HOME » NEWS » Buzz » UBER DRIVER WITH NEWLY SHAVED HEAD LOSES JOB AS FACIAL RECOGNITION FAILS FIRM DIFFERS 1 AA

ജോലിയില്‍ അഭിവൃദ്ധിയുണ്ടാകാ൯ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്ത യൂബർ ഡ്രൈവർ തിരിച്ചു വന്നപ്പോൾ പണി പോയി; കാരണം ഇതാണ്

കൂടുതൽ തവണ ലോഗിൻ ചെയ്യാൻ ശ്രമിച്ചെന്ന് കാണിച്ച് ലോഗിൻ ചെയ്യുന്നത് സോഫ്റ്റ് വെയർ വിലക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: April 2, 2021, 3:48 PM IST
ജോലിയില്‍ അഭിവൃദ്ധിയുണ്ടാകാ൯ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്ത യൂബർ ഡ്രൈവർ തിരിച്ചു വന്നപ്പോൾ പണി പോയി; കാരണം ഇതാണ്
Srikanth's 'before and after' photos. (Twitter)
  • Share this:
ജീവിതത്തിൽ കൂടുതൽ അഭിവൃദ്ധിയും സന്തോഷവുമുണ്ടാകാനാണ് ഹൈദരാബാദിലെ ശ്രീകാന്ത് എന്ന യൂബർ ഡ്രൈവർ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ ദർശനം നടത്തുകയും വഴിപാടായി തല മുണ്ഡനം ചെയ്യുകയും ചെയ്തത്. പക്ഷേ തീർത്തും അപ്രതീക്ഷിതമായ മറ്റൊരു പ്രശ്നത്തിലേക്കാണ് ഇത് കൊണ്ടെത്തിച്ചത്. യൂബർ ഡ്രൈവർമാർക്കുള്ള ഇന്റേണൽ പോർട്ടറിൽ ഫേഷ്യൽ റക്കഗണൈസേഷൻ വഴിയാണ് ലോഗിൻ ചെയ്യേണ്ടത്. എന്നാൽ തല മൊട്ടയടിച്ചത് കാരണം സോഫറ്റ് വെയറിൻ ശ്രീകാന്തിന്റെ മുഖം തിരിച്ചറിയാനാകാതെ വന്നു. വിവിധ കോണുകളിൽ നിന്നുള്ള സെൽഫികളുപയോഗിച്ച് നാല് തവണ ലോഗിൻ ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ലെന്ന് മാത്രമല്ല കൂടുതൽ തവണ ലോഗിൻ ചെയ്യാൻ ശ്രമിച്ചെന്ന് കാണിച്ച് ലോഗിൻ ചെയ്യുന്നത് സോഫ്റ്റ് വെയർ വിലക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസമായി ശ്രീകാന്ത് തൊഴിൽ രഹിതനാണ്. ആവശ്യമായ രേഖകളും മുമ്പത്തെയും ഇപ്പോഴത്തെയും ഫോട്ടോയും സഹിതം യൂബറിൽ പരാതി നൽകിയിട്ടും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ശ്രീകാന്ത് പറയുന്നു.‌

Also Read 'ഇവിടെ വച്ച് നിന്‍റെ കൈയ്യൊടിഞ്ഞത് ഓർമ്മയുണ്ടോ?' ധനജ്ഞയ്ക്കെതിരെ ഹോൾഡറിന്റെ സ്ലെഡ്ജിങ്

യൂബർ ഓഫീസിൽ ഞാൻ നിരവധി തവണ പോയി, എന്നാൽ കൃത്യമായ കാരണം പറയാതെ തന്നെ ഡ്രൈവറായി തിരിച്ചെടുക്കുന്നത് നിരാകരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി ഇതിനായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായില്ല. ദിവസേനയുള്ള സ്വന്തം ചെലവുകൾ പോലും കണ്ടെത്താൻ ഞാൻ ബുദ്ധിമുട്ടുകയാണ്. കുടുംബം മുഴുവൻ എന്നെയാണ് ആശ്രയിക്കുന്നത്- ശ്രീകാന്ത് പറഞ്ഞു. 2019 മുതൽ യൂബറിന്റെ ഭാഗമായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് 4.67 റേറ്റിംഗ് ഉണ്ട്. ഇതുവരെ 1428 ട്രിപ്പുകളാണ് യൂബറിനായി ശ്രീകാന്ത് എടുത്തിട്ടുള്ളത്.

Also Read 'മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ'; മറുപടിയുമായി നടനും സ്ഥാനാർഥിയുമായ കൃഷ്ണകുമാർ

ഇന്ത്യയിലെ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർമാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി ഷെയ്കക് സലാഹുദ്ദീനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറം ലോകത്ത് എത്തിച്ചത്. ശ്രീകാന്തിന്റെ പഴയതും പുതിയതുമായ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടായിരുന്നു സലാഹുദ്ദീന്റെ ട്വീറ്റ്. കൃത്യമായി പരാതി പരിഹാര കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ഇത്തരം പ്രശ്നത്തിൽപെട്ട് ജീവിതമാർഗം മുട്ടിയ ധാരാളം ഡ്രൈവർമാർ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

വിവധ തരത്തിലുടെ സാങ്കേതിക പ്രശ്നങ്ങളുടെ ബുദ്ധിമുട്ട് എപ്പോഴും സഹിക്കേണ്ടി വരുന്നത് ഡ്രൈവർമാരാണ്. ദിവസേനയുള്ള അവരുടെ വരുമാനത്തെ ഇത് ബാധിക്കുന്നു. ടെക്നോളജിയിലെ പ്രശ്നങ്ങൾ കാരണം ഡ്രൈവർമാക്കുണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ ഇത്തരം ബിസിനസ് സ്ഥാപനങ്ങളെ നിർബന്ധിതമാക്കുന്ന സംവിധാനം കൊണ്ടു വരേണ്ടതുണ്ട്, തെലങ്കാന കാർ ഡ്രൈവേഴ്സ് അസോസിയേഷനുവേണ്ടി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ സലാഹുദ്ദീൻ പറഞ്ഞു.

Also Read 'ചെന്നിത്തല പറഞ്ഞത് വിഡ്ഡിത്തം'; അദാനിയുമായി ഒരു കരാറുമില്ലെന്ന് മന്ത്രി എംഎം മണി

എന്നാൽ ആരോപണങ്ങളെ നിഷേധിച്ച് യൂബർ രംഗത്ത് എത്തി. ലോഗിൻ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ തന്നെ യൂബർ പാർട്നർ സേവ കേന്ദ്രയിൽ എത്തി കാര്യം ബോധിപ്പിച്ചിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കുന്ന മാർഗ നിർദേശങ്ങൾ കാരണമാണ് നിരന്തരമായി ലോഗിൻ ചെയ്യാൻ ശ്രമിച്ചതിലൂടെ ആപ്പിലേക്കുള്ള പ്രവേശനം റദ്ദാകാൻ കാരണമായത്. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു, യൂബർ വ്യക്തമാക്കി.

മനുഷ്യരിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങൾ സാധാരണ ഗതിയിൽ ഫേഷ്യൽ റക്കഗണൈസേഷൻ സംവിധാനത്തെ ബാധിക്കാറില്ല. എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം ലോഗിൻ ചെയ്യാൻ സാധിച്ചില്ല എങ്കിൽ യൂബർ പാർട്നർ സേവ കേന്ദ്രം സന്ദർശിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണെന്നും യൂബർ വിശദീകരിച്ചു.
Published by: Aneesh Anirudhan
First published: April 2, 2021, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories