• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോക്ക്ഡൗണിനിടെ തെരുവ് നായ്ക്കൾക്കും ഭക്ഷണം; സഹജീവികളോട് കരുതലുമായി രണ്ട് കശ്മീരി പെൺകുട്ടികൾ

ലോക്ക്ഡൗണിനിടെ തെരുവ് നായ്ക്കൾക്കും ഭക്ഷണം; സഹജീവികളോട് കരുതലുമായി രണ്ട് കശ്മീരി പെൺകുട്ടികൾ

പെഡിഗ്രി, റൊട്ടി, ചോറ്, പാല്, തൈര് എന്നിവയടങ്ങിയ ഭക്ഷണം ദിവസേന രണ്ടു നേരം വീതമാണ് ഇവർ നൽകുന്നത്. പരിക്കേറ്റ തെരുവു നായ്ക്കൾക്ക് ചികിത്സ നൽകാനും ഇവർ മുന്നിലുണ്ട്.

സഹജീവികളോട് കരുതലുമായി രണ്ട് കശ്മീരി പെൺകുട്ടികൾ

സഹജീവികളോട് കരുതലുമായി രണ്ട് കശ്മീരി പെൺകുട്ടികൾ

 • Last Updated :
 • Share this:
  കോവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണും കടുത്ത നിയന്ത്രണങ്ങളും പല കുടുംബങ്ങളെയും പട്ടിണിയിലാക്കി. തൊഴിലുകളും മറ്റും നഷ്ടമായതോടെ അടിസ്ഥാന ആവശ്യമായ ആഹാരത്തിനു പോലും വഴിയില്ലാതെ അലയുകയാണ് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ. എന്നാൽ, കോവിഡ് രൂക്ഷമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മനുഷ്യർ മാത്രമല്ല നാൽക്കാലികളും ഭക്ഷണം കിട്ടാതെ പ്രയാസത്തിലാണ്. ഇതിനിടെ ഉത്തരേന്ത്യയിൽ കടുത്ത വേനലും വന്നതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം അനുഭവിക്കുകയാണ് തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള സഹജീവികൾ.

  മനുഷ്യരുടെ ആവാസവ്യവസ്ഥയോട് അനുബന്ധമായി ജീവിക്കുന്ന തെരുവു നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളും പക്ഷികളും ജനങ്ങൾ വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കളും മറ്റും തിന്നാണ് ജീവിക്കുന്നത്. കോവിഡ് കാരണം എല്ലാവരും വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയതും ഹോട്ടലുകളും ഭക്ഷണശാലകളും പൂട്ടിയതും തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ പട്ടിണി കിടന്ന് ചത്തു പോകുന്നതിന് കാരണമാകുന്നുണ്ട്.

  എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും സഹജീവികളെ സംരക്ഷിക്കാനായി നോക്കിയിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. നാഗ്പൂർ സ്വദേശിയായ രഞ്ജിത്ത് നാഥ് ദിവസേന 30 മുതൽ 40 കിലോഗ്രാം ബിരിയാണി 190 ഓളം തെരുവുനായ്കൾക്കാണ് നൽകുന്നത്. ഡൽഹിയിലുള്ള മറ്റൊരു പെൺകുട്ടി തണുപ്പുകാലത്ത് തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി പ്രത്യേക കേന്ദ്രം ഒരുക്കുകയും ചെയ്തിരുന്നു.

  കഥയും കവിതയും ചമയങ്ങളുമില്ല; കന്നി ബജറ്റിൽ 61 മിനിറ്റിൽ കാര്യം പറഞ്ഞ് മന്ത്രി ബാലഗോപാൽ

  ഇത്തരത്തിൽ തെരുവ് നായ്ക്കളെ സംരക്ഷിച്ച് ശ്രദ്ധേയരാവുകയാണ് ജമ്മു കശ്മീരിൽ നിന്നുള്ള രണ്ടു പെൺകുട്ടികൾ. കോവിഡ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഒരു വർഷമായി തെരുവുനായ്ക്കളെ ഭക്ഷണം നൽകി സഹജീവികൾക്ക് തങ്ങളുടെ സ്നേഹം പകർന്നു നൽകുകയാണ് ഉധംപൂർ സ്വദേശികളായ നേഹ ശർമ്മയും പ്രണവി സിംഗും. എല്ലാ ദിവസവും തങ്ങളുടെ പ്രദേശത്തുള്ള 20 മുതൽ 25 തെരുവു നായ്ക്കൾക്കാണ് ഇവർ ഭക്ഷണം നൽകുന്നത്.

  പെഡിഗ്രി, റൊട്ടി, ചോറ്, പാല്, തൈര് എന്നിവയടങ്ങിയ ഭക്ഷണം ദിവസേന രണ്ടു നേരം വീതമാണ് ഇവർ നൽകുന്നത്. പരിക്കേറ്റ തെരുവു നായ്ക്കൾക്ക് ചികിത്സ നൽകാനും ഇവർ മുന്നിലുണ്ട്.

  SHOCKING | കോവിഡ് ഐസൊലേഷൻ കേന്ദ്രത്തിൽ കക്കൂസ് വൃത്തിയാക്കാൻ എട്ട് വയസ്സുകാരനെ നിർബന്ധിച്ചു

  തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തങ്ങളുടെ ചുമതലയായാണ് കാണുന്നതെന്ന് നേഹയും പ്രണവിയും വാർത്താ ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ വീട്ടിൽ നിന്നും ഓരോ റൊട്ടി വീതം നൽകിയാൽ ഈ തെരുവ് നായ്ക്കൾ പട്ടിണി കിടക്കില്ല. തെരുവു നായ്ക്കളെ അടിച്ചോടിക്കുന്നതിന് പകരം അവയ്ക്ക് ഭക്ഷണം നൽകണമെന്നും ഇവർ പറയുന്നു.

  2012ലെ ലൈവ്സ്റ്റോക്ക് സെൻസസ് വിവരങ്ങളനുസരിച്ച് രാജ്യത്ത് 1.713 മൂന്ന് കോടി തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. 2021 ആകുമ്പോൾ ഇതിന്റെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ടാവും. നിലവിലെ സാഹചര്യത്തിൽ തെരുവിലെ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാനും ഭക്ഷണം നൽകാനും നടപടി സ്വീകരിക്കണമെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ എല്ലാ മുനിസിപ്പാലിറ്റികൾക്കും നിർദേശം നൽകിയിരുന്നു. മൃഗങ്ങൾ പട്ടിണി കിടന്ന് വഴിയരികിലും മറ്റും ചാവുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. ഇത്തരം സൗഹചര്യം ഒഴിവാക്കണമെന്നും അനിമൽ വെൽഫെയർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

  Keywords: Stray dogs, Food, Lockdown, Covid, Kashmir, തെരുവ് നായ്ക്കൾ, ഭക്ഷണം, ലോക്ഡൗൺ, കോവിഡ്, കശ്മീർ
  Published by:Joys Joy
  First published: