നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Fake Engagement | ആഡംബര ഹോട്ടലിൽ സ്പെഷ്യൽ മുറിയും ഡെസേർട്ടുകളും ലഭിക്കാൻ വ്യാജ വിവാഹനിശ്ചയം നടത്തി ദമ്പതികൾ

  Fake Engagement | ആഡംബര ഹോട്ടലിൽ സ്പെഷ്യൽ മുറിയും ഡെസേർട്ടുകളും ലഭിക്കാൻ വ്യാജ വിവാഹനിശ്ചയം നടത്തി ദമ്പതികൾ

  ലിവർപൂളിൽ താമസിക്കുന്ന ഹാരി കോളിൻസും റിയാൻ സ്മിത്തുമാണ് ലണ്ടനിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകളിലൊന്നായ ഹോട്ടൽ ഷാർഡിൽ എത്തിയത്.

  • Share this:
   യുകെയിലെ (UK) ഏറ്റവും ചെലവേറിയ ഹോട്ടലിൽ (Hotel) ആഢംബര മുറിയും സ്പെഷ്യൽ ഡെസേർട്ടുകളും ലഭിക്കാൻ ദമ്പതികൾ വ്യാജ വിവാഹ നിശ്ചയം (Engagement) നടത്തി. ഹാരി കോളിൻസും റിയാൻ സ്മിത്തുമാണ് ലണ്ടനിലെ (London) ഏറ്റവും ചെലവേറിയ ഹോട്ടലുകളിലൊന്നായ ഹോട്ടൽ ഷാർഡിൽ എത്തിയത്.

   ലിവർപൂളിൽ താമസിക്കുന്ന ഈ ദമ്പതികൾ ഹോട്ടലിലേക്ക് പോകുന്നതിന് മുമ്പ് തന്നെ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. തങ്ങളുടെ വിവാഹനിശ്ചയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും അവർ ചില ക്രമീകരണങ്ങൾ നടത്തിയിരുന്നു. വിവാഹനിശ്ചയമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ റിയാൻ അമ്മയുടെ വിവാഹ മോതിരം വിരലിൽ അണിഞ്ഞു. പിന്നീട് അവർ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

   ഹോട്ടൽ ഷാർഡിൽ ഒരു രാത്രി തങ്ങാൻ 8000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചെലവ്. ദമ്പതികളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി അറിഞ്ഞപ്പോൾ ഹോട്ടൽ ജീവനക്കാർ അവർക്ക് വേണ്ടി പ്രത്യേകം മുറികൾ സജ്ജീകരിക്കുകയും അഭിനന്ദനങ്ങൾ എഴുതിയ ഡെസേർട്ടുകൾ നൽകുകയും ചെയ്തു.

   അവർ മുറിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് അവർ പറഞ്ഞ കള്ളത്തരത്തെക്കുറിച്ച് ആളുകളോട് പറയുകയും ചെയ്തു. തന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചും ഹോട്ടലിൽ വെച്ച് തങ്ങൾക്ക് ലഭിച്ച അധിക നേട്ടത്തെക്കുറിച്ചും റിയാൻ ട്വിറ്ററിൽ കുറിച്ചതോടെ പോസ്റ്റ് വൈറലായി. ഇതിന് ആയിരക്കണക്കിന് ലൈക്കുകൾ ലഭിക്കുകയും നിരവധി ആളുകൾ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

   Also read- Tamil Nadu Bus Driver | ബസ് ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം; മരണത്തിന് മുമ്പ് 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവര്‍

   ചിലർ ഇതിനെ രസകരമായ സംഭവമായി ആസ്വദിച്ചപ്പോൾ, മറ്റ് ചിലർ ഇത് സത്യസന്ധമല്ലാത്ത പ്രവർത്തിയാണെന്ന് കുറിച്ചു. ഉപയോക്താക്കളിൽ ഒരാൾ ഹോട്ടലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ ട്വീറ്റ് ടാഗ് ചെയ്യുകയും ദമ്പതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

   ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചടങ്ങാണ് വിവാഹം. ഇത് പലരും വേറിട്ട രീതിയില്‍ ആഘോഷിക്കാറാണ് പതിവ്. ഒരുപാട് പ്രതീക്ഷയോടെ വിവാഹം കാത്തിരിക്കുന്ന ദിവസം അപ്രതീക്ഷിതമായി വരന് പങ്കെടുക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യും? അത്തരത്തിലൊരു സംഭവവും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

   അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ സംഭവം. ഭക്ഷ്യവിഷബാധയേറ്റ് വരന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് വളരെ വ്യത്യസ്തമായ രീതിയില്‍ വധു വിവാഹം ആഘോഷമാക്കി. ചക്രം ഘടിപ്പിച്ച ഒരു തൂണില്‍ വരന്റെ വേഷം ധരിപ്പിച്ച് വിവാഹ വേദിയിലേയ്ക്ക് എത്തിക്കുകയും ഒരു ഐപാഡില്‍ വരന്റെ ചിത്രം ഈ തൂണില്‍ ഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേക്ക് മുറിച്ചും ഡാന്‍സ് കളിച്ചും വിവാഹം ആഘോഷമായാണ് നടന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടു തവണ ഇവരുെട വിവാഹം മാറ്റിവച്ചിരുന്നു. വിവാഹത്തിന്റെ വിശേഷങ്ങള്‍ വധൂവരന്മാര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
   Published by:Naveen
   First published:
   )}