• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസ് സ്‌റ്റേഷനു മുകളില്‍ കമിതാക്കളുടെ സ്‌നേഹ പ്രകടനം; വീഡിയോ വൈറല്‍

news18
Updated: April 2, 2018, 10:33 PM IST
പൊലീസ് സ്‌റ്റേഷനു മുകളില്‍ കമിതാക്കളുടെ സ്‌നേഹ പ്രകടനം; വീഡിയോ വൈറല്‍
news18
Updated: April 2, 2018, 10:33 PM IST
ഉദയ്പൂര്‍: സ്‌നേഹപ്രകടനം നടത്താന്‍ വിദേശികളായ കമിതാക്കള്‍ തെരഞ്ഞെടുത്തത് പൊലീസ് സ്റ്റേഷന്‍. ഉദയ്പൂരിലെ ഘാണ്ടഗാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷന്റെ ടെറസിനു മുകളില്‍ വിദേശികളായ കമിതാക്കള്‍ സ്‌നേഹപ്രകടനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസുകാര്‍ പുലിവാലു പിടിച്ചത്.

സ്റ്റേഷന്റെ ടെറസിനു മുകളില്‍ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്റ്റേഷന് എതിര്‍വശത്തു നിന്നുള്ള കെട്ടിടത്തില്‍ നിന്ന ആരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് പിന്നീട് വൈറലാകുകയായിരുന്നു. അതേസനമയം കമിതാക്കള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ എങ്ങനെ സ്റ്റേഷന് മുകളിലെ ടെറസിലെത്തി എന്നതും ദുരൂഹമാണ്. സ്റ്റേഷന് അകത്തുകൂടി മാത്രമേ ടെറസിലേക്ക് കയറാനാകൂ.

അതേസമയം ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നുമാണ് കൂടുതല്‍ പരിശോധന നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.
First published: April 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍