നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനെത്തിയ മക്കൾക്ക് സംഭവിച്ചത് എന്ത്? ടിക് ടോക്കിൽ വൈറലായി വീഡിയോ

    Viral Video | പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനെത്തിയ മക്കൾക്ക് സംഭവിച്ചത് എന്ത്? ടിക് ടോക്കിൽ വൈറലായി വീഡിയോ

    അവരുടെ അച്ഛൻ ഒരു തമാശക്കാരനായിരുന്നുവെന്ന് ബെല്ലി പറയുന്നു. അതുകൊണ്ടായിരിക്കാം പോകുമ്പോഴും തന്റെ മക്കളെ അദ്ദേഹം ചിരിപ്പിച്ചത്

    • Share this:
      മാതാപിതാക്കളില്ലാതെ ജീവിക്കേണ്ടി വരുന്നത് മക്കൾക്ക് എന്നും ഒരു പേടിസ്വപ്നമായിരിക്കും. എന്നാൽ എല്ലാവരും ജീവിതത്തിൽ കടന്നു പോകേണ്ട അവസ്ഥയാണിത്. ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് മരണം. യുകെയിലെ ബ്രിസ്റ്റോളിൽ താമസിക്കുന്ന രണ്ട് സഹോദരിമാർക്കും കഴിഞ്ഞ വർഷം ഒക്ടോബറിൽ അവരുടെ പിതാവിനെ നഷ്ടപ്പെട്ടു. ഒരു വർഷത്തിനുശേഷം, ഇരുവരും തങ്ങളുടെ പിതാവിന്റെ ചിതാഭസ്മം നദിയിൽ നിമജ്ജനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

      എന്നാൽ ചിതാഭസ്മം നദിയിലേക്ക് ഒഴുക്കുന്നതിനായി തുറന്നതോടെ ശക്തമായ കാറ്റ് വീശാൻ തുടങ്ങി. ഇതോടെ ചിതാഭസ്മം പെൺകുട്ടികളുടെ വായിലേയ്ക്കാണ് പറന്നെത്തിയത്. 28 വയസ്സുകാരിയായ ബെല്ലി ഹെൻറിക്കും 22കാരിയായ ടൈല ഹാൾസിനുമാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. ഇവരുടെ പിതാവ് മാർക്ക് ഹാൾസ് കഴിഞ്ഞ വർഷം 47-ാം വയസ്സിലാണ് മരിച്ചത്. അന്നു മുതൽ മക്കൾ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ചു വച്ചിരുന്നു. ഒരു വർഷത്തിന് ശേഷം ചിതാഭസ്മം ഒഴുക്കാനായി കുടം തുറന്നപ്പോഴാണ് ശക്തമായ കാറ്റ് വീശാൻ തുടങ്ങിയത്.

      ശക്തമായ കാറ്റിൽ ചിതാഭസ്മം മക്കളുടെ മുഖത്തേയ്ക്ക് തെറിച്ചു. ചിതാഭസ്മത്തിന്റെ പകുതിയോളം ഇത്തരത്തിൽ മക്കളുടെ വായിലേയ്ക്കും മുഖത്തേയ്ക്കും പറന്നു വീണു. പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന വീഡിയോ ഇവർ എടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം അവർ വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തീരുമാനിച്ചു. അവരുടെ അച്ഛൻ ഒരു തമാശക്കാരനായിരുന്നുവെന്ന് ബെല്ലി പറയുന്നു. അതുകൊണ്ടായിരിക്കാം പോകുമ്പോഴും തന്റെ മക്കളെ അദ്ദേഹം ചിരിപ്പിച്ചത്. സഹോദരിമാർ ടിക് ടോക്കിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തതോടെ വൈറലായി മാറി.

      Also read- Strange Addiction | ഭിത്തിയിലെ കുമ്മായം ചുരണ്ടി കഴിക്കുന്ന വിചിത്ര ശീലവുമായി യുവതി; കൂടുതൽ ഇഷ്ടം പരുപരുത്ത പ്രതലം

      എന്നാൽ ആളുകൾ തങ്ങളെ പിതാവിന്റെ ചിതാഭസ്മം ഭക്ഷിച്ച സഹോദരിമാർ എന്ന് വിളിക്കുമോയെന്ന് സഹോദരിമാർ ഭയപ്പെട്ടിരുന്നു. ഹിന്ദു ആചാര പ്രകാരമാണ് ഒരാളുടെ മരണശേഷം ചിതാഭസ്മം നദിയിൽ നിമജ്ജനം ചെയ്യുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഭൂരിഭാഗം ആളുകളും മരിച്ചവരെ അടക്കം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ കോവിഡ് കാരണം പല രാജ്യങ്ങളും മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ തുടങ്ങിയിരുന്നു.

      Also read- Strange Addiction | കഴിക്കാനിഷ്ടം ഭർത്താവിന്റെ ചിതാഭസ്മം; വിചിത്രമായ ശീലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി

      മരിച്ചുപോയ തന്റെ ഭർത്താവിന്റെ ചിതാഭസ്‌മം കഴിക്കുന്ന യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ടെന്നസി സ്വദേശിനിയായ കാസിയ്ക്കാണ് ഈ വിചിത്രമായ ശീലമുള്ളത്. 'മൈ സ്ട്രെയ്ഞ്ച് അഡിക്ഷൻ' എന്ന് പേരുള്ള ടെലിവിഷൻ പരിപാടിയിലാണ് കാസി തന്റെ ശീലത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. ഭർത്താവിന്റെ ചിതാഭസ്മം അത് സൂക്ഷിച്ചു വെച്ചിരിക്കുന്ന കുടത്തിൽ നിന്ന് എടുത്തു തിന്നുന്ന ശീലം ആരംഭിച്ചത് എങ്ങനെയെന്നും യുവതി വിശദീകരിക്കുന്നുണ്ട്. ഒരിക്കൽ ചിതാഭസ്മം ഒരു കുടത്തിലേക്ക് മാറ്റവെ അതിൽ നിന്ന് അൽപ്പം ചാരം അവരുടെ കൈവിരലുകളിലേക്ക് വീണു. അത് തുടച്ചു കളയാൻ തോന്നാത്ത കാസി ആ വിരലുകൾ നക്കിത്തുടച്ചു. അതിനുശേഷമാണ് ആ ചിതാഭസ്മം അവർ കഴിക്കാൻ തുടങ്ങിയത്.
      Published by:Naveen
      First published:
      )}