അത് വിദേശിയുടെ ബൊഹോ ഡ്രസ്സ് അല്ല; പാന്റില്ലാത്ത നമ്മുടെ സ്വന്തം കുർത്തയാണ്

UK Clothing Brand Trolled for Trying to Sell Indian-Style Kurta as 'Vintage Boho Dress' | ട്വിറ്റർ ഉപയോക്താവായ ദിയയാണ് ഈ വസ്ത്രങ്ങളുടെ സ്ക്രീന്ഷോട് സഹിതം പോസ്റ്റ് ചെയ്തത്

news18-malayalam
Updated: September 14, 2019, 3:47 PM IST
അത് വിദേശിയുടെ ബൊഹോ ഡ്രസ്സ് അല്ല; പാന്റില്ലാത്ത നമ്മുടെ സ്വന്തം കുർത്തയാണ്
UK Clothing Brand Trolled for Trying to Sell Indian-Style Kurta as 'Vintage Boho Dress' | ട്വിറ്റർ ഉപയോക്താവായ ദിയയാണ് ഈ വസ്ത്രങ്ങളുടെ സ്ക്രീന്ഷോട് സഹിതം പോസ്റ്റ് ചെയ്തത്
  • Share this:
പഴയകാല ബൊഹോ വസ്ത്രം എന്ന പേരിൽ യു.കെ. വസ്ത്ര വിപണിയിൽ വിൽക്കാൻ ശ്രമിച്ച തുണിത്തരങ്ങൾക്ക് മേൽ ട്രോൾ മഴ. ഇന്ത്യയിൽ ധരിക്കുന്ന കുർത്തി അഥവാ കമീസിന്റെ തരത്തിലെ വസ്ത്രമാണ് ഫാഷൻ തുണിത്തരമെന്ന പേരിൽ വിൽക്കാൻ വച്ചിരുന്നത്. സ്ലിട്ടും, പ്രിന്റുമുള്ള കുർത്തി സൽവാർ ഇല്ലാതെ വിൽക്കാൻ വച്ചിരുന്നാൽ എങ്ങനെയോ അത് പോലെയായിരുന്നു ഈ വസ്ത്രവും.

ട്വിറ്റർ ഉപയോക്താവായ ദിയയാണ് ഈ വസ്ത്രങ്ങളുടെ സ്ക്രീന്ഷോട് സഹിതം പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് ഉടൻ തന്നെ വൈറൽ ആവുകയും ചെയ്‌തു. 20 മുതൽ 36 പൗണ്ട് വരെ (1775-3190 രൂപ) ഇതിന് വില വരും. ഇംഗ്ലണ്ടിലെ പർഫ്‌ളീറ്റ്‌ എന്ന സ്ഥലത്തുള്ള വെബ്‌സൈറ്റാണ് തുണിത്തരങ്ങൾ വിൽപ്പനക്കായി വച്ചത്. ചുരുക്കി പറഞ്ഞാൽ പാന്റില്ലാതെയുള്ള സാധാരണ കമീസ് ആണ് ഇത്.

ട്വീറ്റ് കണ്ടവരെല്ലാം തന്നെ പൊട്ടിച്ചിരിയാണ് മറുപടിയായി നൽകിയത്. പ്രതിഷേധത്തെ തുടർന്ന് ഇവ വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. എന്നാൽ ബൊഹോ എന്ന പേരിൽ ഒരു സപ്ലയർ നൽകിയ സെക്കന്റ് ഹാൻഡ് വസ്ത്രങ്ങളാണ് വിൽപ്പനക്കെത്തിച്ചതെന്നാണ് വെബ് ഉടമകളുടെ വിശദീകരണം. എല്ലാം ബൊഹോ വസ്ത്രങ്ങൾ അല്ല എന്ന് പിന്നീട് മനസ്സിലായെന്നും അവർ പറയുന്നു.

First published: September 14, 2019, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading