത്തിൽ നിന്ന് കോൺക്രീറ്റ് സ്ലാബ് സമീപത്ത് വന്ന് പതിക്കുകയായിരുന്നു. 2017 ൽ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സമാനമായ ഒരു അപകടത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു.

   You may also like:കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ

   സമാനമായ വീഡിയോ അടുത്തിടെ വൈറലായിരുന്നു. റഷ്യയിൽ മഞ്ഞു വീഴ്ച്ചയിൽ ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് ദമ്പതികൾക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വലിയ മഞ്ഞുകട്ട വീഴുകയായിരുന്നു. ഇതിന് സെക്കന്റുകൾക്ക് മുമ്പാണ് ദമ്പതികൾ കാറിനുള്ളിൽ പ്രവേശിക്കുന്നത്. കാറിന് സമീപം എത്തിയത് അൽപ്പം കൂടി നേരത്തേ ആയിരുന്നെങ്കിൽ സംഭവിക്കുക വലിയ അപടകമായിരുന്നേനെ.

   You may also like:തോറ്റാലും ജയിച്ചാലും പ്രശ്നമില്ല, മക്ഡൊണാൾഡ്സിന്റെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവ‌‍‍‍ർക്ക് 50 ഡോളർ ഉറപ്പ്

   മഞ്ഞു കട്ട വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറി. കാറിനുള്ളിൽ ഭാര്യ നേരത്തേ കയറിയിരുന്നു. ഭർത്താവ് നടന്നുവന്ന് ഡോർ തുറന്ന് അകത്ത് കയറിയതും ഒരു വലിയ മഞ്ഞുകട്ട കാറിന് മുകളിൽ പതിച്ചു. നടക്കുത്തത്തതോടെ ദമ്പതികൾ കാറിന് പുറത്തിറങ്ങി ഓടുന്നതും വീഡിയോയിൽ കാണാം. കാറിൽ കയറി റിവേഴ്സ് എടുക്കുന്നതിനിടയിലാണ് മഞ്ഞുകട്ട വീണത്. ഇതോടെ ഡോർ തുറന്ന് ഓടുകയായിരുന്നു. രണ്ടുപേരും പുറത്തിറങ്ങിയതിനു ശേഷം കാർ പുറകോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ മർമൻസ്ക് മേഖലയിലാണ് സംഭവം നടന്നത്.
   Published by:Naseeba TC
   First published:
   )}